
സാവോപോളോ: ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ട് മത്സരത്തിനായി ബ്രസീലിൽ എത്തിയപ്പോൾ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച അർജന്‍റൈൻ താരങ്ങൾക്കെതിരെ ബ്രസീൽ ഫെഡറൽ പൊലീസ് അന്വേഷണം തുടങ്ങി. എമിലിയാനോ മാർട്ടിനസ്, എമിലിയാനോ ബുണ്ടിയ, ജിയോവനി ലൊ സെൽസോ, ക്രിസ്റ്റ്യൻ റൊമേറോ എന്നിവർ കൊവിഡ് ചട്ടങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ച് ആരോഗ്യ വകുപ്പ് മത്സരം തടസ്സപ്പെടുത്തിയിരുന്നു. പൊലീസ് കൂടി ഇടപെട്ടതോടെ മത്സരം ഉപേക്ഷികുകയും ചെയ്തു.
ഇതിന് പിന്നാലെയാണ് ബ്രസീൽ ഫെഡറൽ പൊലീസ് അർജന്‍റൈൻ താരങ്ങൾക്കെതിരെ അന്വേഷണം തുടങ്ങിയത്. ബ്രിട്ടനിൽ നിന്ന് വരുന്നവർ ബ്രസീലിൽ 14 ദിവസത്തെ ക്വാറന്‍റീൻ പൂർത്തിയാക്കണമെന്ന് നിർബന്ധമാണ്. പ്രീമിയർ ലീഗിൽ നിന്നെത്തിയ നാല് അർജന്‍റൈൻ താരങ്ങളും ഇമിഗ്രേഷൻ സമയത്ത് തെറ്റായ വിവരങ്ങൾ നൽകിയെന്ന് ആരോഗ്യവകുപ്പ് ആരോപിക്കുന്നു.
ഇതേസമയം, ഈ താരങ്ങൾക്ക് ബ്രസീലിൽ കളിക്കാൻ ഫുട്ബോൾ ഫെഡറേഷൻ അനുമതി നൽകിയിരുന്നു. മത്സരം നിർത്തിവച്ചതിന് തൊട്ടുപിന്നാലെ അർജന്‍റൈൻ താരങ്ങൾ നാട്ടിലേക്ക് മടങ്ങിയെങ്കിലും ബ്രസീൽ പൊലീസിന് മൊഴി നൽകേണ്ടിവരും. കുറ്റക്കാരെന്ന് കണ്ടെത്തിയാൽ താരങ്ങൾക്ക് പിഴയും തടവ് ശിക്ഷയും അനുഭവിക്കേണ്ടിവരുമെന്നാണ് ബ്രസീലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!