
ലിസ്ബൺ: പോർച്ചുഗീസ് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും പങ്കാളി ജോർജീന റോഡ്രിഗസും ശനിയാഴ്ച വിവാഹിതരാകുന്നുവെന്ന റിപ്പോര്‍ട്ടുകൾക്ക് പിന്നാലെ, ക്രിസ്റ്റ്യാനോയുടെ ജന്മനാടായ മദെയ്റയിലെ ഫഞ്ചാൽ കത്തീഡ്രലിൽ നടന്ന വിവാഹച്ചടങ്ങിലേക്ക് ഇരച്ചുകയറി ആയിരക്കണക്കിന് ആരാധകർ. റൊണാള്‍ഡോയുടെ പേരെഴുതിയ ഏഴാം നമ്പർ ജേഴ്സിയണിഞ്ഞ് രണ്ടായിരത്തോളമധികം ആരാധകരാണ് പള്ളി അങ്കണത്തിൽ തടിച്ചുകൂടിയത്. ഇതിനിടെ ഒരു ആഡംബര റോൾസ് റോയ്സ് കാറിൽ വധു പള്ളിയിലേക്ക് എത്തിയതോടെ ആരാധകരുടെ ആവേശം അണപൊട്ടി.
എന്നാൽ കാറിൽ നിന്നും പുറത്തിറങ്ങിയത് മദെയ്റ സ്വദേശിയായ ഫാത്തിമ നിക്കോൾ കുഞ്ഞ എന്ന യുവതിയാണെന്ന് കണ്ടതോടെയാണ് ആരാധകർ അമ്പരന്നു. സോഷ്യൽ മീഡിയയിൽ വൈറലായ ഈ സംഭവത്തിന്‍റെ വീഡിയോ കണ്ട് ചിരിക്കുന്ന ഇമോജിയുമായാണ് റൊണാൾഡോ പ്രതികരിച്ചത്. 2016 മുതൽ പ്രണയത്തിലായ ക്രിസ്റ്റ്യാനോയും ജോർജീനയും 2025 ഓഗസ്റ്റിലാണ് വിവാഹനിശ്ചയം കഴിഞ്ഞ വിവരം ഔദ്യോഗികമായി അറിയിച്ചത്. ലോകകപ്പിന് ശേഷം ഇരുവരും വിവാഹിതരാവുമെന്നും ശനിയാഴ്ച ഫഞ്ചാൽ കത്തീഡ്രലിൽ വിവാഹച്ചടങ്ങുകള്‍ നടക്കുമെന്നുമായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.
Ronaldo responds to the people gathered outside Madeira Cathedral for Ronaldo wedding 😭😭😭😭 pic.twitter.com/jQluFbA9aK
— fan (@NoodleHairCR7) August 8, 2026
അതിനിടെ, സോഷ്യൽ മീഡിയയിലൂടെ തനിക്കെതിരെ നടന്ന അധിക്ഷേപങ്ങൾക്ക് മറുപടിയുമായി ജോർജീന റോഡ്രിഗസ് രംഗത്തെത്തി. അടുത്തിടെ ബോട്ടിൽ നിന്നുള്ള ചില ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ ജോർജീനയുടെ ശരീരഭാരത്തെയും ലുക്കിനെയും പരിഹസിച്ച് നിരവധി കമന്‍റുകൾ പ്രചരിച്ചിരുന്നു. ശരീര ഭാരത്തെക്കുറിച്ചുള്ള വിമർശനങ്ങൾ തന്‍റെ പ്രൊഫഷനെ ബാധിക്കുമോ എന്ന് ഭയന്നപ്പോൾ റൊണാൾഡോ നൽകിയ മറുപടിയെക്കുറിച്ചാണ് ജോർജീന തുറന്നുപറഞ്ഞത്. നിന്‍റെ ബാഹ്യരൂപം കൊണ്ടല്ല നീ ജീവിക്കുന്നത്. നീ എന്താണോ, അതിലാണ് കാര്യം. നന്മയുള്ള, വിജയമുള്ള, കുടുംബത്തെ സ്നേഹിക്കുന്ന ഒരു അപൂർവ്വ വ്യക്തിത്വമാണ് നിന്‍റേത്. പിന്നെ ആളുകൾക്ക് അസൂയ തോന്നുന്നതിൽ എന്ത് അത്ഭുതമാണുള്ളത് എന്നായിരുന്നു റൊണാൾഡോയുടെ ആശ്വാസവാക്കുകൾ. പ്രതിസന്ധി ഘട്ടങ്ങളിൽ റൊണാൾഡോ നൽകുന്ന പിന്തുണയാണ് തന്നെ മുന്നോട്ട് നയിക്കുന്നതെന്നും ജോർജീന കൂട്ടിച്ചേർത്തു. മോഡലിങ്, ബിസിനസ് രംഗങ്ങളിൽ സജീവമായ ജോർജീനയുടെ 'സോയ് ജോർജീന' എന്ന നെറ്റ്ഫ്ലിക്സ് ഷോ ലോകമെമ്പാടും വൻ ഹിറ്റാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!