Asianet News MalayalamAsianet News Malayalam

ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സിയില്‍ സഞ്ജു; ഏറ്റവും പ്രധാന സൈനിംഗ് എന്ന് മഞ്ഞപ്പട! കൗതുകമായി ചിത്രം

ട്രാന്‍സ്‌ഫര്‍ വിന്‍ഡോ തീരും മുന്‍പുള്ള ഏറ്റവും പ്രധാന സൈനിംഗ് എന്നായിരുന്നു സഞ്ജുവിന്‍റെ ചിത്രത്തോട് രസകരമായി ബ്ലാസ്റ്റേഴ്സിന്‍റെ പ്രതികരണം

IPL 2021 Sanju Samson wears Kerala Blasters Jersey photo goes Viral
Author
Kochi, First Published Sep 1, 2021, 10:54 AM IST

കൊച്ചി: ഐപിഎല്ലിനൊരുങ്ങുന്ന മലയാളി ക്രിക്കറ്റര്‍ സഞ്ജു സാംസണിന്‍റെ ഒരു ചിത്രമാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോഴത്തെ ചര്‍ച്ച. ഐഎസ്എല്‍ ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ ജേഴ്‌സിയില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു സഞ്ജു. കൗതുകകരമായ ചിത്രം രാജസ്ഥാന്‍ റോയല്‍സ് ട്വീറ്റ് ചെയ്തതോടെ സഞ്ജുവിന്‍റെയും ബ്ലാസ്റ്റേഴ്‌സിന്‍റെയും ആരാധകര്‍ ഏറ്റെടുത്തു. രാജസ്ഥാന്‍ ക്യാമ്പില്‍ ഒരു കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകനെ കണ്ടുമുട്ടി, നായകന് സ്വാഗതം എന്ന അടിക്കുറിപ്പോടെയായിരുന്നു റോയല്‍സിന്‍റെ ട്വീറ്റ്. 

ട്രാന്‍സ്‌ഫര്‍ വിന്‍ഡോ തീരും മുന്‍പുള്ള ഏറ്റവും പ്രധാന സൈനിംഗ് എന്നായിരുന്നു സഞ്ജുവിന്‍റെ ചിത്രത്തോട് രസകരമായി ബ്ലാസ്റ്റേഴ്സിന്‍റെ പ്രതികരണം. 

ഐപിഎല്ലിനായി ഇന്നലെയാണ് സഞ്ജു മുംബൈയില്‍ രാജസ്ഥാന്‍ റോയൽസ് ക്യാംപില്‍ ചേര്‍ന്നത്. ദുബൈയില്‍ സെപ്റ്റംബര്‍ 19ന് ഐപിഎല്‍ 14-ാം സീസണിന്‍റെ രണ്ടാംഘട്ടത്തിന് തുടക്കമാകും. മുംബൈ ഇന്ത്യന്‍സ്- ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പോരാട്ടത്തോടെയാണ് രണ്ടാംഘട്ട മത്സരങ്ങള്‍ ആരംഭിക്കുക. 

എട്ട് മത്സരങ്ങളില്‍ 12 പോയിന്‍റുമായി ഡല്‍ഹി കാപിറ്റല്‍സാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. 10 പോയിന്റ് വീതമുള്ള ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. എട്ട് പോയിന്റുള്ള മുംബൈ ഇന്ത്യന്‍സാണ് നാലാം സ്ഥാനത്ത്. ആറ് പോയിന്റ് വീതമുള്ള രാജസ്ഥാന്‍ റോയല്‍സും പഞ്ചാബ് കിംഗ്‌സുമാണ് അഞ്ചും ആറും സ്ഥാനങ്ങളില്‍. നാല് പോയിന്റുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഏഴാമതും രണ്ട് പോയിന്റുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എട്ടാമതുമാണ്. 

ബ്ലാസ്റ്റേഴ്‌സിന് സ്‌പാനിഷ് കരുത്ത്; അൽവാരോ വാസ്ക്വേസുമായി കരാറായി

ട്രാൻസ്‌ഫർ ജാലകത്തിൽ വന്‍ ട്വിസ്റ്റ്; അവസാന നിമിഷം ഗ്രീസ്‌മാന്‍ അത്‍ലറ്റിക്കോ മാഡ്രിഡില്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios