ബാഴ്‌സലോണ തയ്യാറല്ല; ഫ്രാങ്കി ഡി യോംഗിനെ സ്വന്തമാക്കാനുള്ള മാഞ്ചസ്റ്ററിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടി

Published : Jul 04, 2022, 03:58 PM ISTUpdated : Jul 04, 2022, 04:04 PM IST
ബാഴ്‌സലോണ തയ്യാറല്ല; ഫ്രാങ്കി ഡി യോംഗിനെ സ്വന്തമാക്കാനുള്ള മാഞ്ചസ്റ്ററിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടി

Synopsis

അയാക്‌സില്‍ എറിക്കിന്റെ ശിക്ഷണത്തില്‍ വളര്‍ന്ന താരമാണ് ഡി യോംഗ്. ഇരുപത്തിയഞ്ചുകാരനായ ഡി യോംഗ് 2019ലാണ്  ബാഴ്‌സലോണയിലെത്തിയത്. കോച്ചിന്റെ നിദേശപ്രകാരം യുണൈറ്റഡ് പ്രതിനിധികള്‍ ബാഴ്‌സലോണ മാനേജ്‌മെന്റുമായി നിരന്തരം ചര്‍ച്ചകള്‍ നടത്തി.

ബാഴ്‌സലോണ: ഡച്ച് താരം ഫ്രാങ്കി ഡി യോംഗിനെ (Frenkie de Jong) സ്വന്തമാക്കാനുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ (Manchester United) നീക്കങ്ങള്‍ക്ക് കനത്ത തിരിച്ചടി. ഡി യോംഗിനെ വിട്ടുനല്‍കില്ലെന്ന് ബാഴ്‌സലോണ (Barcelona) വ്യക്തമാക്കി. എറിക് ടെന്‍ ഹാഗ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പരിശീലകനായി ചുമതല ഏറ്റെടുത്ത ശേഷം ടീമിലെത്തിക്കാന്‍ ക്ലബ് മാനേജ്‌മെന്റിനോട് ആദ്യം ആവശ്യപ്പെട്ട താരമാണ് ഡി യോംഗ്. മധ്യനിരയില്‍ ഡി യോംഗ് എത്തുകയാണെങ്കില്‍ ടീമിലെ പകുതി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ആകുമെന്നായിന്നു എറിക്കിന്റെ കണക്കുകൂട്ടല്‍. 

അയാക്‌സില്‍ എറിക്കിന്റെ ശിക്ഷണത്തില്‍ വളര്‍ന്ന താരമാണ് ഡി യോംഗ്. ഇരുപത്തിയഞ്ചുകാരനായ ഡി യോംഗ് 2019ലാണ്  ബാഴ്‌സലോണയിലെത്തിയത്. കോച്ചിന്റെ നിദേശപ്രകാരം യുണൈറ്റഡ് പ്രതിനിധികള്‍ ബാഴ്‌സലോണ മാനേജ്‌മെന്റുമായി നിരന്തരം ചര്‍ച്ചകള്‍ നടത്തി. ഡിയോംഗിനെ കൈമാറുന്നകാര്യത്തില്‍ ഇരു ക്ലബുകളും ധാരണയിലെത്തിയെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളും പുറത്തുവന്നു. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്നതിനാല്‍ ബാഴ്‌സ ഡി യോംഗിനെ കൈമാറുമെന്നായിരുന്നു കരുതിയത്. 

സൈനിംഗ് പൂര്‍ത്തിയായി; ഗബ്രിയേല്‍ ജെസ്യൂസ് ആഴ്‌സനലില്‍

എന്നാല്‍ ടെലിവിഷന്‍ സംപ്രേഷണാവകാശത്തിന്റെ ഇരുപത്തിയഞ്ച് ശതമാനം വിറ്റതിലൂടെ 200 ദശലക്ഷം യൂറോ സമാഹരിച്ച ബാഴ്‌സലോണ ഡിയോംഗിനെ വിട്ടുകൊടുക്കില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. ഡി യോംഗിന് ബാഴ്‌സലോണയില്‍ തുടരാനാണ് താല്‍പര്യമെന്നും അടുത്ത സീസണിലും ഡച്ച് താരം കാംപ് നൗവില്‍ ഉണ്ടാവുമെന്നും ബാഴ്‌സലോണ പ്രസിഡന്റ് യുവാന്‍ ലപ്പോര്‍ട്ട വ്യക്തമാക്കി.

കേരള ബ്ലാസ്‌റ്റേഴ്‌സ് താരം സഹല്‍ അബ്ദുള്‍ സമദ് വിവാഹിതനാകുന്നു

ഇതോടെ യുണൈറ്റഡിന്റെ ട്രാന്‍സ്ഫര്‍ പദ്ധികള്‍ ആകെ തകിടംമറിഞ്ഞു. സാമ്പത്തിക പ്രതിസന്ധി താല്‍ക്കാലികമായി പരിഹരിച്ചതോടെ റോബട്ട് ലെവന്‍ഡോവ്‌സ്‌കി, യൂള്‍സ് കോണ്ടെ, റഫീഞ്ഞ എന്നിവരെ വരും ദിവസങ്ങളില്‍ സ്വന്തമാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ബാഴ്‌സലോണ.
 

PREV
Read more Articles on
click me!

Recommended Stories

സന്തോഷ് ട്രോഫി: കേരള ടീമിന്റെ പരിശീലന ക്യാമ്പിന് കണ്ണൂരില്‍ തുടക്കം
ഫിഫ ലോകകപ്പ് 2026: കാത്തിരുന്ന പോര്, മെസിയും റൊണാള്‍ഡോയും നേർക്കുനേർ; സാധ്യതകള്‍