സ്‌പാനിഷ് ലീഗിൽ വിവിധ ക്ലബുകൾക്കായി 150ലധികം മത്സരങ്ങളിലും പ്രീമിയർ ലീഗിൽ 12 മത്സരങ്ങളിലും 30കാരനായ താരം കളിച്ചിട്ടുണ്ട്

കൊച്ചി: ഐഎസ്എൽ എട്ടാം സീസണിന് ഒരുങ്ങുന്ന കേരളാ ബ്ലാസ്റ്റേഴ്‌സിലേക്ക് സ്‌പാനിഷ് സ്‌ട്രൈക്കർ അൽവാരോ വാസ്ക്വേസും. 2022 മെയ് 31 വരെ അൽവാരോ വാസ്ക്വേസ് ക്ലബിൽ തുടരും. 

സ്‌പാനിഷ് ലീഗിൽ വിവിധ ക്ലബുകൾക്കായി 150ലധികം മത്സരങ്ങളിലും പ്രീമിയർ ലീഗിൽ 12 മത്സരങ്ങളിലും 30കാരനായ താരം കളിച്ചിട്ടുണ്ട്. 2011 അണ്ടർ 20 ലോകകപ്പിൽ സ്‌പെയ്‌നിന് വേണ്ടി കളിച്ച അൽവാരോ വാസ്ക്വേസ് അഞ്ച് ഗോളുകൾ നേടിയിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സിനായി ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് അൽവാരോ വാസ്ക്വേസ് പറഞ്ഞു.

അര്‍ജന്റീന സ്‌ട്രൈക്കര്‍ ഹോര്‍ജെ പെരേര ഡിയസിനെ കേരള ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ ദിവസം സൈന്‍ ചെയ്‌തിരുന്നു. അത്‌ലറ്റിക്കോ പ്ലേറ്റെന്‍സില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് വായ്‌പാടിസ്ഥാനത്തിലാണ് താരത്തിന്‍റെ വരവ്. അര്‍ജന്റീനയിലും മെക്‌സിക്കോയിലും അടക്കം അഞ്ച് ലീഗുകളില്‍ കളിച്ച താരമാണ് ഹോര്‍ജെ. അഡ്രിയാന്‍ ലൂണ, ഇനസ് സിപോവിച് എന്നീ വിദേശ താരങ്ങളെയും ബ്ലാസ്റ്റേഴ്‌സ് നേരത്തെ ടീമില്‍ എത്തിച്ചിരുന്നു. 

ട്രാന്‍സ്‌ഫര്‍ ജാലകത്തിന് ഇന്ന് പൂട്ടുവീഴും; അവസാന മണിക്കൂറുകളില്‍ ആരൊക്കെ കൂടാരം മാറും

യുവേഫയുടെ നിർണായക കണ്‍വെൻഷന്‍; ബാഴ്‌സയും റയലും യുവന്റസും പുറത്ത്

ഏഴഴകില്‍ സിആര്‍7; യുണൈറ്റഡില്‍ റൊണാള്‍ഡോയ്‌ക്ക് ഏഴാം നമ്പര്‍, ക്ലബ് നടത്തിയത് വന്‍ നീക്കം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona