ഓസ്‌ട്രേലിയന്‍ ഓപ്പണറെ പുറാത്താക്കിയതോടെ ജഡേജ ടെസ്റ്റില്‍ 250-ാം വിക്കറ്റ് പൂര്‍ത്തിയാക്കി. എന്നാല്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ കടപ്പെട്ടിരിക്കേണ്ടത് കെ എല്‍ രാഹുലിനോടാണ്. രാഹുലിന്റെ ഒരു മുഴുനീളെ ഡൈവിംഗാണ് ഖവാജയെ പവലിയനിലേക്ക് തിരിച്ചയച്ചത്.

ദില്ലി: ദില്ലി ടെസ്റ്റില്‍ ഓസ്‌ട്രേലിയയുടെ ഒരറ്റം തകര്‍ന്നപ്പോള്‍ പിടിച്ചിനിന്ന ഉസ്മാന്‍ ഖവാജയും (81) മടങ്ങി. രണ്ടാം ടെസ്റ്റില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ഓസീസ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറിന് 199 എന്ന നിലയിലാണ്. പീറ്റര്‍ ഹാന്‍ഡ്‌കോംമ്പ് (36), ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് (23) എന്നിവരാണ് ക്രീസില്‍. ആര്‍ അശ്വിന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് ഷമിക്ക് രണ്ട് വിക്കറ്റുണ്ട്. ഖവാജയെ മടക്കി ജഡേജയും വിക്കറ്റ് കോളത്തില്‍ ഇടം പിടിച്ചു. 

ഓസ്‌ട്രേലിയന്‍ ഓപ്പണറെ പുറാത്താക്കിയതോടെ ജഡേജ ടെസ്റ്റില്‍ 250-ാം വിക്കറ്റ് പൂര്‍ത്തിയാക്കി. എന്നാല്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ കടപ്പെട്ടിരിക്കേണ്ടത് കെ എല്‍ രാഹുലിനോടാണ്. രാഹുലിന്റെ ഒരു മുഴുനീളെ ഡൈവിംഗാണ് ഖവാജയെ പവലിയനിലേക്ക് തിരിച്ചയച്ചത്. ജഡേജയുടെ പന്തില്‍ രാഹുല്‍ റിവേഴ്‌സ് സ്വീപ്പിന് ശ്രമിച്ചു. എന്നാല്‍ പോയിന്റില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന രാഹുല്‍ തന്റെ വലത്തോട് ഡൈവ് ചെയ്ത് പന്ത് ഒറ്റകയ്യിലോതുക്കി. ഇതിനോടകം വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറാലി. ക്രിക്കറ്റ് ആരാധകര്‍ ഏറ്റെടുത്ത വീഡിയോ കാണാം...

Scroll to load tweet…
Scroll to load tweet…

ഖവാജയ്ക്ക് പുറമെ ട്രാവിസ് ഹെഡ് (12), അലക്‌സ് ക്യാരി (0) എന്നിവരുടെ വിക്കറ്റാണ് രണ്ടാം സെഷനില്‍ ഓസീസിന് നഷ്ടമായത്. അവസാന മടങ്ങിയ ക്യാരി, അശ്വിന്റെ പന്തില്‍ സ്ലിപ്പില്‍ വിരാട് കോലിക്ക് ക്യാച്ച് നല്‍കി. ഹെഡ്ഡിനെ ഷമി പുറത്താക്കുകയായിരുന്നു. ഷമിയുടെ പന്തില്‍ സ്ലിപ്പില്‍ രാഹുലിന് ക്യാച്ച് നല്‍കിയാണ് ഹെഡ് മടങ്ങുന്നത്. അതും മനോഹരമായ ക്യാച്ചിലാണ് അവസാനിച്ചത്. വീഡിയോ...

Scroll to load tweet…

ആദ്യ സെഷനില്‍ ഡേവിഡ് വാര്‍ണര്‍ (15), മര്‍നസ് ലബുഷെയ്ന്‍ (18), സ്റ്റീവന്‍ സ്മിത്ത് (0) എന്നിവരുടെ വിക്കറ്റുകള്‍ ഓസീസിന് നഷ്ടമായിരുന്നു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസീസ് വിക്കറ്റ് നഷട്മില്ലാതെ 50 എന്ന നിലയില്‍ നില്‍ക്കെ മൂന്നിന് 91 എന്ന നിലയിലേക്ക് വീഴുകയായിരുന്നു. ആദ്യം ഡേവിഡ് വാര്‍ണറെ (15) വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിച്ച് മുഹമ്മദ് ഷമി തുടങ്ങി. പിന്നീട് ഉസ്മാന്‍ ഖവാജ- ലബുഷെയ്ന്‍ സഖ്യം നന്നായി മുന്നോട്ട് പോയികൊണ്ടിരിക്കെ ആര്‍ അശ്വിന്‍ ബ്രേക്ക് ത്രൂ നല്‍കി. അതേ ഓവറില്‍ സ്റ്റീനന്‍ സ്മിത്തിനെ (0)യും മടക്കിയയച്ച് അശ്വിന്‍ ഇന്ത്യയെ മത്സരത്തിലേക്ക് മടക്കികൊണ്ടുവന്നു.

ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരനായ ലബുഷെയ്‌നിനേയും രണ്ടാം സ്ഥാനക്കാരനായ സ്മിത്തിനേയും ഒരോവറില്‍ മടക്കിയതാണ് ടെസ്റ്റില്‍ വഴിത്തിരിവായത്. നാലാം പന്തില്‍ ലബുഷെയ്‌നിനെ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു അശ്വിന്‍. ലബുഷെയ്ന്‍ റിവ്യൂ ചെയ്‌തെങ്കിലും അതിജീവിക്കാനായില്ല. അതേ ഓവറിന്റെ അവസാന പന്തില്‍ സ്മിത്തും മടങ്ങി. വിക്കറ്റ് കീപ്പര്‍ കെ എസ് ഭരതിന് ക്യാച്ച് നല്‍കിയാണ് സ്മിത്ത് മടങ്ങിയത്.

ഷമിക്ക് രണ്ടാം വിക്കറ്റ്; സ്പിന്‍ മാത്രമല്ല, പേസും കളിക്കാനറിയില്ലേ? ഓസ്‌ട്രേലിയയെ ട്രോളി ആരാധകര്‍- വീഡിയോ