ബുണ്ടസ് ലിഗയില്‍ നാളെ പന്തുരുളും; പ്രതീക്ഷയോടെ ഫുട്‌ബോള്‍ ആരാധകര്‍

By Web TeamFirst Published May 15, 2020, 9:10 AM IST
Highlights

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച ബുണ്ടസ് ലിഗ മത്സരങ്ങള്‍ നാളെ പുനഃരാരംഭിക്കും. വൈകീട്ട് ഏഴിന് ബോറൂസിയ ഡോര്‍ട്മുണ്ട്- ഷാല്‍ക്കെ മത്സരത്തോടെയാണ് ലീഗ് ആരംഭിക്കുക.
 

ബെര്‍ലിന്‍: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച ബുണ്ടസ് ലിഗ മത്സരങ്ങള്‍ നാളെ പുനഃരാരംഭിക്കും. വൈകീട്ട് ഏഴിന് ബോറൂസിയ ഡോര്‍ട്മുണ്ട്- ഷാല്‍ക്കെ മത്സരത്തോടെയാണ് ലീഗ് ആരംഭിക്കുക. രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് യൂറോപ്പിലെ ടോപ്പ് ലീഗുകളില്‍ ഒന്നില്‍ പന്തുരുളന്നത്.

കോലിയാണോ ജഡേജയാണോ മികച്ച ഫീല്‍ഡര്‍ ? ഉത്തരം ഇന്ത്യന്‍ ക്യാപ്റ്റന്‍ തന്നെ നല്‍കും

കാണികളില്ലാതെ അടച്ചിട്ട സ്റ്റേഡിയങ്ങളിലാണ് എല്ലാ മത്സരങ്ങളും. എന്നാല്‍ മത്സരങ്ങള്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലില്‍ തല്‍സമയ സംപ്രേഷണമുണ്ട്. എല്ലാ ടീമുകള്‍ക്കും ഒമ്പത് മത്സരങ്ങള്‍ വീതമാണുള്ളത്. നിലവിലെ ചാംപ്യന്മാരായ ബയേണ്‍ മ്യൂനിച്ചാണ് ലീഗില്‍ മുന്നില്‍. 25 മത്സരങ്ങളില്‍ 55 പോയിന്റാണ് അവര്‍ക്കുള്ളത്. 51 പോയിന്റുള്ള ഡോര്‍ട്ട്മുണ്ട്, 50 പോയിന്റുള്ള ലെപ്‌സിഗ് എന്നിവരാണ് തൊട്ടുപിന്നില്‍.

ഇന്നിങ്സിലെ ആദ്യ പന്ത് നേരിടാന്‍ അവന് മടിയാണ് ! രോഹിത്തിന്റെ പരാമര്‍ശത്തിന് മറുപടിയുമായി ധവാന്‍

താരങ്ങള്‍ക്കും ഒഫീഷ്യല്‍സിനും വൈദ്യ പരിശോധന നടത്തിയ ശേഷമെ മത്സരങ്ങള്‍ ആരംഭിക്കൂ. മൂന്നൂറോളം പേര്‍ മാത്രമാണ്  സ്റ്റേഡിയത്തിലുണ്ടാവുക. താരങ്ങള്‍ മാസ്‌ക് ധരിക്കേണ്ടതില്ലെങ്കിലും പകരക്കാരും സ്റ്റേഡിയത്തിലുള്ള ബാക്കിയുള്ളവരും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. ഓരോ മത്സരത്തിനും പത്ത് മാധ്യമ പ്രവര്‍ത്തകര്‍ക്ക് മാത്രമാണ് സ്റ്റേഡിയത്തിലേക്ക് പ്രവേശനം.

click me!