വന്നു, കണ്ടു, കീഴടക്കി; തിരിച്ചുവരവില്‍ ന്യൂകാസിലിനെതിരെ ഗോളടിച്ച് റൊണാള്‍ഡോ

By Web TeamFirst Published Sep 11, 2021, 8:35 PM IST
Highlights

ഗോള്‍രഹിതമായ ആദ്യപകുതിക്കൊടുവില്‍ ഇഞ്ചുറി ടൈമിലായിരുന്നു റൊണാള്‍ഡോയുടെ ഗോള്‍. മേസണ്‍ ഗ്രീന്‍വുഡിന്‍റെ തകര്‍പ്പന്‍ ഗ്രൗണ്ട് ഷോട്ട് തടുത്തിടുന്നതില്‍ ന്യൂകാസില്‍ ഗോള്‍കീപ്പര്‍ക്ക് പറ്റിയ കൈപ്പിഴയാണ് റൊണാള്‍ഡോയുടെ ഗോളില്‍ കലാശിച്ചത്. ഗോള്‍ കീപ്പറുടെ കൈയില്‍ തട്ടി തെറിച്ച പന്ത് പോസ്റ്റിന് മുന്നിലുണ്ടായിരുന്ന റൊണാള്‍ഡോ അനായാസം വലയിലാക്കി.

മാഞ്ചസ്റ്റര്‍: പന്ത്രണ്ടുവര്‍ഷത്തെ ഇടവേളക്കുശേഷം പ്രീമിയര്‍ ലീഗിലേക്കും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ജേഴ്സിയിലേക്കുമുള്ള തിരിച്ചുവരവ് ഗോളോടെ ആഘോഷമാക്കി ക്രിസ്റ്റ്യാനോ റഒണാള്‍ഡോ, ന്യൂകാസിലിനെതിരായ പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലാണ് റൊണാള്‍ഡോ മാഞ്ചസ്റ്ററിനായി സ്കോര്‍ ചെയ്തത്.

ഗോള്‍രഹിതമായ ആദ്യപകുതിക്കൊടുവില്‍ ഇഞ്ചുറി ടൈമിലായിരുന്നു റൊണാള്‍ഡോയുടെ ഗോള്‍. മേസണ്‍ ഗ്രീന്‍വുഡിന്‍റെ തകര്‍പ്പന്‍ ഗ്രൗണ്ട് ഷോട്ട് തടുത്തിടുന്നതില്‍ ന്യൂകാസില്‍ ഗോള്‍കീപ്പര്‍ ഫ്രെഡ്ഡി വുഡ്മാന്  പറ്റിയ കൈപ്പിഴയാണ് റൊണാള്‍ഡോയുടെ ഗോളില്‍ കലാശിച്ചത്. ഗോള്‍ കീപ്പറുടെ കൈയില്‍ തട്ടി തെറിച്ച പന്ത് പോസ്റ്റിന് മുന്നിലുണ്ടായിരുന്ന റൊണാള്‍ഡോ അനായാസം വലയിലാക്കി.

മാ‌ഞ്ചസ്റ്റര്‍ യുണൈറ്റഡിനായുള്ള റൊണാള്‍ഡോയുടെ 119-ാം ഗോളായിരുന്നു ഇത്. മത്സരത്തില്‍ പന്തടകത്തിലും പാസിംഗിലുമെല്ലാം മുന്നിട്ടുനിന്നിട്ടും അതുവരെ യുണൈറ്റഡിന് ന്യൂകാസിലിന്‍റെ വലയനക്കാനായിരുന്നില്ല. ആദ്യ പകുതിയില്‍ യുണൈറ്റഡ് 70 ശതമാനം പന്ത് കൈവശം വെച്ചപ്പോള്‍ ന്യൂകാസിലിന് 30 ശതമാനം മാത്രമാണ് അവകാശപ്പെടാനുള്ളത്. യുണൈറ്റഡ് 327 പാസുകള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ 143 പാസുകളാണ് ന്യൂകാസിലിന് ചെയ്യാനായത്.

മത്സരത്തില്‍ ഓരോ തവണയും റൊണാള്‍ഡോയുടെ കാലില്‍ പന്തെത്തുമ്പോഴും കൈയടികളോടെയാണ് യുണൈറ്റഡ് ആരാധകര്‍ വരവേറ്റത്. മുന്നേറ്റനിരയില്‍ സെന്‍റര്‍ ഫോര്‍വേര്‍ഡായി ഏഴാം നമ്പറില്‍ ആണ് റൊണാള്‍ഡോ ഇറങ്ങിയത്. ജെയ്ഡന്‍ സാഞ്ചോ, ബ്രൂണോ ഫെര്‍ണാണ്ടസ്, മേസൺ ഗ്രീന്‍വുഡ് എന്നിവരായിരുന്നു തൊട്ടുപിന്നില്‍.

ഈ സീസണില്‍ റയല്‍ മാഡ്രിഡില്‍ നിന്ന് യുണൈറ്റഡിലെത്തിയ റാഫേല്‍ വരാനെയും യുണൈറ്റഡിന്‍റെ ഹോം ഗ്രൗണ്ടില്‍ ആദ്യ മത്സരത്തിനിറങ്ങി. വരാനെക്കൊപ്പം ലൂക്ക് ഷോ, ഹാരി മഗ്വയര്‍, വാന്‍ ബിസാക്ക എന്നിവരാണ് യുണൈറ്റഡിന്‍റെ പ്രതിരോധനിരയിലിറങ്ങിയത്.

പ്രീമിയര്‍ ലീഗില്‍ മൂന്ന് മത്സരങ്ങള്‍ വീതം പൂര്‍ത്തിയായപ്പോള്‍ രണ്ട് ജയവും ഒരു തോല്‍വിയുമായി യുണൈറ്റഡ് മൂന്നാം സ്ഥാനത്തും മൂന്ന് കളികളില്‍ രണ്ട് തോല്‍വിയും ഒരു സമനിലയുമുള്ള ന്യൂകാസില്‍ പതിനേഴാം സ്ഥാനത്തുമാണ്.

2003 മുതൽ 2009വരെ യുണൈറ്റഡ് താരമായിരുന്ന റൊണാൾഡോ. പിന്നീട് റയല്‍ മാഡ്രിഡിലേക്കും അവിടെ നിന്ന് യുവന്‍റസിലേക്കും പോയ റൊണാള്‍ഡോ 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണഅ യുണൈറ്റ‍ഡിന്‍ഛെ ചുവപ്പു കുപ്പായത്തില്‍ കളിക്കാനിറങ്ങിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!