കോളടിച്ച് ചെല്‍സി, മൂന്നടിയില്‍ പിഎസ്‌ജിയുടെ കഥ കഴിച്ച് ഫിഫ ക്ലബ്ബ് ലോകകപ്പില്‍ രണ്ടാം കിരീടം

Published : Jul 14, 2025, 08:43 AM IST
Cole Palmer

Synopsis

ഫിഫ ക്ലബ് ലോകകപ്പ് കലാശപോരിൽ പിഎസ്‌ജിയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്ത് ചെൽസി കിരീടം നേടി. ചെൽസിയുടെ രണ്ടാം ക്ലബ് ലോകകപ്പ് കിരീടമാണിത്.

ന്യൂജേഴ്സി: ഫിഫ ക്ലബ് ലോകകപ്പ് കിരീടത്തിൽ വീണ്ടും മുത്തമിട്ട് ചെൽസി. കലാശപോരിൽ ഫ്രഞ്ച് കരുത്തരായ പിഎസ്‌ജിയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്താണ് ചെല്‍സിയുടെ കിരീടധാരണം.യൂറോപ്യൻ ഫുട്ബോളിലെ പ്രതാപകാലത്തിലേക്ക് തിരിച്ചെത്തുന്നതുകൂടിയായി ചെല്‍സിയുടെ വിജയം.

 

ക്ലബ് ലോകകപ്പിൽ ചെൽസിയുടെ രണ്ടാം കിരീടമാണിത്. 2021ല്‍ ഏഴ് ക്ലബ്ബുകളുമായി തുടങ്ങിയ ക്ലബ്ബ് ലോകകപ്പില്‍ ആദ്യം ചാമ്പ്യൻമാരായതും ചെല്‍സിയായിരുന്നു. ഇത്തവണ 32 ടീമുകളുമായാണ് ഫിഫ ക്ലബ്ബ് ലോകകപ്പ് വിപുലീകരിച്ചത്. ഫ്രഞ്ച് ലീഗും ചാമ്പ്യൻസ് ലീഗും സ്വന്തമാക്കി ട്രിപ്പിൾ തികയ്ക്കാനെത്തിയ പിഎസ്‌ജി ചെൽസിക്ക് മുന്നില്‍ കളി മറക്കുന്ന കാഴ്ചയാണ് ഗ്രൗണ്ടില്‍ കണ്ടത്. 22- ാം മിനുട്ടിൽ ആദ്യ വെടിപൊട്ടിച്ച് കോൾ പാമർ. മാലോ ഗുസ്തോയുടെ ഷോട്ട് പി എസ് ജി ഡിഫന്‍ഡര്‍ ലൂക്കാസ് ബെറാള്‍ഡോ തടുത്തിട്ടതില്‍ നിന്ന് ലഭിച്ച റീബൗണ്ടില്‍ നിന്നായിരുന്നു പാമറുടെ ഗോൾ. ആദ്യ ഗോളിന്‍റെ ഷോക്ക് മാറും മുൻപേ 30ാം മിനിറ്റില്‍ പാമറിന്‍റെ ഡബിൾ.

 

43- മിനുട്ടിൽ ഫ്രഞ്ച് പടയെ ഞ്ഞെട്ടിച്ച് ബ്രസീലിയൻ താരം ജാവാ പെഡ്രോ. മൂന്നാം ഗോളിന് വഴിയൊരുക്കിയതും പാമര്‍ തന്നെ. രണ്ടാം പകുതിയിൽ പിഎസ്‌ജിയുടെ നീക്കങ്ങളെല്ലാം ലക്ഷ്യം തെറ്റിയപ്പോള്‍ ലൂയിസ് എൻറികെയുടെ കണക്കുകൂട്ടൽ തെറ്റിച്ച് മെറ്റ് ലൈഫിൽ ചെൽസി ആഘോഷം തുടങ്ങിയിരുന്നു.

കരുത്തരായ റയല്‍ മാഡ്രിഡിനെയും ബയേണ്‍ മ്യൂണിക്കിനെയും തോല്‍പ്പിച്ച് ഫൈനലിലെത്തിയ പി എസ് ജിയുടെ നിഴല്‍ മാത്രമായിരുന്നു കിരീടപ്പോരില്‍ ചെല്‍സിക്കെതിരെ കണ്ടത്. 86-ാം മിനിറ്റില്‍ ജോവോ നെവസ് ചുവപ്പു കാര്‍ഡ് കണ്ട് പുറത്തുപോയതോടെ 10 പേരായി ചുരുങ്ങിയ പി എസ് ജിയുടെ ആശ്വാസഗോള്‍ പ്രതീക്ഷകളും അവിടെ അവസാനിച്ചു. 

 

ചെല്‍സി താരം മാക് കുക്കുറെല്ലയുടെ മുടിയില്‍ പിടിച്ചു വലിച്ചതിനാണ് വാര്‍ പരിശോധനക്ക് ശേഷം നെവസിന് റഫറി ചുവപ്പുകാര്‍ഡ് നല്‍കിയത്. യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് അടക്കം 81,188 കാണികളാണ് ക്ലബ്ബ് ലോകകപ്പ് ഫൈനല്‍ കാണാനായി മെറ്റ്ലൈഫ് സ്റ്റേഡിയത്തിലെത്തിയത്.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'നമ്മളിത് എപ്പോള്‍ ധരിക്കും', ഐഎസ്എല്‍ അനിശ്ചിതത്വത്തിനിടെ പുതിയ ഹോം കിറ്റ് പുറത്തിറക്കി ബ്ലാസ്റ്റേഴ്‌സ്
ചാമ്പ്യന്‍സ് ലീഗ്: ലിവര്‍പൂള്‍ ഇന്ന് ഇന്റര്‍ മിലാനെതിരെ, ശ്രദ്ധാകേന്ദ്രമായി സലാ