Asianet News MalayalamAsianet News Malayalam

റാമോസ് പിഎസ്ജിയില്‍; കരിയറിലെ പുതിയ അധ്യായമെന്ന് മുന്‍ റയല്‍ താരം

അടുത്ത രണ്ട് വര്‍ഷത്തേക്ക് മുന്‍ റയല്‍ ക്യാപ്റ്റന്‍കൂടിയായ റാമോസിനെ പിഎസ്ജി ജേഴ്‌സിയില്‍ കാണാം. റയലില്‍ ലഭിച്ചിരുന്നതിനേക്കാള്‍ ഉയര്‍ന്ന വേതനവും 35കാരന് പിഎസ്ജിയില്‍ ലഭിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

Sergio Ramos signed new contract with PSG
Author
Paris, First Published Jul 8, 2021, 4:54 PM IST

പാരീസ്: 16 വര്‍ഷങ്ങള്‍ക്ക് ശേഷം റയല്‍ മാഡ്രിഡ് വിട്ട സെര്‍ജിയോ റാമോസ് പിഎസ്ജിയുമായി കരാര്‍ ഒപ്പിട്ടു. ഇന്നാണ് പ്രതിരോധതാരം പിഎസ്ജിയുടെ ഭാഗമായ കാര്യം ക്ലബ് ഔദ്യോഗികമായി പുറത്തുവിട്ടത്. അടുത്ത രണ്ട് വര്‍ഷത്തേക്ക് മുന്‍ റയല്‍ ക്യാപ്റ്റന്‍കൂടിയായ റാമോസിനെ പിഎസ്ജി ജേഴ്‌സിയില്‍ കാണാം. റയലില്‍ ലഭിച്ചിരുന്നതിനേക്കാള്‍ ഉയര്‍ന്ന വേതനവും 35കാരന് പിഎസ്ജിയില്‍ ലഭിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

റയലിനൊപ്പം നാല് തവണ ചാംപ്യന്‍സ് ലീഗ് കിരീടങ്ങള്‍ ഉയര്‍ത്താന്‍ റാമോസിനായിട്ടുണ്ട്. പിഎസ്ജിവായട്ടെ കഴിഞ്ഞ രണ്ട് തവണയും കിരീടത്തിനടുത്ത് വരെയെത്തി വീണുപോയവരാണ്. കഴിഞ്ഞ തവണ സെമിയിലും അതിന് മുമ്പ് ഫൈനലിലും പിഎസ്ജി പരാജയപ്പെട്ടു. റാമോസ് എത്തുന്നതോടെ അദ്ദേഹത്തിന്റെ പരിചയസമ്പത്ത് പിഎസ്ജിക്ക് ഗുണം ചെയ്യും. കഴിഞ്ഞ മാസമാണ് അദ്ദേഹം റയല്‍ വിട്ടത്. 

മുന്‍ ഫ്രഞ്ച് ചാംപ്യന്മാര്‍ക്കൊപ്പം കളിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്ന് റാമോസ് കരാര്‍ ഒപ്പിട്ട ശേഷം റാമോസ് വ്യക്തമാക്കി. ''പിഎസ്ജിയുടെ ഭാവി പ്രൊജക്റ്റില്‍ പ്രതീക്ഷയുണ്ട്. പുതിയ താരങ്ങള്‍ ക്ലബിലേക്ക് വരുന്നു. അവര്‍ക്കൊപ്പം കളിക്കാന്‍ കാത്തിരിക്കുകയാണ്. ഇത് കരിയറിലെ മറ്റൊരു അധ്യായമാണ്.'' റാമോസ് വ്യക്തമാക്ക.

കഴിഞ്ഞ ദിവസം മൊറോക്കന്‍ ഫുട്‌ബോള്‍ താരം അഷ്‌റഫ് ഹകിമി പിഎസ്ജിയിലെത്തിയിരുന്നു. ഇന്റര്‍ മിലാനില്‍ നിന്നാണ് താരത്തിന്റെ വരവ്. പിന്നാലെയാണ് റാമോസ് കരാറുറപ്പിച്ചത്. വരും ദിവസങ്ങളില്‍ ഇറ്റാലിയന്‍ ഗോള്‍ കീപ്പര്‍ ജിയാന്‍ലൂഗി ഡോണരുമയും പാരീസിലെത്തും. ഇതോടെ സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പെടുന്ന ടീമാവുകയാണ് പിഎസ്ജി. കെയ്‌ലിയന്‍ എംബാപ്പെ, നെയ്മര്‍, മാര്‍കോ വെറാറ്റി, എയ്ഞ്ചല്‍ ഡി മരിയ എന്നിവരെല്ലാം പിഎസ്ജിയിലുണ്ട്.

Follow Us:
Download App:
  • android
  • ios