Champions League Last 16 Draw : ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറില്‍ മെസി-റൊണാള്‍ഡോ പോരാട്ടം

By Web TeamFirst Published Dec 13, 2021, 5:24 PM IST
Highlights

റയല്‍ മാഡ്രിഡിന് ബെനഫിക്ക ആണ് പ്രീ ക്വാര്‍ട്ടര്‍ എതിരാളികള്‍. മാഞ്ചസ്റ്റര്‍ സിറ്റിക്ക് വിയ്യാറയലും ലിവര്‍പൂളിന് സാല്‍സ്‌ബര്‍ഗുമായാണ് പ്രീ ക്വാര്‍ട്ടര്‍ പോരാട്ടം. ഇന്‍റര്‍ മിലാന്‍ അയാക്സ് ആംസ്റ്റര്‍ഡാമിനെയും യുവന്‍റസ്  സ്പോര്‍ടിംഗ് ക്ലബ്ബിനെയും നിലവിലെ ചാമ്പ്യന്‍മാരായ ചെല്‍സി ഫ്രഞ്ച് ലീഗ് ടീമായ ലില്ലിയെയും നേരിടും.

സൂറിച്ച് :  ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍(Champions League Last 16 Draw) മത്സരക്രമമായി. ലിയോണല്‍ മെസിയുടെ(Lionel Messi) ടീമായ പി എസ് ജിക്ക്(PSG) ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ(Cristiano Ronaldo) മാഞ്ചസ്റ്റര്‍ യുനൈറ്റഡ്(Manchester United) ആണ് പ്രീ ക്വാര്‍ട്ടറില്‍ എതിരാളികള്‍. അത്‌ലറ്റിക്കോ മാഡ്രിഡും ബയേണ്‍ മ്യൂണിക്കും തമ്മിലാണ് പ്രീ ക്വാര്‍ട്ടറിലെ മറ്റൊരു വമ്പന്‍ പോര്.

റയല്‍ മാഡ്രിഡിന് ബെനഫിക്ക ആണ് പ്രീ ക്വാര്‍ട്ടര്‍ എതിരാളികള്‍. മാഞ്ചസ്റ്റര്‍ സിറ്റിക്ക് വിയ്യാറയലും ലിവര്‍പൂളിന് സാല്‍സ്‌ബര്‍ഗുമായാണ് പ്രീ ക്വാര്‍ട്ടര്‍ പോരാട്ടം. ഇന്‍റര്‍ മിലാന്‍ അയാക്സ് ആംസ്റ്റര്‍ഡാമിനെയും യുവന്‍റസ്  സ്പോര്‍ടിംഗ് ക്ലബ്ബിനെയും നിലവിലെ ചാമ്പ്യന്‍മാരായ ചെല്‍സി ഫ്രഞ്ച് ലീഗ് ടീമായ ലില്ലിയെയും നേരിടും.

Round of 16 draw✔️

What are you most excited for? | pic.twitter.com/FfrEuIFSxX

— UEFA Champions League (@ChampionsLeague)

പ്രീ ക്വാര്‍ട്ടറിലെ ആദ്യപാദ മത്സരങ്ങള്‍ ഫെബ്രുവരി 15, 16, 22, 23 തീയതികളിലാണ് നടക്കുക. രണ്ടാം പാദ മത്സരങ്ങള്‍ മാര്‍ച്ച് 8,9, 15, 16 തീയതികളിലും നടക്കും. നോക്കൗട്ട് ഘട്ടത്തില്‍ എവേ ഗോള്‍ ആനുകൂല്യം ഇത്തവണ ഉണ്ടാവില്ലെന്ന പ്രത്യേകതയുമുണ്ട്. ഇരുപാദങ്ങളിലും സ്കോര്‍ തുല്യമായാല്‍ എക്സ്ട്രാ ടൈം അനുവദിക്കും. എക്സ്ട്രാ ടൈമിലും സ്കോര്‍ നില തുല്യമായാല്‍ പെനല്‍റ്റി ഷൂട്ടൗട്ടിലൂടെ വിജയികളെ തീരുമാനിക്കും.

click me!