
കൊൽക്കത്ത: അടുത്ത മാസം കൊൽക്കത്തയിൽ വെച്ച് നടക്കുന്ന ഇന്ത്യക്കെതിരായ അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ മത്സരത്തിനുള്ള 26 അംഗ ടീമിനെ പ്രഖ്യാപിച്ച് ബ്രസീൽ. റയൽ മഡ്രിഡ് സൂപ്പർ താരം വിനീഷ്യസ് ജൂനിയർ ഉൾപ്പെടുന്ന ശക്തമായ നിരയെയാണ് ബ്രസീലിയൻ ഹെഡ് കോച്ച് കാർലോ ആഞ്ചലോട്ടി ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒക്ടോബർ മൂന്നിന് കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് ഇന്ത്യ-ബ്രസീൽ പോരാട്ടം നടക്കുന്നത്.
2026-ലെ ഫിഫ ലോകകപ്പിന് ശേഷമുള്ള ആദ്യ അന്താരാഷ്ട്ര മത്സരങ്ങൾക്കായി പുതിയ നിരയെ രൂപപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് ആഞ്ചലോട്ടി ടീം പ്രഖ്യാപനം നടത്തിയത്. വിനീഷ്യസ് ജൂനിയറിന് പുറമെ റയൽ മഡ്രിഡ് താരം എൻഡ്രിക്, ബാഴ്‌സലോണ ക്യാപ്റ്റൻ റാഫിന്യ, ആഴ്‌സണലിന്റെ ബ്രൂണോ ഗ്വിമാറെസ് തുടങ്ങിയ പ്രമുഖരെല്ലാം ടീമിൽ ഇടം നേടിയിട്ടുണ്ട്.
26 CONVOCADOS! 🇧🇷
A Seleção está pronta para novos desafios: dois jogos contra a Austrália e o primeiro confronto da história contra a Índia.
25/09 | Austrália
29/09 | Austrália
03/10 | Índia
ISSO É BRASIL! 🇧🇷#BateNoPeito pic.twitter.com/Yht5SuOHjr— brasil (@CBF_Futebol) September 9, 2026
ചെൽസി മുന്നേറ്റ താരം ജാവോ പെഡ്രോ, ആഴ്‌സണൽ ഡിഫൻഡർ ഗാബ്രിയേൽ, പിഎസ്‌ജി ക്യാപ്റ്റൻ മാർക്കിന്യോസ് എന്നിവരും 26 അംഗ സംഘത്തിലുണ്ട്. എന്നാൽ പരിചയസമ്പന്നരായ ഗോൾകീപ്പർ അലിസൺ ബെക്കർ, മാഞ്ചസ്റ്റർ യുണൈറ്റഡ് താരം മാത്യൂസ് കുഞ്ഞ, അൽ ഹിലാലിന്‍റെ ഗാബ്രിയേൽ മാർട്ടിനെല്ലി, മിഡ്ഫീൽഡർ കാസിമിറോ തുടങ്ങിയവരെ ടീമിലേക്ക് പരിഗണിച്ചില്ല. ഇന്ത്യക്കെതിരെ മത്സരിക്കുന്നതിന് മുമ്പ് ബ്രസീൽ സെപ്റ്റംബറിൽ ഓസ്ട്രേലിയക്കെതിരെ രണ്ട് സൗഹൃദ മത്സരങ്ങളിൽ ഏറ്റുമുട്ടും. അതിനുശേഷമായിരിക്കും ടീം കൊൽക്കത്തയിലെത്തുക.
ഗോൾകീപ്പർമാർ: ഹ്യൂഗോ സൂസ, പെഡ്രോ മോറിസ്കോ, ഒട്ടാവിയോ.
പ്രതിരോധ നിര: ആർതർ ഡയസ്, ഡഗ്ലസ് സാന്‍റോസ്, ഗാബ്രിയേൽ മഗൽഹെയ്സ്, ജെയർ, മാർക്കിന്യോസ്, മാത്യൂസിഞ്ഞോ, മൗറോ ജൂനിയർ, വിറ്റോർ റെയ്സ്, വെസ്ലി.
മധ്യനിര: ആൻഡ്രി സാന്റോസ്, ബ്രെനോ ബിഡൻ, ബ്രൂണോ ഗ്വിമാറെസ്, ഡാനിലോ സാന്റോസ്, ഡഗ്ലസ് ലൂയിസ്, ഗാബ്രിയേൽ ബോണ്ടെമ്പോ.
മുന്നേറ്റ നിര: വിനീഷ്യസ് ജൂനിയർ, റാഫിന്യ, എൻഡ്രിക്, എസ്തേവാവോ, ജാവോ പെഡ്രോ, പെഡ്രോ, രായൻ, സാമുവൽ ലിനോ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!