'പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതം'; കേരള ബ്ലാസ്റ്റേഴ്‌സ് ഏറ്റെടുക്കൽ ചർച്ചകൾ നടന്നിട്ടില്ലെന്ന് വിപിഎസ് ഹെൽത്ത്

Published : Aug 01, 2026, 05:33 PM IST
Kerala Blasters

Synopsis

ഏറ്റെടുക്കലുമായി ബന്ധപ്പെട്ട യാതൊരു നടപടികളുടെയും ഭാഗമായിട്ടില്ലെന്നും, പ്രചരിക്കുന്ന വാർത്തകളിൽ യാതൊരു വാസ്തവവുമില്ലെന്നും അധികൃതർ അറിയിച്ചു.

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സിയുടെ ഉടമസ്ഥാവകാശം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന് വിപിഎസ് ഹെൽത്ത് ഗ്രൂപ്പ്. വിപിഎസ് ഹെൽത്തോ സ്ഥാപകൻ ഡോ. ഷംഷീർ വയലിലോ ക്ലബ് ഏറ്റെടുക്കലുമായി ബന്ധപ്പെട്ട യാതൊരു നടപടികളുടെയും ഭാഗമായിട്ടില്ലെന്നും, പ്രചരിക്കുന്ന വാർത്തകളിൽ യാതൊരു വാസ്തവവുമില്ലെന്നും അധികൃതർ അറിയിച്ചു.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ കേരള ബ്ലാസ്റ്റേഴ്സിന്റെ മുഴുവൻ ഓഹരികളും വിൽക്കാൻ ഉടമകളായ മാഗ്‌നം സ്പോർട്സ് തീരുമാനിച്ചിരുന്നു. കഴിഞ്ഞ സീസണിൽ മാത്രം 30 കോടിയുടെ നഷ്‌ടമാണു കേരളം ബ്ലാസ്റ്റേഴ്‌സിന് ഉണ്ടായത്. ക്ലബ് വിൽക്കാൻ 150 കോടി രൂപയാണു മാഗ്‌നം ആവശ്യപ്പെട്ടിരുന്നതെങ്കിലും അത്രയും തുക ചെലവാക്കാൻ നിലവിൽ ആരും തന്നെ തയ്യാറല്ല. ഏറ്റെടുക്കൽ വാർത്തകൾ നിഷേധിച്ചുകൊണ്ട് വിപിഎസ് ഹെൽത്ത് ഗ്രൂപ്പ് രംഗത്തുവന്നതോടെ കേരളം ബ്ലാസ്റ്റേഴ്‌സിന്റെ ഭാവി ഇനിയെന്താകുമെന്നാണ് ഫുട്ബോൾ പ്രേമികൾ ഉറ്റുനോക്കുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ചിലിയൻ ക്ലബ്ബിന് മുട്ടൻ പണി കൊടുത്ത് വൊസീഞ്ഞ, കോച്ചിന്‍റെ ഒറ്റ വിളയിൽ മനംമാറി; ഇനി മൊറോക്കോയിലേക്ക്
എംബാപ്പെയ്ക്കൊപ്പം ഇടമില്ല, ബ്രസീലിയൻ വണ്ടർകിഡ് എൻഡ്രിക്കിന്‍റെ റയല്‍ മാഡ്രിഡിലെ ഭാവി ത്രിശങ്കുവിൽ