'കടക്കെണിയിലും വമ്പന്‍ താരങ്ങള്‍ ടീമിലെത്തുന്നു'; ബാഴ്‌സലോണയെ രൂക്ഷമായി വിമര്‍ശിച്ച് ബയേണ്‍ പരിശീലകന്‍

Published : Jul 21, 2022, 09:42 AM ISTUpdated : Jul 21, 2022, 09:49 AM IST
'കടക്കെണിയിലും വമ്പന്‍ താരങ്ങള്‍ ടീമിലെത്തുന്നു'; ബാഴ്‌സലോണയെ രൂക്ഷമായി വിമര്‍ശിച്ച് ബയേണ്‍ പരിശീലകന്‍

Synopsis

ഒരു വര്‍ഷം കൂടി കരാറുണ്ടായിരുന്നുവെങ്കിലും ബയേണിന്റെ താല്‍പര്യം തള്ളിയായിരുന്നു പോളണ്ട് താരം കറ്റാലന്‍ ക്ലബ്ബിലേക്ക് എത്തിയത്. സാദിയോ മാനെയ്‌ക്കൊപ്പം ലെവന്‍ഡോവ്‌സ്‌കിയെയും അണിനിരത്തി മികച്ചമുന്നേറ്റമുണ്ടാക്കാന്‍ ആഗ്രഹിച്ചപ്പോഴാണ് ബാഴ്‌സലോണ ബയേണിന് വിലങ്ങുതടിയായത്.

മ്യൂനിക്: ബാഴ്‌സലോണയെ (Barcelona) രൂക്ഷമായി വിമര്‍ശിച്ച് ബയേണ്‍ മ്യൂണിക് പരിശീലകന്‍ ജൂലിയന്‍ നഗല്‍സ്മാന്‍. കൈയ്യില്‍ പണമില്ലാതെ താരങ്ങളെ സ്വന്തമാക്കുന്ന ഒരേയൊരു ക്ലബ്ബെന്നാണ് വിമര്‍ശനം. നഷ്ടത്തിലേക്ക് കൂപ്പുകുത്തുമ്പോഴും ബാഴ്‌സലോണ പൊന്നുംവിലയുള്ള താരങ്ങളെ സ്വന്തമാക്കുന്നതെങ്ങനെയെന്നാണ് ഫുട്‌ബോള്‍ ലോകത്തെ ചോദ്യം. എട്ട് വര്‍ഷമായി ബയേണിന്റെ (Bayern Munich) മിന്നുംതാരമായിരുന്ന റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയെ (Robert Lewandowski) ബാഴ്‌സലോണ കഴിഞ്ഞ ദിവസമാണ് ടീമിലെത്തിച്ചത്.

ഒരു വര്‍ഷം കൂടി കരാറുണ്ടായിരുന്നുവെങ്കിലും ബയേണിന്റെ താല്‍പര്യം തള്ളിയായിരുന്നു പോളണ്ട് താരം കറ്റാലന്‍ ക്ലബ്ബിലേക്ക് എത്തിയത്. സാദിയോ മാനെയ്‌ക്കൊപ്പം ലെവന്‍ഡോവ്‌സ്‌കിയെയും അണിനിരത്തി മികച്ചമുന്നേറ്റമുണ്ടാക്കാന്‍ ആഗ്രഹിച്ചപ്പോഴാണ് ബാഴ്‌സലോണ ബയേണിന് വിലങ്ങുതടിയായത്. പ്രീസീസണ്‍ മത്സരങ്ങള്‍ക്കിടെയുള്ള വാര്‍ത്താസമ്മേളനത്തിലാണ് ബയേണ്‍ പരിശീലകന്‍ ജൂലിയന്‍ നഗല്‍സ്മാന്‍ ബാഴ്‌സയ്‌ക്കെതിരെ രൂക്ഷവിമര്‍ശനം നടത്തിയത്. 

'കോലിക്ക് ടീം ഇന്ത്യ പിന്തുണ നല്‍കണം'; കിംഗിനായി വാദിച്ച് റിക്കി പോണ്ടിംഗ്

എങ്ങനെ സംഭവിക്കുന്നു എന്നറിയില്ല. പക്ഷേ പണം കൈയ്യിലില്ലെങ്കിലും എല്ലാ താരങ്ങളെയും വാങ്ങുന്ന ഒരേയൊരു ക്ലബ്ബാണ് ബാഴ്‌സലോണയെന്ന് നഗല്‍സ്മാന്‍ പറഞ്ഞു. 130 കോടി യൂറോ കടക്കെണിയിലാണ് നിലവില്‍ ബാഴ്‌സലോണ. റഫീഞ്ഞ, ലെവന്‍ഡോവ്‌സ്‌കി, ഫ്രാങ്ക് കെസി, ആന്‍ഡ്രിയാസ് ക്രിസ്റ്റന്‍സെന്‍, എന്നിവര്‍ക്കായി 103 ദശലക്ഷം യൂറോ കൂടി ക്ലബ്ബ് അധികം ചെലവഴിച്ചിട്ടുമുണ്ട്.കഴിഞ്ഞ സീസണില്‍ സൂപ്പര്‍താരം ലിയോണല്‍ മെസിയെ പോലും രജിസ്റ്റര്‍ ചെയ്യുന്നതില്‍ പരാജയപ്പെട്ട ക്ലബ്ബ് പുതിയ സീസണില്‍ താരങ്ങളെ വാങ്ങിക്കൂട്ടുന്നതാണ് ഫുട്‌ബോള്‍ ലോകത്തെ ചര്‍ച്ചാവിഷയം.

മഞ്ഞപ്പടയുടെ ഹൃദയം തകര്‍ത്ത് മുംബൈ സിറ്റി; ഹോര്‍ഗെ പേരേര ഡിയാസിനെ റാഞ്ചി

എന്നാല്‍ ടിവി സംപ്രേഷണ അവകാശവും ക്ലബ്ബിന്റെ ചില ആസ്തികളും വിറ്റാണ് ബാഴ്‌സലോണ പണം കണ്ടെത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. ഓഗസ്റ്റ് മുപ്പത്തിയൊന്നിന് മുന്‍പാണ് ലാ ലീഗയില്‍ താരങ്ങളെ രജിസ്റ്റര്‍ ചെയ്യേണ്ടത്. ടീമുകള്‍ക്ക് സാമ്പത്തിക നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ നിലവിലെ താരങ്ങളില്‍ ചിലരെ ഒഴിവാക്കിയാല്‍ മാത്രമേ ബാഴ്‌സലോയ്ക്ക് പുതിയവരെ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയൂ.
 
ഫ്രാങ്കി ഡിയോങ്ങിനെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വിറ്റ് വന്‍തുക സ്വന്തമാക്കാനുള്ള ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണ്. റിക്വി പുയ്ജ്, ഓസ്‌കാര്‍ മിന്‍ഗുയെസ, നെറ്റോ, ഉംറ്റിറ്റി, മാര്‍ട്ടിന്‍ ബ്രൈത്ത്വൈറ്റ് എന്നിവരെയും ഒഴിവാക്കാനാണ് സാധ്യത.

PREV
Read more Articles on
click me!

Recommended Stories

സന്തോഷ് ട്രോഫി: കേരള ടീമിന്റെ പരിശീലന ക്യാമ്പിന് കണ്ണൂരില്‍ തുടക്കം
ഫിഫ ലോകകപ്പ് 2026: കാത്തിരുന്ന പോര്, മെസിയും റൊണാള്‍ഡോയും നേർക്കുനേർ; സാധ്യതകള്‍