അഭ്യൂഹങ്ങൾക്കും കാത്തിരിപ്പിനും വിരാമം; ലെവൻഡോവ്സ്‍കിയെ സ്വന്തമാക്കി ബാഴ്സലോണ

Published : Jul 16, 2022, 07:00 PM ISTUpdated : Jul 19, 2022, 07:15 PM IST
അഭ്യൂഹങ്ങൾക്കും കാത്തിരിപ്പിനും വിരാമം; ലെവൻഡോവ്സ്‍കിയെ സ്വന്തമാക്കി ബാഴ്സലോണ

Synopsis

50 ദശലക്ഷം ഡോളറാണ് റോബർട്ട് ലെവൻഡോവ്സ്‍കിക്കായി ബാഴ്‌സലോണ ട്രാൻസ്‌ഫർ ഫീസായി ആദ്യം നൽകുക. ഇതിനു പുറമെ അഞ്ചു ദശലക്ഷം യൂറോയുടെ ആഡ് ഓണുകളും കരാറിലുണ്ട്.

ബാഴ്സലോണ: ബയേൺ മ്യൂണിക്കിന്‍റെ (Bayern Munic)  ഗോളടിയന്ത്രമായ റോബർട്ട് ലെവൻഡോവ്സ്‍കി(Robert Lewandowski) അടുത്ത സീസണിൽ എവിടെ കളിക്കുമെന്നറിയാനുള്ള ആരാധകരുടെ ആകാംക്ഷക്ക് വിരാമം. റോബർട്ട് ലെവൻഡോവ്സ്‍കി അടുത്ത സീസണില്‍ ബാഴ്സലോണയുടെ(Barcelona)  കുപ്പായത്തിലുണ്ടാകും. ലെവൻഡോവ്സ്‍കിയെ ക്ലബ്ബിലെത്തിക്കുന്നത് സംബന്ധിച്ച് ബാഴ്സയും ബയേണും ധാരണയിലെത്തി.

45 ദശലക്ഷം യൂറോയാണ് റോബർട്ട് ലെവൻഡോവ്സ്‍കിക്കായി ബാഴ്‌സലോണ ട്രാൻസ്‌ഫർ ഫീസായി ആദ്യം നൽകുക. ഇതിനു പുറമെ അഞ്ചു ദശലക്ഷം യൂറോയുടെ ആഡ് ഓണുകളും കരാറിലുണ്ട്.

ഇനി ശ്രദ്ധ പ്രതിരോധം കെട്ടിപ്പടുക്കാന്‍; റൊണാൾഡോയെ സ്വന്തമാക്കാനുളള ശ്രമം ചെൽസി ഉപേക്ഷിച്ചു?

ലെവൻഡോവ്സ്‍കിയുടെ കരാർ ഉടൻ പൂർത്തിയാക്കുമെങ്കിലും താരത്തെ ആരാധകർക്കു മുന്നിൽ അവതരിപ്പിക്കുന്ന ചടങ്ങ് കുറച്ച വൈകിയേ ഉണ്ടാവുകയുള്ളൂ. ചെൽസി, പിഎസ്‌ജി തുടങ്ങിയ ക്ലബുകളുടെ ഓഫർ നിരസിച്ചാണ് ലെവൻഡോവ്സ്‍കി ബാഴ്സലോണയിൽ എത്തുന്നത്. ഒരുവർഷ കരാർ ബാക്കിയുണ്ടെങ്കിലും ബാഴ്സലോണയിലേക്ക് പോകാന്‍ അനുവദിക്കണമെന്ന് ലെവൻഡോവ്സ്‍കി ബയേൺ മാനേജ്മെന്റിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബയേൺ ഇതെല്ലാം നിരസിക്കുകയായിരുന്നു.

അവിശ്വസനീയം ഈ തിരിച്ചുവരവ്; എറിക്സണ്‍ ഇനി മാഞ്ചസ്റ്റര്‍ കുപ്പായത്തില്‍

ഈ സീസണില്‍ ക്രിസ്റ്റൻസെൻ, കെസീ, റഫീഞ്ഞഎന്നിവരെ ടീമിലെത്തിച്ച ബാഴ്സലോണ ലെവൻഡോവ്സ്‍കിയെ കൂടി എത്തിക്കുന്നതോടെ പഴയ പ്രതാപം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ്.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കോച്ചുമായി ഉടക്കി, 3 കളികളില്‍ ബെഞ്ചിലിരുത്തി പ്രതികാരം, ഒടുവില്‍ ലിവർപൂൾ വിടാനൊരുങ്ങി മുഹമ്മദ് സലാ
സന്തോഷ് ട്രോഫി: കേരള ടീമിന്റെ പരിശീലന ക്യാമ്പിന് കണ്ണൂരില്‍ തുടക്കം