പാരീസില്‍ നിന്ന് 'സുല്‍ത്താനെ' റാഞ്ചാന്‍ ചെല്‍സി! പിഎസ്ജിയുമായി ഇടഞ്ഞ നെയ്മര്‍ക്ക് മോഹിപ്പിക്കുന്ന തുക

Published : Feb 17, 2023, 12:53 PM ISTUpdated : Feb 17, 2023, 03:00 PM IST
പാരീസില്‍ നിന്ന് 'സുല്‍ത്താനെ' റാഞ്ചാന്‍ ചെല്‍സി! പിഎസ്ജിയുമായി ഇടഞ്ഞ നെയ്മര്‍ക്ക് മോഹിപ്പിക്കുന്ന തുക

Synopsis

ആരാധകരുമായും നല്ല ബന്ധത്തിലല്ലാത്ത നെയ്മര്‍ കഴിഞ്ഞ ദിവസം സ്‌പോര്‍ട്ടിംഗ് ഡയറക്ടര്‍ ലൂയിസ് കാംപോസുമായും ഇടഞ്ഞിരുന്നു. ഇതോടെ നെയ്മറെ വരുന്ന സമ്മര്‍ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ വിറ്റൊഴിവാക്കാനാണ് പിഎസ്ജി നീക്കം.

ലണ്ടന്‍: പിഎസ്ജിയുടെ ബ്രസീലിയന്‍ താരം നെയ്മറെ സ്വന്തമാക്കാന്‍ ചെല്‍സി രംഗത്ത്. ഫ്രഞ്ച് ചാംപ്യന്മാരുമായി ചെല്‍സി പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രീമിയര്‍ ലീഗില്‍ തപ്പിത്തടയുന്ന ചെല്‍സി ടീം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സൂപ്പര്‍താരം നെയ്മറെ നോട്ടമിട്ടിരിക്കുന്നത്. പിഎസ്ജിയില്‍ ഭേദപ്പെട്ട പ്രകടനം നടത്തുന്നുണ്ടെങ്കിലും പലതരം പ്രശ്‌നങ്ങളില്‍ കുരുങ്ങിക്കിടക്കുകയാണ് നെയ്മര്‍. കിലിയന്‍ എംബാപ്പേയുമായുള്ള പിണക്കമാണ് പ്രധാനം. 

ആരാധകരുമായും നല്ല ബന്ധത്തിലല്ലാത്ത നെയ്മര്‍ കഴിഞ്ഞ ദിവസം സ്‌പോര്‍ട്ടിംഗ് ഡയറക്ടര്‍ ലൂയിസ് കാംപോസുമായും ഇടഞ്ഞിരുന്നു. ഇതോടെ നെയ്മറെ വരുന്ന സമ്മര്‍ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ വിറ്റൊഴിവാക്കാനാണ് പിഎസ്ജി നീക്കം. ഈ സാഹചര്യത്തിലാണ് ചെല്‍സി ബ്രസീലിയന്‍ താരത്തിനായി രംഗത്തെത്തിയത്. അറുപത് ദശലക്ഷം യൂറോയാണ് ചെല്‍സിയുടെ ആദ്യ ഓഫര്‍. 

2017ല്‍ ലോക റെക്കോര്‍ഡ് ട്രാന്‍സ്ഫര്‍ തുകയ്ക്കാണ് ബാഴ്‌സലോണയില്‍ നിന്ന് നെയ്മറെ പിഎസ്ജി സ്വന്തമാക്കിയത്. ഇതിന് ശേഷം ഫ്രഞ്ച് ക്ലബിനായി നേടിയത് 172 കളിയില്‍ 117 ഗോള്‍. നെയ്മാറെത്തിയാല്‍ മുന്നേനിരയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവുമെന്നാണ് ചെല്‍സിയുടെ പ്രതീക്ഷ. ജനുവരിയിലെ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ ഏറ്റവും കൂടുതല്‍ താരങ്ങളെ സ്വന്തമാക്കിയ ടീമാണ് ചെല്‍സി. അടുത്തിടെ അര്‍ജന്റീനയുടെ യുവതാരം എന്‍സോ ഫെര്‍ണാണ്ടസിനേയും ചെല്‍സി ടീമിലെത്തിച്ചിരുന്നു.

ജൂലിയന്‍ അല്‍വാരസിനെ തേടി ബാഴ്‌സ

അര്‍ജന്റീനയുടെ ലോകകപ്പ് ഹീറോ ജൂലിയന്‍ അല്‍വാരസിനെ ടീമിലെത്തിക്കാന്‍ ബാഴ്‌സലോണ. റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിക്ക് പകരക്കാരനായാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ അല്‍വാരസിനെ ലക്ഷ്യമിടുന്നത്. അവസരം കിട്ടുന്‌പോഴെല്ലാം മാഞ്ചസ്റ്റര്‍ സിറ്റിക്കായും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നുണ്ട് താരം. എന്നാല്‍ എര്‍ലിംഗ് ഹാലണ്ടുള്ളതിനാല്‍ താരത്തിന് ആദ്യ ഇലവനില്‍ സ്ഥാനം കിട്ടുന്നില്ല. ഇതില്‍ താരത്തിന് നിരാശയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ അവസരം മുതലെടുക്കാനാണ് സ്പാനിഷ് ക്ലബ് ബാഴ്‌സലോണയുടെ ശ്രമം. മുപ്പത്തിനാലുകാരനായ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിക്ക് ഇരുപത്തിമൂന്ന് കാരനായ ജൂലിയന്‍ ഒത്ത പകരക്കാരനാകുമെന്നാണ് ബാഴ്‌സ കരുതുന്നത്. അര്‍ജന്റീനയുടെ ലോകകപ്പ് വിജയത്തില്‍ നിര്‍ണായക പങ്കുണ്ട് ജൂലിയന്‍ അല്‍വാരസിന്. സെമി ഫൈനലില്‍ ക്രൊയേഷ്യക്കെതിരായ ഡബിളുള്‍പ്പെടെ നാല് ഗോളാണ് താരം തന്റെ കന്നി ലോകകപ്പില്‍ നേടിയത്.

തന്ത്രങ്ങളുടെ രാജാവ്! ടെസ്റ്റ് ക്രിക്കറ്റിലെ ഒന്നാമനും രണ്ടാമനും അശ്വിന്‍റെ കീശയില്‍- വീഡിയോ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ട്രാവന്‍കൂര്‍ റോയല്‍സിന് ''ട്രിപ്പിള്‍'' നേട്ടം; തിരുവനന്തപുരം ജില്ലാ യൂത്ത് ലീഗില്‍ മൂന്ന് വിഭാഗങ്ങളിലും കിരീടം
കൊച്ചി സ്റ്റേഡിയ നവീകരണത്തിന് ചെലവിട്ടത് 70 കോടിയെന്ന് സ്‌പോണ്‍സര്‍; കൃത്യമായ കണക്കുകള്‍ പുറത്തുവിടാതെ ജിസിഡിഎ