ലോകകപ്പ് യോഗ്യതാ റൗണ്ട്: ക്രിസ്റ്റ്യാനോയുടെ പോര്‍ച്ചുഗല്‍ ഇന്നിറങ്ങുന്നു, ഫ്രാന്‍സിനും മത്സരം

By Web TeamFirst Published Sep 1, 2021, 12:02 PM IST
Highlights

മൂന്ന് കളിയിൽ ഏഴ് പോയിന്‍റോടെ പോര്‍ച്ചുഗല്‍ ഗ്രൂപ്പില്‍ ഒന്നാമതും രണ്ട് കളിയും തോറ്റ അയർലൻഡ് നാലാം സ്ഥാനത്തുമാണ്

ലിസ്‌ബണ്‍: ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ റൗണ്ടില്‍ യൂറോപ്യന്‍ മേഖലയിൽ കരുത്തര്‍ ഇന്ന് കളത്തിൽ. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ അയര്‍ലന്‍ഡിനെ നേരിടും. മൂന്ന് കളിയിൽ ഏഴ് പോയിന്‍റോടെ പോര്‍ച്ചുഗല്‍ ഗ്രൂപ്പില്‍ ഒന്നാമതും രണ്ട് കളിയും തോറ്റ അയർലൻഡ് നാലാം സ്ഥാനത്തുമാണ്. ലോക ചാമ്പ്യന്മാരായ ഫ്രാന്‍സിന്‍റെ എതിരാളികള്‍ ബോസ്‌നിയ ആണ്.

മറ്റ് പ്രധാന മത്സരങ്ങളിൽ ഡെന്മാര്‍ക്ക് സ്‌കോട്‍‍ലന്‍ഡിനെയും റഷ്യ ക്രൊയേഷ്യയെയും നെതർലൻഡ്സ് നോർവേയെയും നേരിടും. ഇന്ത്യന്‍സമയം രാത്രി 12.15നാണ് എല്ലാ മത്സരങ്ങളും തുടങ്ങുന്നത്. 

മെസി വെനസ്വേലയില്‍

ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ റൗണ്ടിനായി അര്‍ജന്‍റീനയുടെ നായകന്‍ ലിയോണൽ മെസി വെനസ്വേലയിലെത്തി. പിഎസ്ജി താരമായ മെസി പാരീസില്‍ നിന്നാണ് വെനസ്വേലയിലെത്തിയത്. മെസിക്കൊപ്പം ഏഞ്ചൽ ഡി മരിയ, ലിയോനാര്‍ഡോ പരേദേസ് എന്നിവരും വെനസ്വേലയിലെത്തി അര്‍ജന്‍റീന ടീമിനൊപ്പം ചേര്‍ന്നു. മറ്റന്നാള്‍ പുലര്‍ച്ചെ 5.30നാണ് അര്‍ജന്‍റീനയുടെ മത്സരം. 

ബ്രസീല്‍ മറ്റന്നാള്‍ പുലര്‍ച്ചെ 6.30ന് ചിലെയെ നേരിടും. ഞായറാഴ്‌ച ബ്രസീല്‍-അര്‍ജന്‍റീന മത്സരവുമുണ്ട്. നിലവില്‍ ആറ് കളിയിൽ 18 പോയിന്‍റുള്ള ബ്രസീല്‍ ആണ് മേഖലയിൽ ഒന്നാമത്. 12 പോയിന്‍റുമായി രണ്ടാം സ്ഥാനത്താണ് അര്‍ജന്‍റീന. 

ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സിയില്‍ സഞ്ജു; ഏറ്റവും പ്രധാന സൈനിംഗ് എന്ന് മഞ്ഞപ്പട! കൗതുകമായി ചിത്രം

ട്രാൻസ്‌ഫർ ജാലകത്തിൽ വന്‍ ട്വിസ്റ്റ്; അവസാന നിമിഷം ഗ്രീസ്‌മാന്‍ അത്‍ലറ്റിക്കോ മാഡ്രിഡില്‍

ബ്ലാസ്റ്റേഴ്‌സിന് സ്‌പാനിഷ് കരുത്ത്; അൽവാരോ വാസ്ക്വേസുമായി കരാറായി

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!