യൂറോ കപ്പിനിടെ താരങ്ങളുടെ ഫോട്ടോ ഷൂട്ട് നടക്കുമ്പോള്‍ കൊള്ളാവുന്ന ഫോട്ടോഗ്രാഫർ കൂടിയാണ് താനെന്ന് ക്രിസ്റ്റ്യാനോ തെളിയിക്കുകയായിരുന്നു

മ്യൂണിക്ക്: പോര്‍ച്ചുഗീസ് സൂപ്പര്‍ ഫുട്ബോളര്‍ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോൾ നേട്ടങ്ങൾ എല്ലാ ആരാധകർക്കും കാണാപ്പാഠമാണ്. എന്നാൽ റൊണാൾഡോ ഒരു കിടിലൻ ഫോട്ടോഗ്രാഫർ കൂടിയാണ് എന്നത് മറ്റൊരു കൗതുകം. യൂറോ കപ്പിനിടെയാണ് ഫോട്ടോഗ്രാഫി സ്‌കില്‍ റോണോ കാട്ടിയത്. 

സഹതാരങ്ങളേക്കാൾ ഉയരത്തിൽ ചാടിയുള്ള ഗോളുകൾ, ചിലപ്പോൾ ആരെയും അമ്പരപ്പിക്കുന്ന ബൈസിക്കിൾ കിക്ക്, ബുള്ളറ്റിനെ വെല്ലുന്ന ഫ്രീകിക്ക് ഗോളുകൾ. റോണോയുടെ ഗോൾ കഥകൾ നിരവധി. എന്നാൽ യൂറോ കപ്പിനിടെ താരങ്ങളുടെ ഫോട്ടോ ഷൂട്ട് നടക്കുമ്പോള്‍ കൊള്ളാവുന്ന ഫോട്ടോഗ്രാഫർ കൂടിയാണ് താനെന്ന് താരം തെളിയിച്ചു. ഫോട്ടോഗ്രാഫറുടെ കയ്യിൽ നിന്ന് ക്യാമറ വാങ്ങി സഹതാരം നിക്കോളാസ് പെപ്പെയുടെ ചിത്രം ക്രിസ്റ്റ്യാനോ പകർത്തുകയായിരുന്നു. 

ക്യാമറാമാനെ നിരാശപ്പെടുത്താതെ പെപ്പെയും റൊണാൾഡോയും ചിത്രത്തിന് പോസ് ചെയ്‌താണ് ഫോട്ടോഷൂട്ട് അവസാനിപ്പിച്ചത്. യൂറോയുടെ ഒഫീഷ്യൽ ട്വിറ്റർ ഹാൻഡിലിൽ പങ്കുവച്ച വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയാവുകയാണ്. 

Scroll to load tweet…

യൂറോയില്‍ അവസാന മത്സരത്തില്‍ ജര്‍മനിക്കെതിരെ പോര്‍ച്ചുഗലിനെ വിജയിപ്പിക്കാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കായില്ല. സ്‌കോര്‍ 4-2. റൂബൻ ഡിയാസും റാഫേൽ ഗുറെയ്‌റോയും നാല് മിനുറ്റിനിടെ രണ്ട് സെല്‍ഫ് ഗോളുകള്‍ വഴങ്ങിയത് പോര്‍ച്ചുഗലിന് തിരിച്ചടിയായി. ഹാവെർ‌ട്‌സും ഗോസെൻസും ജര്‍മനിയുടെ പട്ടിക പൂര്‍ത്തിയാക്കി. പോര്‍ച്ചുഗലിനായി ക്രിസ്റ്റ്യാനോയും ജോട്ടയും ഓരോ ഗോള്‍ കണ്ടെത്തി. 

കൂടുതല്‍ യൂറോ വാര്‍ത്തകള്‍...

യൂറോയില്‍ അപകടം മണക്കുന്ന മരണഗ്രൂപ്പ്; ടീമുകള്‍ക്കെല്ലാം അവസാന മത്സരം അഗ്നിപരീക്ഷ

രണ്ട് ഗോളുകള്‍ ദാനം നല്‍കി, ബാക്കി ജര്‍മനി അടിച്ചു; പോര്‍ച്ചുഗലിന് ദാരുണ തോല്‍വി

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona