കോപ്പ: ഇഞ്ചുറിടൈമില്‍ സമനില പിടിച്ച് വെനസ്വേല, സെൽഫ് ഗോളില്‍ തോറ്റ് കൊളംബിയ

By Web TeamFirst Published Jun 21, 2021, 8:48 AM IST
Highlights

യേരി മിന 64-ാം മിനിറ്റിൽ വഴങ്ങിയ സെൽഫ് ഗോള്‍ കൊളംബിയക്ക് വിനയാവുകയായിരുന്നു

റിയോ: കോപ്പ അമേരിക്കയിൽ ഗ്രൂപ്പ് എയില്‍ വെനസ്വേല, ഇക്വഡോർ പോരാട്ടം സമനിലയിൽ. ഇരു ടീമുകളും രണ്ട് ഗോൾ വീതം നേടി. റൊണാൾഡ് ഹെർണാണ്ടസ് ഇഞ്ചുറിടൈമിൽ നേടിയ ഗോളിലൂടെയാണ് വെനസ്വേല സമനില പിടിച്ചത്.

കിക്കോഫായി 39-ാം മിനുറ്റില്‍ പ്രെസൈഡോയിലൂടെ ഇക്വഡോര്‍ ലീഡെടുത്തിരുന്നു. ഇക്വഡോറിന്‍റെ മുന്‍തൂക്കത്തോടെ ആദ്യപകുതി അവസാനിച്ചപ്പോള്‍ രണ്ടാംപകുതി ഇഞ്ചുറിടൈമിലെ വാശിയേറിയ പോരാട്ടത്തിലേക്ക് കടന്നു. എഡ്‌സണ്‍ കാസില്ലോ 51-ാം മിനുറ്റില്‍ വെനസ്വേലയെ ഒപ്പമെത്തിച്ചു. എന്നാല്‍ ഇതിന് 71-ാം മിനുറ്റില്‍ ഗോണ്‍സാലോ പ്ലാറ്റയിലൂടെ ഇക്വഡോര്‍ മറുപടി നല്‍കി. ഇക്വഡോര്‍ ജയിക്കുമെന്ന് ഏതാണ്ടുറപ്പിച്ച നിമിഷത്തില്‍ 90+1-ാം മിനുറ്റില്‍ റൊണാള്‍ഡ് ഹെര്‍ണാണ്ടസിലൂടെ വെനസ്വേല സമനില എത്തിപ്പിടിക്കുകയായിരുന്നു. 

തലതാഴ്‌ത്തി കൊളംബിയ

ഗ്രൂപ്പ് എയില്‍ അൽപസമയം മുൻപ് പൂർത്തിയായ മത്സരത്തിൽ പെറു കൊളംബിയയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോൽപിച്ചു. പെന 17-ാം മിനിറ്റിൽ നേടിയ ഗോളിൽ പെറു ആദ്യം മുന്നിലെത്തി. ബോർജയിലൂടെ 53-ാം മിനിറ്റിൽ കൊളംബിയെ ഒപ്പമെത്തി. എന്നാൽ 64-ാം മിനിറ്റിൽ യേരി മിന വഴങ്ങിയ സെൽഫ് ഗോള്‍ കൊളംബിയക്ക് വിനയാവുകയായിരുന്നു. 

എ ഗ്രൂപ്പില്‍ രണ്ട് മത്സരങ്ങളില്‍ ആറ് പോയിന്‍റുമായി ബ്രസീലാണ് മുന്നില്‍. മൂന്ന് മത്സരത്തില്‍ നാല് പോയിന്‍റുള്ള കൊളംബിയ രണ്ടും രണ്ട് മത്സരത്തില്‍ മൂന്ന് പോയിന്‍റുമായി പെറു മൂന്നാം സ്ഥാനത്തുമാണ്. മൂന്ന് കളികളില്‍ രണ്ട് പോയിന്‍റുള്ള വെനസ്വേല നാലും രണ്ട് കളിയില്‍ ഒരു പോയിന്‍റ് മാത്രമുള്ള ഇക്വഡോര്‍ അവസാന സ്ഥാനക്കാരും.

സമ്പൂര്‍ണ ജയത്തോടെ അസൂറികള്‍ പ്രീ ക്വാര്‍ട്ടറില്‍, തോറ്റിട്ടും വെയ്ല്‍സ്; സ്വിസ് പട കാത്തിരിക്കണം

വറ്റാതെ റോണോ-കോക്ക കോള നാടകീയത; യൂറോയില്‍ പുതിയ ചര്‍ച്ചയായി ബാനര്‍

ഫുട്‌ബോള്‍ കാലിലും ക്യാമറ കൈയിലും ഭദ്രം; പെപ്പെയെ പകര്‍ത്തി ക്രിസ്റ്റ്യാനോ- വീഡിയോ വൈറല്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!