സ്മിത്തിനെ ഏറ്റവും കൂടുതല്‍ തവണ പുറത്താക്കുന്ന ബൗളര്‍മാരില്‍ മൂന്നാമനുമായി അശ്വിന്‍. ഏഴ് തവണ തമിഴ്‌നാട്ടുകാരന്‍ അശ്വിനെ മടക്കി. പാകിസ്ഥാന്‍ സ്പിന്നര്‍ യാസിര്‍ ഷായ്ക്ക് ഒപ്പമാണ് അശ്വിന്‍.

ദില്ലി: ഇന്ത്യക്കെതിരെ രണ്ടാം ടെസ്റ്റില്‍ ഭേദപ്പെട്ട തുടക്കത്തിന് ശേഷം ഓസ്‌ട്രേലിയ പ്രതിരോധത്തിലായി. ദില്ലി ടെസ്റ്റില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസീസ് വിക്കറ്റ് നഷട്മില്ലാതെ 50 എന്ന നിലയില്‍ നില്‍ക്കെ ഒന്നാം സെഷനില്‍ മൂന്നിന് 91 എന്ന നിലയിലേക്ക് വീണു. ആദ്യം ഡേവിഡ് വാര്‍ണറെ (15) വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിച്ച് മുഹമ്മദ് ഷമി തുടങ്ങി. പിന്നീട് ഉസ്മാന്‍ ഖവാജ- മര്‍നസ് ലബുഷെയ്ന്‍ (18) സഖ്യം നന്നായി മുന്നോട്ട് പോയികൊണ്ടിരിക്കെ ആര്‍ അശ്വിന്‍ ബ്രേക്ക് ത്രൂ നല്‍കി. അതേ ഓവറില്‍ സ്റ്റീനന്‍ സ്മിത്തിനെ (0)യും മടക്കിയയച്ച് അശ്വിന്‍ ഇന്ത്യയെ മത്സരത്തിലേക്ക് മടക്കികൊണ്ടുവന്നു.

ഒളിക്യാമറയിലെ വിവാദ വെളിപ്പെടുത്തല്‍; ഇന്ത്യന്‍ ടീം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ചേതന്‍ ശര്‍മ രാജിവെച്ചു

ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരനായ ലബുഷെയ്‌നിനേയും രണ്ടാം സ്ഥാനക്കാരനായ സ്മിത്തിനേയും ഒരോവറില്‍ മടക്കിയതാണ് ടെസ്റ്റില്‍ വഴിത്തിരിവായത്. നാലാം പന്തില്‍ ലബുഷെയ്‌നിനെ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു അശ്വിന്‍. ലബുഷെയ്ന്‍ റിവ്യൂ ചെയ്‌തെങ്കിലും അതിജീവിക്കാനായില്ല. അതേ ഓവറിന്റെ അവസാന പന്തില്‍ സ്മിത്തും മടങ്ങി. വിക്കറ്റ് കീപ്പര്‍ കെ എസ് ഭരതിന് ക്യാച്ച് നല്‍കിയാണ് സ്മിത്ത് മടങ്ങിയത്. ഇന്ത്യക്കെതിരെ രണ്ട് തവണ മാത്രമാണ് സ്മിത്ത് പൂജ്യത്തിന് പുറത്തായിട്ടുള്ളത്. രണ്ട് തവണയും വിക്കറ്റെടുത്തത് അശ്വിനായിരുന്നു. അശ്വിന്‍ ഇരുവരേയും പുറത്താക്കുന്ന വീഡിയോ കാണാം...

Scroll to load tweet…

സ്മിത്തിനെ ഏറ്റവും കൂടുതല്‍ തവണ പുറത്താക്കുന്ന ബൗളര്‍മാരില്‍ മൂന്നാമനുമായി അശ്വിന്‍. ഏഴ് തവണ തമിഴ്‌നാട്ടുകാരന്‍ അശ്വിനെ മടക്കി. പാകിസ്ഥാന്‍ സ്പിന്നര്‍ യാസിര്‍ ഷായ്ക്ക് ഒപ്പമാണ് അശ്വിന്‍. ഒമ്പത് തവണ പുറത്താക്കിയ ഇംഗ്ലീഷ് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡാണ് ഒന്നാമന്‍. സഹതാരം ജെയിംസ് ആന്‍ഡേഴ്‌സണ്‍ എട്ട് തവണയും മടക്കി. ഇന്ത്യയുടെ തന്നെ രവീന്ദ്ര ജഡേജ, മുന്‍ ശ്രീലങ്കന്‍ താരം രംഗന ഹെറാത് എന്നിവര്‍ മൂന്ന് തവണ സ്മിത്തിനെ പുറത്താക്കിയിട്ടുണ്ട്. രണ്ട് വിക്കറ്റോടെ ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ 700 വിക്കറ്റ് പൂര്‍ത്തിയാക്കാനും അശ്വിനായി. പ്രകടനത്തോടെ ഇന്ത്യയുടെ വെറ്ററന്‍ സ്പിന്നറെ അഭിനന്ദിക്കാനും ക്രിക്കറ്റ് ലോകം മറന്നില്ല. ചില ട്വീറ്റുകള്‍ വായിക്കാം...

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…