ആദ്യപാദത്തിലെ തോല്‍വിക്ക് പകരം ചോദിക്കണം! റൊണാള്‍ഡോ മുന്നിലുണ്ട്, അല്‍ നസ്ര്‍ ഇന്ന് അല്‍ താവൂനെതിരെ

Published : Feb 17, 2023, 03:40 PM IST
ആദ്യപാദത്തിലെ തോല്‍വിക്ക് പകരം ചോദിക്കണം! റൊണാള്‍ഡോ മുന്നിലുണ്ട്, അല്‍ നസ്ര്‍ ഇന്ന് അല്‍ താവൂനെതിരെ

Synopsis

16 കളിയില്‍ 37 പോയിന്റുമായി രണ്ടാം സ്ഥാനത്താണിപ്പോള്‍ അല്‍ നസ്ര്‍. ഒരു മത്സരം കൂടുതല്‍ കളിച്ച അല്‍ ഇത്തിഹാദ് 40 പോയിന്റുമായി ഒന്നാമതാണ്. രണ്ടുമത്സരം കൂടുതല്‍ കളിച്ച അല്‍ ഷബാബിനും 40 പോയിന്റാണുള്ളത്.

റിയാദ്: സൗദി പ്രോ ലീഗില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കരുത്തില്‍ അല്‍ നസ്ര്‍ ഇന്നിറങ്ങുന്നു. രാത്രി എട്ടരയ്ക്ക് തുടങ്ങുന്ന കളിയില്‍ അല്‍ താവൂനാണ് എതിരാളികള്‍. അല്‍ നസ്ര്‍ അവസാന മത്സരത്തില്‍ അല്‍ വെഹ്ദയെ എതിരില്ലാത്ത നാല് ഗോളിന് തകര്‍ത്തപ്പോള്‍ ഗോള്‍ പട്ടികയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പേര് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ലീഗില്‍ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തുകയെന്ന ലക്ഷ്യത്തോടെ ഇറങ്ങുമ്പോള്‍ അല്‍ നസ്‌റിന്റെ പ്രതീക്ഷയത്രയും റൊണാള്‍ഡോയുടെ ബൂട്ടുകളില്‍. 

16 കളിയില്‍ 37 പോയിന്റുമായി രണ്ടാം സ്ഥാനത്താണിപ്പോള്‍ അല്‍ നസ്ര്‍. ഒരു മത്സരം കൂടുതല്‍ കളിച്ച അല്‍ ഇത്തിഹാദ് 40 പോയിന്റുമായി ഒന്നാമതാണ്. രണ്ടുമത്സരം കൂടുതല്‍ കളിച്ച അല്‍ ഷബാബിനും 40 പോയിന്റാണുള്ളത്. രണ്ടാം സ്ഥാനത്താണ് അല്‍ ഷബാദ്. 37 പോയിന്റുണ് അല്‍ നസ്‌റിനുള്ളത്. 30 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് അല്‍ താവൂന്‍. ലോകത്തിലെ ഏറ്റവും മികച്ച താരമായ റൊണാള്‍ഡോയെ തടയാനുള്ള തന്ത്രങ്ങള്‍ തയ്യാറാണെന്ന് അല്‍ താവൂന്‍ കോച്ച് പെരിക്ലസ് ചമുസ്‌ക വ്യക്തമാക്കി. 

പെനാല്‍റ്റി ബോക്‌സില്‍ റൊണാള്‍ഡോ വളരെ അപകടകാരിയാണ്. ഇതുകൊണ്ടുതന്നെ ഗോള്‍മുഖത്ത് റൊണാള്‍ഡോയുടെ കാലുകളില്‍ പന്ത് എത്താതിരിക്കാനാണ് അല്‍ താവൂന്‍ ശ്രമിക്കുകയെന്നും പെരിക്ലസ് പറയുന്നു. അല്‍ താവൂന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന ലീഗിലെ ആദ്യപാദ മത്സരത്തില്‍ അല്‍ നസ്ര്‍ പരാജയപ്പെട്ടിരുന്നു. ആ തോല്‍വിക്കുള്ള തിരിച്ചടിയും അല്‍ നസ്‌റിന് നല്‍കണം. ഖത്തര്‍ ലോകകപ്പിനിടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട റൊണാള്‍ഡോ ജനുവരിയിലാണ് ലോക റെക്കോര്‍ഡ് പ്രതിഫലത്തിന് അല്‍ നസ്‌റിലെത്തിയത്. ക്ലബിനായി നാല് കളിയില്‍ ബൂട്ടുകെട്ടിയ റൊണാള്‍ഡോ അഞ്ചുഗോള്‍ സ്വന്തം പേരിനൊപ്പമാക്കിക്കഴിഞ്ഞു.

അല്‍ വെഹ്ദയ്‌ക്കെതിരെ റോണോയുടെ ആദ്യ ഹാട്രിക്കായിരുന്നു. എവേ മത്സരത്തിലാണ് അല്‍ നസ്ര്‍ നാല് ഗോള്‍ ജയം നേടിയത്. 21-ാം മിനിറ്റില്‍ ഇടം കാല്‍ ഗോളിലൂടെ റൊണാള്‍ഡോ അല്‍ നസ്‌റിനെ ആദ്യം മുന്നിലെത്തിച്ചു. ആദ്യ പകുതി തീരും മുമ്പ് റൊണാള്‍ഡോ തന്റെ രണ്ടാം ഗോളും നേടി. രണ്ടാം പകുതിയില്‍ പെനല്‍റ്റിയില്‍ നിന്നായിരുന്നു റൊണാള്‍ഡോ ഹാട്രിക് തികച്ചത്. റൊണാള്‍ഡോയുടെ കരിയറിലെ 61-ാം ഹാട്രിക്കാണ് ഇത്. മത്സരം ഒരു മണിക്കൂര്‍ പിന്നിട്ടതിന് പിന്നാലെ റൊണാള്‍ഡോ നാലാം ഗോളും നേടി അല്‍ നസ്‌റിന്റെ ഗോള്‍ പട്ടിക തികച്ചു. 

അമ്പരപ്പിക്കുന്ന ക്യാച്ചുമായി രാഹുല്‍! കണ്ണുതള്ളി ഖവാജ; സുപ്രധാന നാഴികക്കല്ല് പിന്നിട്ട് ജഡേജ- വീഡിയോ

PREV
Read more Articles on
click me!

Recommended Stories

ഫിഫ ലോകകപ്പ് 2026: കാത്തിരുന്ന പോര്, മെസിയും റൊണാള്‍ഡോയും നേർക്കുനേർ; സാധ്യതകള്‍
പ്രീമിയര്‍ ലീഗില്‍ ഇന്ന് കരുത്തര്‍ കളത്തില്‍; ലാ ലിഗയില്‍ ബാഴ്‌സലോണ ഇന്നിറങ്ങും