
കൊല്‍ക്കത്ത: റെക്കോര്‍ഡുകള്‍ തകര്‍ക്കപ്പെടാനുള്ളതാണ്..ലോകകപ്പില്‍ എന്റെ പേരിലുള്ള റെക്കോര്‍ഡ് മറ്റൊരു ബ്രസീലിയന്‍ താരം തകര്‍ക്കുമെന്നാണ് പ്രതീക്ഷ. എന്നാല്‍, അത് സാധിക്കുമോ എന്നറിയില്ല, അതത്രമാത്രം ദുഷ്‌കരമാണ് - ബ്രസീലിയന്റെ ഇതിഹാസ താരം കഫുവിന്റെ വാക്കുകളാണിത്. ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തിയ കഫുവിനോട് തുടരെ മൂന്ന് ലോകകപ്പ് ഫൈനലുകള്‍ കളിച്ച താരമെന്ന റെക്കോര്‍ഡിനെ കുറിച്ച് ചോദിച്ചപ്പോഴാണ് പ്രതികരണം.
തുടരെ മൂന്ന് ലോകകപ്പുകളില്‍ ഫൈനല്‍ കളിക്കുക എന്നത് ഏറെക്കുറേ അസാധ്യമായ കാര്യമാണ്. തനിക്കതിന് ഭാഗ്യമുണ്ടായി. ലോകകപ്പിന് യോഗ്യത നേടുക എന്നത് തന്നെ വലിയ പ്രയത്‌നമാണ്, ലോകകപ്പ് നേടുക എന്നതും എളുപ്പം സാധ്യമല്ല, രണ്ട് തവണ ലോകകപ്പ് ചാമ്പ്യനാവുക എന്നതും നിസാര കാര്യമല്ല, അപ്പോഴാണ് തുടരെ മൂന്ന് ലോകകപ്പുകളില്‍ ഫൈനല്‍ കളിക്കുക എന്നത് - കഫു പറഞ്ഞു.
1994 ലും 2002 ലും ബ്രസീല്‍ ലോകചാമ്പ്യന്‍മാരായപ്പോള്‍ കഫു ബ്രസീല്‍ നിരയില്‍ റൈറ്റ് വിംഗ് പൊസിഷനിലുണ്ടായിരുന്നു. 1998 ലോകകപ്പില്‍ സിദാന്റെ ഫ്രാന്‍സിനോട് ഫൈനലില്‍ തോറ്റപ്പോഴും കഫു ബ്രസീല്‍ ടീമിലെ പ്രധാനിയായിരുന്നു. 2002 ല്‍ ലോകകപ്പുയര്‍ത്തിയ ടീമിന്റെ ക്യാപ്‌റ്റനായിരുന്ന കഫു. ബ്രസീലിനായി ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച താരം (142) എന്ന റെക്കോര്‍ഡും കഫുവിന് സ്വന്തം.
ഒക്ടോബര്‍ 3ന് കൊല്‍ക്കത്തയില്‍ നടക്കാനിരിക്കുന്ന ഇന്ത്യ-ബ്രസീല്‍ മത്സരം, ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ സുവര്‍ണാധ്യായമാകുമെന്നും കഫു പറഞ്ഞു. അഞ്ച് തവണ ലോകചാമ്പ്യന്‍മാരായ ബ്രസീലിനെതിരായ മത്സരം ഇന്ത്യക്ക് വലിയ അനുഭവമായിരിക്കും. കളിക്കാര്‍ക്ക് അവരുടെ അറിവുകള്‍, ആശയങ്ങള്‍, പരിചയസമ്പത്ത് എന്നിവ പരസ്‌പരം കൈമാറാനുള്ള വേദികൂടിയാണിത്. 2030 ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരങ്ങളില്‍ ഇന്ത്യക്ക് തീര്‍ച്ചയായും ഗുണം ചെയ്യുന്ന ഫിക്‌സചറായി ബ്രസീലിനെതിരായ മത്സരം മാറുമെന്നും കഫു പ്രത്യാശ പ്രകടിപ്പിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് ലിങ്ക്: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!