അപരാജിതരായി ആഴ്‌സണല്‍, 15 വര്‍ഷത്തിനിടെ ആദ്യമായി മാഞ്ചസ്റ്റര്‍ സിറ്റിക്ക്‌ മുന്നില്‍ തലകുനിക്കാതെ ഫുള്‍ഹാം, ലീഡ്‌സിന്‌ മുന്നില്‍ നാണംകെട്ട്‌ ചെല്‍സി

Published : Nov 22, 2026, 10:30 AM IST
Arsenal

Synopsis

2011 ന്‌ ശേഷം ഇതാദ്യമായി ഫുള്‍ഹാമിനെ തോല്‍പ്പിക്കാന്‍ കഴിയാതെ സിറ്റി അവരുടെ പ്രതാപകാലം മങ്ങിത്തുടങ്ങിയെന്ന്‌ തിരിച്ചറിഞ്ഞു. മുനിസിന്റെ ഗോളില്‍ ലീഡെടുത്ത ഫുള്‍ഹാമിനെ ആന്‍ഡേഴ്‌സന്റെ തകര്‍പ്പന്‍ വോളിയിലൂടെ സമനില പിടിച്ചത്‌ മാത്രമാണ്‌ സിറ്റിയുടെ മൊമെന്റം.

ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ ന്യൂകാസില്‍ യുനൈറ്റഡ്‌ ഉയര്‍ത്തിയ വെല്ലുവിളി അതിജീവിച്ച ആഴ്‌സണല്‍, സമനിലയോടെ (2-2) ടേബിളില്‍ ആറ്‌ പോയിന്റ്‌ ലീഡില്‍ ഒന്നാം സ്ഥാനത്ത്‌ തുടരുന്നു. വിവിധ ചാമ്പ്യന്‍ഷിപ്പുകളിലായി തുടരെ പത്താം മത്സരത്തിലാണ്‌ ആഴ്‌സണല്‍ അപരാജിതരായി മുന്നേറിയത്‌.

22 പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള ബ്രൈറ്റണ്‍ ഇന്ന്‌ ഹള്‍ സിറ്റിക്കെതിരെ ജയിച്ചാല്‍ ആഴ്‌സണലിന്റെ ലീഡ്‌ കുറയും. അതേസമയം, 22 പോയിന്റുമായി വെല്ലുവിളി ഉയര്‍ത്തുന്ന മാഞ്ചസ്‌റ്റര്‍ സിറ്റിക്ക്‌ പതിനൊന്നാം റൗണ്ട്‌ മത്സരത്തില്‍ ഫുള്‍ഹാമിനോട്‌ സമനില (1-1) വഴങ്ങേണ്ടി വന്നു. 15 വര്‍ഷത്തിനിടെ ആദ്യമായാണ്‌ മാഞ്ചസ്‌റ്റര്‍ സിറ്റിക്ക്‌ ഫുള്‍ഹാമിനെ തോല്‍പ്പിക്കാന്‍ കഴിയാതെ പോകുന്നത്‌. ചെല്‍സി ഹോം മാച്ചില്‍ 1-4ന്‌ ലീഡ്‌സ്‌ യുനൈറ്റഡിനോട്‌ തകര്‍ന്നു പോയതാണ്‌ പ്രീമിയര്‍ ലീഗില്‍ നിന്നുള്ള ഞെട്ടിക്കുന്ന റിസള്‍ട്ട്‌. ടോട്ടനം ഹോസ്‌പര്‍ 2-0ന്‌ ഇപ്‌സ്വിച്‌ ടൗണിനെയും, കവന്‍ട്രി സിറ്റി 3-2ന്‌ ക്രിസ്റ്റല്‍ പാലസിനെയും ബേണ്‍മൗത്‌ 2-0ന്‌ നോട്ടിംഗ്‌ഹാം ഫോറസ്‌റ്റിനെയും തോല്‍പ്പിച്ചു. ആസ്റ്റന്‍വില്ല-സണ്ടര്‍ലന്‍ഡ്‌ ഗോള്‍ രഹിതം.

ലീഡെടുത്തിട്ടും കാര്യമില്ല...

ആദ്യപകുതിയില്‍ ലീഡെടുത്ത ശേഷം ആഴ്‌സണലിന്‌ ജയം കൈവിട്ടു പോകുന്നത്‌, അവസാനം കളിച്ച 23 പ്രീമിയര്‍ ലീഗ്‌ മത്സരങ്ങളില്‍ ഇത്‌ രണ്ടാമത്തെ മാത്രം അനുഭവം. 33 താം മിനിറ്റില്‍ എസെയാണ്‌ ലീഡ്‌ ഗോളടിച്ചത്‌. രണ്ടാം പകുതിയില്‍ ന്യുകാസില്‍ യുനൈറ്റഡ്‌ ബാര്‍നെസ്‌ (49), തിയാവ്‌ (62) എന്നിവരുടെ ഗോളുകളില്‍ ഞെട്ടിച്ചു. പൊരുതിക്കളിച്ച ആഴ്‌സണല്‍ മദ്യുകെയിലൂടെ (78) സമനില നേടി.

ഫുള്‍ഹാമിന്റെ വിപ്ലവം...

പ്രീമിയര്‍ ലീഗിലെ അവസാന അഞ്ച്‌ മത്സരങ്ങളില്‍ ഫുള്‍ഹാം തോല്‍വിയറിഞ്ഞിട്ടില്ല. സിറ്റിയാകട്ടെ, അവസാനം കളിച്ച മൂന്നിലും തോറ്റു. ഫുള്‍ഹാമിനെ എന്നും തോല്‍പ്പിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലായിരുന്നു സിറ്റി ഹോം മാച്ചിന്‌ ഇറങ്ങിയത്‌. 2011 ന്‌ ശേഷം ഇതാദ്യമായി ഫുള്‍ഹാമിനെ തോല്‍പ്പിക്കാന്‍ കഴിയാതെ സിറ്റി അവരുടെ പ്രതാപകാലം മങ്ങിത്തുടങ്ങിയെന്ന്‌ തിരിച്ചറിഞ്ഞു. മുനിസിന്റെ ഗോളില്‍ ലീഡെടുത്ത ഫുള്‍ഹാമിനെ ആന്‍ഡേഴ്‌സന്റെ തകര്‍പ്പന്‍ വോളിയിലൂടെ സമനില പിടിച്ചത്‌ മാത്രമാണ്‌ സിറ്റിയുടെ മൊമെന്റം. ഹാലന്‍ഡ്‌ നേടിയ ഗോള്‍ അനുവദിക്കാതിരുന്നതും സിറ്റിക്ക്‌ തിരിച്ചടിയായി.

ലീഗ്‌ ടേബിള്‍

1- ആഴ്‌സണല്‍ 28

2- ബ്രൈറ്റണ്‍ 22

3- മാഞ്ചസ്‌റ്റര്‍ സിറ്റി 22

4- ബേണ്‍മൗത്ത്‌ 18

5- ലിവര്‍പൂള്‍ 18

6- ലീഡ്‌സ്‌ യുനൈറ്റഡ്‌ 17

7- എവര്‍ട്ടണ്‍ 16

8- ചെല്‍സി 16

9- ടോട്ടനംഹോസ്‌പര്‍ 15

10- ബ്രെന്റ്‌ഫോര്‍ഡ്‌ 14

11- ആസ്‌റ്റന്‍വില്ല 14

12- ന്യൂകാസില്‍ യുനൈറ്റഡ്‌ 13

13- കവന്‍ട്രി സിറ്റി 12

14- ഹള്‍ സിറ്റി 11

15- ഫുള്‍ഹാം 11

16- ഇപ്‌സ്വിച്‌ ടൗണ്‍ 11

17-നോട്ടിംഗ്‌ഹാം ഫോറസ്‌റ്റ്‌ 9

18-സണ്ടര്‍ലാന്‍ഡ്‌ 9

19-മാഞ്ചസ്‌റ്റര്‍ യുനൈറ്റഡ്‌ 8

20- ക്രിസ്‌്‌റ്റല്‍ പാലസ്‌ 7

(ബ്രൈറ്റണ്‍, ലിവര്‍പൂള്‍, എവര്‍ട്ടണ്‍, ബ്രെന്റ്‌ഫോര്‍ഡ്‌, ഹള്‍സിറ്റി, മാഞ്ചസ്‌റ്റര്‍യുനൈറ്റഡ്‌ എന്നീ ടീമുകള്‍ 10 മത്സരം വീതം പൂര്‍ത്തിയാക്കി. മറ്റ്‌ ടീമുകള്‍ 11 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി)

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ്‌ ലിങ്ക്‌: https://www.youtube.com/live/0QMlfUjUVzk?si=WcgK_nsTCE3rYMoP

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സി സ്വന്തം ഗ്രൗണ്ടില്‍ നാണംകെട്ടു; മാഞ്ചസ്റ്റര്‍ സിറ്റിക്ക് സമനില
സെമി ടിക്കറ്റെടുക്കാന്‍ വന്ന കൊമ്പന്‍സിനെ മലപ്പുറം തൂക്കിയെറിഞ്ഞു, സൂപ്പര്‍ ലീഗ്‌ കേരളയില്‍ ത്രില്ലറുകള്‍ അവസാനിക്കുന്നില്ല