ബാഴ്‌സയില്‍ പൊട്ടിത്തെറിയുടെ സൂചന നല്‍കി മെസി; സെറ്റിയന് കാര്യങ്ങള്‍ എളുപ്പമാവില്ല

By Web TeamFirst Published May 15, 2020, 2:12 PM IST
Highlights

ലാ ലിഗയും യുവേഫ ചാംപ്യന്‍സ് ലീഗും തുടങ്ങാനിരിക്കെ പുതിയ പരിശീലന രീതിക്കെതിരെ പ്രതികരിച്ചിരിക്കുകയാണ് ബാഴ്‌സലോണ താരം ലിയോണല്‍ മെസി.

ബാഴ്‌സലോണ: ഈ വര്‍ഷം ജനുവരിയിലാണ് ക്വികെ സെറ്റിയന്‍ ബാഴ്‌സലോണയുടെ പുതിയ പരിശീലകനായി സ്ഥാനമേറ്റെടുത്തത്. ഏണസ്റ്റോ വാല്‍വര്‍ദെയ്ക്ക് പകരമാണ് സെറ്റിയന്‍ ബാഴ്‌സയിലെത്തിയത്. വാല്‍വര്‍ദെയ്ക്ക് കീഴില്‍ ബാഴ്‌സയുടെ പ്രകടനം മോശമായതിനെ തുടര്‍ന്ന് ഒഴിവാക്കുകയായിരുന്നു. സെറ്റിയന് കീഴിലും അത്ര മികച്ച പ്രകടനമല്ല ബാഴ്‌സ പുറത്തെടുക്കുന്നത്.

ലാ ലിഗയും യുവേഫ ചാംപ്യന്‍സ് ലീഗും തുടങ്ങാനിരിക്കെ പുതിയ പരിശീലന രീതിക്കെതിരെ പ്രതികരിച്ചിരിക്കുകയാണ് ബാഴ്‌സലോണ താരം ലിയോണല്‍ മെസി. നിലവിലെ ഫോമിലാണ് ഇനിയും കളിക്കുന്നതെങ്കില്‍ ബാഴ്‌സലോണയ്ക്ക് ചാംപ്യന്‍സ് ലീഗ് കിരീടം നേടാന്‍ സാധിക്കില്ലെന്നാണ് മെസി പറയുന്നത്. സ്പാനിഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മെസി സംസാരിച്ചത്. 

കോലിപ്പടയ്ക്കുള്ള പണി പിന്നാലെ വരുന്നുണ്ട്; സൂചന നല്‍കി സൗരവ് ഗാംഗുലി

സെറ്റിയന്റെ പരിശീലന രീതിയോട് വിയോജിപ്പ് രേഖപ്പെടുത്തുകയായിരുന്നു മെസി. ബാഴ്‌സ ക്യാപ്റ്റന്‍ തുടര്‍ന്നു... ''ബാഴ്‌സലോണയുടെ പരിശീലന രീതിയും ശൈലിയും എത്രയും പെട്ടന്ന് മാറ്റണം. ഈ തരത്തിലാണ് കളിക്കുന്നത് ബാഴ്‌സയ്ക്ക് ചാംപ്യന്‍സ് ലീഗ് നേടാന്‍ സാധിക്കില്ല. നിര്‍ത്തിവച്ച ലാ ലിഗയും ചാംപ്യന്‍സ് ലീഗും പുനഃരാരംഭിക്കാനായതില്‍ സന്തോഷമുണ്ട്. താരങ്ങളെല്ലാം സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതാണ്. അടച്ചിട്ട സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുന്നതെന്നുള്ളത് കൂടുതല്‍ സുരക്ഷ ഉറപ്പുവരുത്തും.'' മെസി പറഞ്ഞു. 

ബാഴ്‌സ നിഷ്പ്രയാസം ചാംപ്യന്‍സ് ലീഗ് കിരീടം നേടുമെന്ന് നേരത്തെ കോച്ച് സെറ്റിയന്‍ വ്യക്തമാക്കിയിരുന്നു. എന്നാലിതിനേയും മെസി തള്ളി... ''എല്ലാവര്‍ക്കും അവരവരുടെ അഭിപ്രായമുണ്ടാവും. സ്ഥിരമായി എല്ലാ വര്‍ഷവും ചാംപ്യന്‍സ് ലീഗ് കളിക്കുന്ന താരമെന്ന നിലയിലാണ് എന്റെ അഭിപ്രായം. കോച്ചിന് തെറ്റ് പറ്റിയതാകാം.'' മെസി പറഞ്ഞു.

ടി20 ലോകകപ്പിന്റെ ഭാവി 28ന് അറിയാം; കുംബ്ലെയുടെ നേതൃത്വത്തില്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും

മാര്‍ച്ച് അവസാന വാരം നിര്‍ത്തിവെച്ച ലാ ലീഗ ജൂണ്‍ പതിനേഴ് മുതല്‍ ആരംഭിക്കുമെന്ന് സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചിരുന്നു. ചാംപ്യന്‍സ് ലീഗില്‍ പ്രീ ക്വാര്‍ട്ടറിലാണ് ബാഴ്‌സ. ആദ്യ പാദ മത്സരത്തില്‍ നാപ്പോളിക്കെതിരെ ബാഴ്‌സ സമനില വഴങ്ങിയിരുന്നു. ഇതിന് ശേഷം കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ചാംപ്യന്‍സ് ലീഗുള്‍പ്പടെയുള്ള എല്ലാ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പുകളും നിര്‍ത്തിവെക്കുകയും ചെയ്തു.

click me!