ഫ്രഞ്ച് ക്ലബ്ബായ ലിയോണിൽ ആറു മാസത്തെ വായ്പക്കുശേഷം എന്‍ഡ്രിക്ക് റയലില്‍ തിരിച്ചെത്തിയിരുന്നു. ലിയോണിൽ 21 മത്സരങ്ങളിൽ നിന്ന് 8 ഗോളും 8 അസിസ്റ്റും നേടി മിന്നുന്ന ഫോമിലായിരുന്നു താരം.

മാഡ്രിഡ്: റയൽ മാഡ്രിഡിൽ ബ്രസീലിയൻ യുവ സ്‌ട്രൈക്കർ എൻഡ്രിക്കിന്‍റെ ഭാവി വീണ്ടും കടുത്ത അനിശ്ചിതത്വത്തിൽ. മുന്നേറ്റ നിരയിലെ കടുത്ത മത്സരവും പുതിയ താരങ്ങളുടെ സർപ്രൈസ് എൻട്രിയും കാരണം 19-കാരനായ താരത്തിന് ടീമിൽ ഇടം ലഭിക്കില്ലെന്ന് സ്പാനിഷ് കായിക മാധ്യമമായ എഎസ് റിപ്പോർട്ട് ചെയ്തു. ഗോൺസാലോ ഗാർസിയ ഫുൾഹാമിലേക്ക് ചേക്കേറിയെങ്കിലും ക്ലബ്ബിലെത്തിയ പുതിയ പരിശീലകൻ ഹോസെ മൗറീഞ്ഞോയുടെ പദ്ധതികളില്‍ എൻഡ്രിക്കിന് സ്ഥാനമില്ലെന്നാണ് സൂചന.

ഫ്രഞ്ച് ക്ലബ്ബായ ലിയോണിൽ ആറു മാസത്തെ വായ്പക്കുശേഷം എന്‍ഡ്രിക്ക് റയലില്‍ തിരിച്ചെത്തിയിരുന്നു. ലിയോണിൽ 21 മത്സരങ്ങളിൽ നിന്ന് 8 ഗോളും 8 അസിസ്റ്റും നേടി മിന്നുന്ന ഫോമിലായിരുന്നു താരം. ലെവാന്‍റെയിൽ നിന്ന് 25 മില്യൺ യൂറോ നൽകി സ്‌ട്രൈക്കർ വിക്ടര്‍ എസ്പിയെ റയൽ ടീമിലെത്തിതോടെയാണ് കിയിലിയൻ എംബാപ്പെയ്ക്കൊപ്പം സ്ട്രൈക്കറായോ റൈറ്റ് വിങ്ങറായോ എൻഡ്രിക്കിന് അവസരം ലഭിക്കുമെന്ന കണക്കുകൂട്ടലുകൾ തെറ്റിയത്. 1.94 മീറ്റർ ഉയരമുള്ള എസ്പിയുടെ വരവ് എംബാപ്പെയ്ക്കൊപ്പം ആക്രമണത്തിൽ വേറിട്ട തന്ത്രങ്ങൾ മെനയാൻ മൗറീഞ്ഞോയ്ക്ക് കൂടുതൽ സഹായകരമാകും.

Scroll to load tweet…

വിൽക്കില്ല, പക്ഷേ മാഡ്രിഡിൽ തുടരുക എളുപ്പമല്ല

റയൽ മാഡ്രിഡിൽ തന്നെ തുടരാനാണ് എൻഡ്രിക്കിന്‍റെ ആഗ്രഹമെങ്കിലും നിലവിലെ സാഹചര്യങ്ങൾ താരത്തിന് അനുകൂലമല്ല. 2030 വരെ കരാറുള്ള താരത്തെ വിറ്റഴിക്കാൻ ക്ലബ്ബ് തയ്യാറല്ല. പകരം ഫ്രാങ്കോ മസ്താംതുവോനോയെപ്പോലെ വീണ്ടും വായ്പാ അടിസ്ഥാനത്തിൽ മറ്റൊരു ക്ലബ്ബിലേക്ക് അയക്കാനാണ് സാധ്യത. നിലവിൽ ഫസ്റ്റ് ടീമിൽ 24 കളിക്കാരുള്ള റയൽ, പുതിയ താരങ്ങളായ ഡിയോമാൻഡെ, റോഡ്രിഗോ എന്നിവരെക്കൂടി ഉൾപ്പെടുത്താനുള്ള ശ്രമത്തിലാണ്. അതിനാൽ ടീമിലെ താരങ്ങളുടെ എണ്ണം കുറയ്ക്കാൻ അസെൻസിയോ, കാമവിംഗ എന്നിവർക്കൊപ്പം എൻഡ്രിക്കും മാഡ്രിഡിന്‍റെ പടികടക്കേണ്ടി വന്നേക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക