ഫ്‌ളെമംഗോയുടെ പരിശീലകനായ ജോര്‍ജെ ജീസസിന് കൊവിഡ് ബാധ

Published : Mar 18, 2020, 11:42 AM IST
ഫ്‌ളെമംഗോയുടെ പരിശീലകനായ ജോര്‍ജെ ജീസസിന് കൊവിഡ് ബാധ

Synopsis

 പ്രമുഖ ബ്രസീലിയന്‍ ക്ലബ് ഫ്‌ളെമംഗോയുടെ പരിശീലകനായ ജോര്‍ജെ ജീസസിന് കൊവിഡ് ബാധയെന്ന് സ്ഥിരീകരിച്ചു. ടീമിനാകെ നടത്തിയ പരിശോധനയിലാണ് കോച്ചിന് കൊവിഡ് ബാധിച്ചുവെന്ന് വ്യക്തമായത്.  

റിയൊ ഡി ജനീറോ: പ്രമുഖ ബ്രസീലിയന്‍ ക്ലബ് ഫ്‌ളെമംഗോയുടെ പരിശീലകനായ ജോര്‍ജെ ജീസസിന് കൊവിഡ് ബാധയെന്ന് സ്ഥിരീകരിച്ചു. ടീമിനാകെ നടത്തിയ പരിശോധനയിലാണ് കോച്ചിന് കൊവിഡ് ബാധിച്ചുവെന്ന് വ്യക്തമായത്. ടീമിലെ ബാക്കി എല്ലാവര്‍ക്കും പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു. താന്‍ പൂര്‍ണ ആരോഗ്യവാനാണെന്നും ആരും ഭയക്കേണ്ടതില്ലെന്നും പോര്‍ച്ചുഗീസ് പരിശീലകനായ ജീസസ് അറിയിച്ചു. 

കൊറോണക്കാലത്ത് ക്രിസ്റ്റിയാനോയ്ക്ക്  യുവന്റസിന്റെ വക ഒരു ഒന്നൊന്നര സമ്മാനം

ഫ്‌ളെമംഗോയെ കഴിഞ്ഞ വര്‍ഷം ബ്രസീലിയന്‍ ലീഗ് കിരീടത്തില്‍ എത്തിച്ച പരിശീലകനാണ് ജീസസ്. കോച്ചിന് കൊവിഡ് സ്ഥിരീകരിച്ചതോടെ ഫ്‌ളെമംഗോ ടീമിന്റെ പരിശീലനം റദ്ദാക്കി. ബ്രസീലിയന്‍ ഫുട്‌ബോള്‍ ലീഗും 15 ദിവസത്തേക്ക് നിര്‍ത്തിവച്ചിരിക്കുകയാണ്.

ടി20 ലോകകപ്പിനെയും കൊവിഡ് 19 വിഴുങ്ങുമോ; മറുപടിയുമായി ഐസിസി; ആരാധകര്‍ക്ക് ആശ്വാസം
 

PREV
click me!

Recommended Stories

കോച്ചുമായി ഉടക്കി, 3 കളികളില്‍ ബെഞ്ചിലിരുത്തി പ്രതികാരം, ഒടുവില്‍ ലിവർപൂൾ വിടാനൊരുങ്ങി മുഹമ്മദ് സലാ
സന്തോഷ് ട്രോഫി: കേരള ടീമിന്റെ പരിശീലന ക്യാമ്പിന് കണ്ണൂരില്‍ തുടക്കം