
ലണ്ടന്‍: ആഴ്‌സണലിന്റെ യൂത്ത് അക്കാദമിയിലൂടെ ഫുട്‌ബോള്‍ ലോകത്തേക്ക് പിച്ചവെച്ച എയിന്‍സ്ലെ മെയ്‌റ്റ്‌ലാന്റ് നൈല്‍സിന്റെ വെടിച്ചില്ല് ഗോളില്‍ എവര്‍ട്ടന്‍ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡിനെയൊന്ന് കുലുക്കി! ആവേശകരമായ മത്സരത്തില്‍ രണ്ട് തവണ പിറകില്‍ നിന്ന ശേഷം എവര്‍ട്ടണ്‍ നടത്തിയ തിരിച്ചുവരവിലെ ഏറ്റവും ഗംഭീര കാഴ്‌ച എയിന്‍സ്ലെ സ്റ്റോപ്പേജ് ടൈമിലെ ആറാം മിനുട്ടില്‍ നേടിയ ലോംഗ് റേഞ്ചര്‍ ഗോളായിരുന്നു. എവര്‍ട്ടന്റെ തട്ടകത്തില്‍ രണ്ട് തവണ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ലീഡെടുത്തെങ്കിലും സീസണിലെ രണ്ടാം ജയം അവര്‍ക്ക് ഉറപ്പിക്കാന്‍ കഴിഞ്ഞില്ല (സ്‌കോര്‍: 2-2).
47താം മിനിറ്റില്‍ ബ്രയാന്‍ എംബ്യൂ്‌മോ യുനൈറ്റഡിനായി ആദ്യ ഗോള്‍ നേടി. എന്നാല്‍, 82താം മിനിറ്റില്‍ ടൈറിക് ജോര്‍ജ് സമനില ഗോളടിച്ചതോടെ കളി ആവേശകരം. ആറ് മിനിറ്റിനുള്ളില്‍ സന്ദര്‍ശക ടീം വീണ്ടും ലീഡെടുത്തു. ബെഞ്ചമിന്‍ ഷെഷ്‌കോയാണ് യുനൈറ്റഡിനായി ലക്ഷ്യം കണ്ടത്. ഇതോടെ, മത്സരം മാഞ്ചസ്റ്ററിന് അനുകൂലമായെന്ന് കരുതിയിരുന്നപ്പോഴാണ് സ്‌റ്റോപ്പേജ് ടൈമില്‍ എവര്‍ട്ടന്റെ രക്ഷകനായി എയിന്‍സ്ലെ മെയ്‌റ്റ്‌ലാന്‍ഡ് നൈല്‍സ് അവതരിച്ചത്. മൂന്ന് മത്സരങ്ങളില്‍ ഒരു ജയവും രണ്ട് സമനിലയും ഉള്‍പ്പടെ അഞ്ച് പോയിന്റോടെ എവര്‍ട്ടണ്‍ എട്ടാം സ്ഥാനത്ത്. മൂന്ന് മത്സരങ്ങളില്‍, ഓരോ ജയവും സമനിലയും തോല്‍വിയുമായി യുനൈറ്റഡ് ടേബിളില്‍ പതിനൊന്നാം സ്ഥാനത്ത്.
ഫ്രഞ്ച് ക്ലബ്ബായ ഒളിമ്പിക് ലിയോണില്‍ നിന്ന് ഏകദേശം 4.2 ദശലക്ഷം പൗണ്ടിനാണ് മെയ്‌റ്റ്‌ലാന്റ് നൈല്‍സ് ട്രാന്‍സ്‌ഫര്‍ വിന്‍ഡോയുടെ അവസാന ദിവസം എവര്‍ട്ടണിലേക്ക് എത്തിയത്. എവര്‍ട്ടണ്‍ ജഴ്‌സിയിലെ ആദ്യ മത്സരത്തില്‍ തന്നെ മാഞ്ചസ്‌റ്ററിനെതിരെ കളത്തിലിറങ്ങി മിനിറ്റുകള്‍ക്കുള്ളില്‍ സ്‌കോര്‍ ചെയ്യാനും കഴിഞ്ഞു. ആഴ്‌സണലിന്റെ യൂത്ത് അക്കാദമിയിലൂടെ വളര്‍ന്നു വന്ന താരം ഗണ്ണേഴ്‌സിനായി 132 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ആഴ്‌സണലിനൊപ്പം ഒരു എഫ് എ കപ്പും, രണ്ട് കമ്മ്യൂണിറ്റി ഷീല്‍ഡ് കിരീടങ്ങളും മെയ്‌റ്റ്‌ലാന്റ് നൈല്‍സ് സ്വന്തമാക്കി. റൈററ് ബാക്ക് പൊസിഷനില്‍ കളിക്കുന്ന താരത്തിന് മിഡ്‌ഫീല്‍ഡിലും ലെഫ്‌റ്റ് ബാക്കിലും ഒരുപോലെ തിളങ്ങാന്‍ കഴിയും. ഇംഗ്ലണ്ടില്‍ വെസ്‌റ്റ്‌ബ്രോംവിച് ആല്‍ബിയന്‍, സൗതംപ്‌ടണ്‍ ക്ലബ്ബുകള്‍ക്കായും ഇറ്റലിയില്‍ എ എസ് റോമക്കായും കളിച്ചിട്ടുണ്ട്. ഫ്രാന്‍സില്‍ ഒളിമ്പിക് ലിയോണിന് മൂന്ന് സീസണുകളിലായി നൂറിലേറെ മത്സരങ്ങള്‍ കളിച്ച ശേഷമാണ് മെയ്‌റ്റ്‌ലാന്റ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലേക്ക് തിരിച്ചെത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് ലിങ്ക്: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!