
ബാഴ്‌സോലണ: ലാലിഗയില്‍ ബാഴ്‌സലോണയുടെ മത്സരം യുഎസില്‍ നടത്തുന്നതിനെ എതിര്‍ത്ത് ആരാകധകര്‍. മത്സരം പുറത്തേക്ക് കൊണ്ടുപോകുന്നത് ലീഗിനെ ബാധിക്കുമെന്നാണ് ആരാധക പക്ഷം. എന്നാല്‍ മത്സരങ്ങള്‍ രാജ്യത്തിന് പുറത്തേക്ക് പോകുന്നത് ലീഗിന് ഗുണമാണെന്ന് കരതുന്ന ആരാധകരുമുണ്ട്. ഡിസംബര്‍20ന് നടക്കുന്ന ബാഴ്‌സ, വിയ്യാറയല്‍ മത്സരത്തിനാണ് മയാമി വേദിയാവുക. മത്സരം യുഎസില്‍ നടത്താന്‍ ലാലീഗ അധികൃതര്‍ സമ്മതം മുളി കഴിഞ്ഞു. നേരത്തെ 2018ല്‍ മത്സരങ്ങള്‍ സ്‌പെയിന് പുറത്ത് നടത്താന്‍ അധികൃതര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അന്ന് എതിര്‍പ്പിനെ തുടര്‍ന്ന് അന്ന് തീരുമാനം ഉപേക്ഷിച്ചിരുന്നു.
അതേസമയം, ബാഴ്‌സലോണ ആരാധകരുടെ കാത്തിരിപ്പിന് അവസാനമാവുന്നു. ബാഴ്‌സ ആരാധകരുടെ നിലയ്ക്കാത്ത ആരവങ്ങളാല്‍ എതിരാളികളുടെ ഉളളുലയ്ക്കുന്ന കാംപ് നൗവിലേക്ക് ലാ ലിഗ തിരിച്ചെത്തുന്നു. രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഹോം ഗ്രൗണ്ടായ കാംപ് നൗവില്‍ ബാഴ്‌സ കളിക്കാനിറങ്ങുന്നത്. 99000 പേര്‍ക്കിരിക്കാവുന്ന കാംപ് നൗ യൂറോപ്പിലെ തന്നെ ഏറ്റവും വലിയ കളത്തട്ടുകളില്‍ ഒന്നാണ്. 1957 സെപ്റ്റംബര്‍ 24ന് തുടങ്ങിയ കാംപ് നൗവ് നവീകരണത്തിനായി 2023ലായിരുന്നു അടച്ചിട്ടത്. 2023 മെയിലാണ് ബാഴ്‌സലോണ കാംപ നൗവില്‍ അവസാന ഹോം മത്സരം കളിച്ചത്.
നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ കാംപ് നൗവിന് ഒരുലക്ഷത്തി അയ്യായിരം കാണികളെ ഉള്‍ക്കൊള്ളാനാവും. പതിനയ്യായിരം കോടി രൂപയാണ് നിര്‍മാണ ചെലവ്. ഗാലറിയിലെ മൂന്നാം നിര. വി ഐ പി റിംഗ്, മേല്‍ക്കൂര എന്നിവയുടെ നവീകരണം അവസാന ഘട്ടത്തിലാണ്. നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സ്പാനിഷ് ലീഗ് സീസണിലെ ആദ്യ മൂന്ന് ഹോംമത്സരങ്ങള്‍ മറ്റൊരു വേദിയില്‍ നടത്തണമെന്ന് ബാഴ്‌സലോണ ലാ ലീഗയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അവസാന രണ്ട് സീസണില്‍ ബാഴ്‌സയുടെ ഹോം മത്സരങ്ങള്‍ നടന്നത് ഒളിംപിക് സ്റ്റേഡിയത്തിലായിരുന്നു.
2030 ലോകകപ്പ് ഫുട്‌ബോളിന് വേദിയാവുന്നത് സ്‌പെയിനും പോര്‍ച്ചുഗലും മൊറോക്കോയും ചേര്‍ന്നാണ്. 2030ലെ ലോകകപ്പ് ഫൈനലിന് കാംപ് നൗ വേദിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലെവന്റോസ്‌കി തിരിച്ചെത്തിയേക്കും
ദേശീയ ടീമിലേക്ക് തിരിച്ചുവരാന്‍ റോബര്‍ട്ടോ ലെവന്റോസ്‌കി ആഗ്രഹം പ്രകടിപ്പിച്ചെന്ന് പോളണ്ട് പരിശീലകന്‍ ജാന്‍ അര്‍ബന്‍. മുന്‍ പരിശീലകന്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റിയതിനെ തുടര്‍ന്നായിരുന്നു ലെവന്റോസ്‌കി ടീമില്‍ നിന്ന് ഒഴിവായത്. ടീമിലേക്ക് തിരികെ എത്താല്‍ ലെവന്റോസ്‌കിക്ക് ക്യാപ്റ്റന്‍ സ്ഥാനം നല്‍കുമോ എന്നതിലടക്കം ചര്‍ച്ചകള്‍ നടക്കുന്നു എന്നാണ് പുതിയ പരിശീലകന്‍ പറയുന്നത്.