
ലണ്ടൻ: യൂറോ കപ്പ് ഫൈനലിൽ ഇറ്റലിക്കെതിരായ പെനൽറ്റി ഷൂട്ടൗട്ടിൽ പരിചയസമ്പന്നനായ ജാക്ക് ഗ്രീലിഷിനെപ്പോലുള്ളവർ പെനൽറ്റി എടുക്കാൻ മുന്നോട്ടുവരാതിരുന്നതിനെക്കുറിച്ചുള്ള വിമർശനങ്ങൾക്ക് മറുപടി നൽകി ഗ്രീലിഷ് രംഗത്ത്. ഗ്രീലിഷിനെയും റഹീം സ്റ്റെർലിംഗിനെയുംപോലുള്ള പരിചയസമ്പന്നരുണ്ടായിട്ടും ബുക്കായോ സാക്കയെപ്പോലൊരു കൗമാരതാരത്തെ നിർണായകമായ അഞ്ചാമത്തെ കിക്കെടുക്കാൻ പറഞ്ഞയച്ചതിനെ മുൻ ഐറിഷ് താരം റോയ് കീൻ അടക്കമുള്ളവർ വിമർശിച്ചിരുന്നു.
കിരീടങ്ങൾ ഏറെ നേടിയിട്ടുള്ള ഒട്ടേറെ അനുവഭസമ്പത്തുള്ള സ്റ്റെർലിംഗിനെയും ഗ്രീലിഷിനെയും പോലുള്ളവുള്ളരുള്ളപ്പോൾ സാക്കയെപ്പോലെ നാണംകുണുങ്ങിയായ ഒരു 19കാരനെ നിർണായക കിക്കെടുക്കാൻ പറഞ്ഞയക്കരുതായിരുന്നുവെന്നും റോയ് കീൻ പറഞ്ഞിരുന്നു.
എന്നാൽ താൻ കിക്കെടുക്കാൻ സന്നദ്ധനായിരുന്നുവെന്ന് ഗ്രീലിഷ് പറഞ്ഞു. ഞാൻ കിക്കെടുക്കാമെന്ന് പറഞ്ഞിരുന്നു. പക്ഷെ കിക്കെടുക്കേണ്ടവരെ നേരത്തെ കോച്ച് തീരുമാനിച്ചിരുന്നതിനാൽ കഴിഞ്ഞില്ല.അല്ലാതെ കിക്കെടുക്കാതെ മാറി നിന്നിട്ടില്ല-ഗ്രീലിഷ് ട്വിറ്ററിൽ കുറിച്ചു.
പെനൽറ്റി ഷൂട്ടൗട്ടിൽ ഇംഗ്ലണ്ടിനായി കിക്കെടുത്ത മാർക്കസ് റാഷ്ഫോർഡിന്റെ കിക്ക് പോസ്റ്റിൽ തട്ടി പുറത്തുപോയപ്പോൾ ജേഡൺ സാഞ്ചോസിന്റെയും അവസാന കിക്കെടുത്ത സാക്കയുടെയും കിക്കുകൾ ഇറ്റാലിയൻ ഗോൾ കീപ്പർ ജിയാൻലൂജി ഡൊണരുമ തട്ടിയകറ്റിയിരുന്നു. ഇറ്റിലയുടെ ബലോട്ടിയും ജോർജ്ജീഞ്ഞോയും പെനൽറ്റി നഷ്ടമാക്കിയിരുന്നെങ്കിലും അവസാന കിക്കെടുത്ത സാക്കക്ക് പിഴച്ചതോടെ ഇംഗ്ലണ്ട് കിരീടം കൈവിടുകയായിരുന്നു. ക്ലബ്ബ് തലത്തിൽ പോലും പെനൽറ്റി കിക്കെടുക്കാത്ത സാക്കയെ നിർണായക കിക്കെടുക്കാൻ പറഞ്ഞുവിട്ടതിനെതിരെ ആണ് വിമർശനമുയർന്നത്.
നേരത്തെ പെനൽറ്റി ഷൂട്ടൗട്ടിലെ തോൽവിയുടെയും ഷൂട്ടൗട്ടിൽ കിക്കെടുക്കാനുള്ള കളിക്കാരെ നിശ്ചയിച്ചതിന്റെയും മുഴുവൻ ഉത്തരവാദിത്തവും ഇംഗ്ലണ്ട് പരിശീലകൻ ഗാരെത് സൗത്ത് ഗേറ്റ് ഏറ്റെടുത്തിരുന്നു. പരിശീലന സമയത്തെ പ്രകടനം വിലയിരുത്തിയാണ് പെനൽറ്റി എടുക്കേണ്ടവരെ തെരഞ്ഞെടുത്തതെന്നും ആ പിഴവുകളുടെ എല്ലാ ഉത്തരവാദിത്തവും തനിക്കാണെന്നും സൗത്ത് ഗേറ്റ് പറഞ്ഞിരുന്നു.
നിശ്ചിത സമയത്തും അധികസമയത്തും 1-1 സമനിലയായ ഫൈനലിൽ പെനൽറ്റി ഷൂട്ടൗട്ടിലാണ് വിജയികളെ തിരുമാനിച്ചത്. ഇതിൽ റാഷ്ഫോർഡിനെയും സാഞ്ചോസിനെയും പെനൽറ്റി മുന്നിൽക്കണ്ട് എക്സ്ട്രാ ടൈമിന്റെ അവസാന നിമിഷമാണ് സൗത്ത് ഗേറ്റ് പകരക്കാരായി കളത്തിലിറക്കിയത്. അവർ രണ്ടുപേരും കിക്ക് നഷ്ടമാക്കുകയും ചെയ്തു.
Also Read: ഇംഗ്ലണ്ടിനെ നാണംകെടുത്തി ആരാധകർ, റാഷ്ഫോർഡിന്റെ ചുമർചിത്രം വികൃതമാക്കി
'ഇറ്റ്‌സ് കമിംഗ് ഹോം', വീണ്ടും തോറ്റുപോയൊരു പാട്ട്; തറവാടുമുറ്റത്തും കണ്ണീരണിഞ്ഞ് ഇംഗ്ലണ്ട്
ചരിത്രം കുറിച്ച് ഇറ്റലി ഗോളി ഡോണറുമ്മ, യൂറോയുടെ താരം; ഗോള്‍ഡണ്‍ ബൂട്ട് റൊണാള്‍ഡോയ്‌ക്ക്
തോല്‍വിയറിയാതെ 34 മത്സരങ്ങള്‍; സ്വപ്‌നക്കുതിപ്പില്‍ റെക്കോര്‍ഡിനരികെ ഇറ്റലി!
ഇറ്റാലിയൻ ദേശീയ ഗാനത്തെ കൂവി; യൂറോ കലാശപ്പോരിലും പുലിവാല്‍ പിടിച്ച് ഇംഗ്ലീഷ് ആരാധകര്‍, വിവാദം
നിങ്ങളറിഞ്ഞോ! ഒളിമ്പിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!