ചിലിയൻ ക്ലബ്ബിന് മുട്ടൻ പണി കൊടുത്ത് വൊസീഞ്ഞ, കോച്ചിന്‍റെ ഒറ്റ വിളയിൽ മനംമാറി; ഇനി മൊറോക്കോയിലേക്ക്

Published : Aug 01, 2026, 03:49 PM IST
Vozinha Cape Verde Goalkeeper

Synopsis

കരാറിൽ ഔദ്യോഗികമായി ഒപ്പുവെക്കുന്നതിന് മുൻപ് തന്നെ വൊസീഞ്ഞയെ സ്വന്തമാക്കിയതായി പ്രഖ്യാപിച്ച ചിലിയൻ ക്ലബ്ബിന് താരത്തിന്‍റെ അവസാന നിമിഷ മലക്കം മറിച്ചില്‍ വലിയ നാണക്കേടായി.

സാന്‍റിയാഗോ: ചിലിയൻ ക്ലബ്ബായ കൊളോ-കൊളോയുമായുളഅള ധാരണ തെറ്റിച്ച് ലോകകപ്പില്‍ തിളങ്ങിയ കേപ്പ് വെർദെ ഗോൾകീപ്പർ വൊസീഞ്ഞയുടെ നാടകീയ നീക്കം. കൊളോ-കൊളോയുമായി കരാറിലൊപ്പിടാതെ അവസാന നിമിഷം മൊറോക്കൻ ക്ലബ്ബായ ആർഎസ് ബെർക്കെയ്നിലേക്ക് ചേക്കേറാൻ ഒരുങ്ങുകയാണ് ഈ 40-കാരൻ. വൊസീഞ്ഞയെ ടീമിലെത്തിച്ചതായി കൊളോ-കൊളോ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ താരം നിയമപരമായ കരാറിൽ ഒപ്പുവെച്ചിരുന്നില്ല. ഈ സാങ്കേതികത്വം മുതലെടുത്താണ് ആഫ്രിക്കൻ ക്ലബ്ബിന്‍റെ വാഗ്ദാനം സ്വീകരിച്ച് വൊസീഞ്ഞ മൊറോക്കൻ ക്ലബ്ബിലേക്ക് പോകുന്നതെന്ന് പ്രമുഖ കായിക മാധ്യമമായ 'മാർക്ക' റിപ്പോർട്ട് ചെയ്യുന്നു.

കരാറിൽ ഔദ്യോഗികമായി ഒപ്പുവെക്കുന്നതിന് മുൻപ് തന്നെ വൊസീഞ്ഞയെ സ്വന്തമാക്കിയതായി പ്രഖ്യാപിച്ച ചിലിയൻ ക്ലബ്ബിന് താരത്തിന്‍റെ അവസാന നിമിഷ മലക്കം മറിച്ചില്‍ വലിയ നാണക്കേടായി. പുതിയ സീസണിനായുള്ള തയാറെടുപ്പുകൾക്കിടെ നേരിട്ട ഈ അബദ്ധം വലിയ മാധ്യമ വിമർശനങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. 2026 ലോകകപ്പിൽ കേപ്പ് വെർദെയ്ക്കായി സ്പെയിൻ, ഉറുഗ്വേ, അർജന്‍റീന ടീമുകൾക്കെതിരെ വൊസീഞ്ഞ നടത്തിയ പ്രകടനമാണ് താരത്തിന്‍റെ ഡിമാൻഡ് വർദ്ധിപ്പിച്ചത്.

മൊറോക്കൻ ക്ലബ്ബായ ആർഎസ് ബെർക്കെന്‍റെ പരിശീലകനായി അടുത്തിടെ ചുമതലയേറ്റ കേപ്പ് വെർദെയുടെ മുൻ കോച്ച് ബുബിസ്റ്റയുടെ ഫോൺ കോളാണ് വൊസീഞ്ഞയുടെ തീരുമാനം മാറ്റിമറിച്ചത്. ലോകകപ്പിൽ തങ്ങളെ നയിച്ച കോച്ചിനൊപ്പം വീണ്ടും ഒന്നിക്കാമെന്നതും, ടീമിലെ പ്രധാന ഗോൾകീപ്പർ പദവിയും കൂറ്റൻ പ്രതിഫലവും ലഭിക്കുമെന്നതും കണക്കിലെടുത്താണ് വൊസീഞ്ഞ ചിലിയൻ ക്ലബ്ബിനെ വേണ്ടെന്നുവെച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

എംബാപ്പെയ്ക്കൊപ്പം ഇടമില്ല, ബ്രസീലിയൻ വണ്ടർകിഡ് എൻഡ്രിക്കിന്‍റെ റയല്‍ മാഡ്രിഡിലെ ഭാവി ത്രിശങ്കുവിൽ
കാർലോസ് എസ്‌പിയെ തൂക്കിയത് വെറുതെയല്ല! മൗറീഞ്ഞ്യോയുടെ സിസ്റ്റത്തില്‍ റോള്‍ എന്ത്?