ഗോൾ ആഘോഷത്തിനിടെ ഡ്രസ്സിങ് റൂം ടണലിലേക്ക് അബദ്ധത്തില്‍ ചാടി താരം; പിന്നാലെ ഗോൾ റദ്ദാക്കി റഫറി

Published : Aug 10, 2026, 12:39 PM IST
Player Jump to Tunnel

Synopsis

നിലയുറപ്പിക്കാൻ കഴിയാതെ ജാസി നേരെ വീണത് ഈ ടണലിന് അകത്തേക്കായിരുന്നു. ഇതുകണ്ട് പരിഭ്രാന്തരായ സഹതാരങ്ങളും സെക്യൂരിറ്റി ജീവനക്കാരും ഉടൻ തന്നെ താരത്തിനടുത്തേക്ക് ഓടിയെത്തി.

റിയോ ഡി ജനീറോ: ഫുട്ബോൾ മൈതാനങ്ങളിൽ അവിശ്വസനീയവും അപ്രതീക്ഷിതവുമായ പല സംഭവങ്ങളും നടക്കാറുണ്ട്. എന്നാൽ ബ്രസീലിയൻ ലീഗിൽ അടുത്തിടെ നടന്നത് ആരാധകരെയും സഹതാരങ്ങളെയും ഒരുപോലെ ഞെട്ടിച്ച സംഭവമാണ്. മത്സരത്തിൽ ഗോൾ അടിച്ച സന്തോഷത്തിൽ ആഘോഷിക്കാൻ പരസ്യ ബോർഡിന് മുകളിലൂടെ ചാടിയ താരം ചെന്നു വീണത് ഡ്രസ്സിങ് റൂം ടണലിലേക്ക്. ബ്രസീലിയൻ സിരി എ ലീഗിൽ കുരിറ്റിബയും ചാപെക്കോയൻസെയും തമ്മിൽ നടന്ന മത്സരത്തിലാണ് അപൂർവ്വ സംഭവം അരങ്ങേറിയത്.

കുരിറ്റിബയുടെ പ്രതിരോധ താരം ജാസി ആണ് ആഘോഷത്തിനിടെ അപകടത്തിൽപ്പെട്ടത്. മത്സരത്തിന്‍റെ ആദ്യ പകുതിയിൽ ടീമിനെ 2-0 ന് മുന്നിലെത്തിച്ചതിന് പിന്നാലെ കാണികൾക്ക് അടുത്തേക്ക് ഓടിയ ജാസി പരസ്യ ബോർഡുകൾക്ക് മുകളിലൂടെ ചാടുകയായിരുന്നു. എന്നാൽ ഹാഫ് ടൈമിനോട് അനുബന്ധിച്ച് ഡ്രസ്ലിംഗ് റൂമിലേക്ക് പോകുന്ന ടണലിന്‍റെ കവാടം തുറന്നിട്ടിരുന്നത് താരം ശ്രദ്ധിച്ചില്ല. നിലയുറപ്പിക്കാൻ കഴിയാതെ ജാസി നേരെ വീണത് ഈ ടണലിന് അകത്തേക്കായിരുന്നു. ഇതുകണ്ട് പരിഭ്രാന്തരായ സഹതാരങ്ങളും സെക്യൂരിറ്റി ജീവനക്കാരും ഉടൻ തന്നെ താരത്തിനടുത്തേക്ക് ഓടിയെത്തി. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം താരം കളത്തിലേക്ക് തിരിച്ചെത്തിയെങ്കിലും വീഴ്ചയുടെ ആഘാതത്തിൽ കാൽക്കുഴയ്ക്ക് പരിക്കേറ്റ ജാസിക്ക് രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഗ്രൗണ്ട് വിടേണ്ടി വരികയും ചെയ്തു.

ഇതിന് പിന്നാലെ വാര്‍ പരിശോധനയില്‍ ജാസി നേടിയ ഗോള്‍ ഓഫ്‌സൈഡ് ആണെന്ന് കണ്ടെത്തി റഫറി ഗോൾ റദ്ദാക്കിയത് മറ്റൊരു തിരിച്ചടിയായി. ആവേശത്തോടെ ആഘോഷിച്ച ഗോളും പോയി, ഒപ്പം പരിക്കും പറ്റി എന്നതായിരുന്നു താരത്തിന്‍റെ അവസ്ഥ. കുരിറ്റിബയുടെ കൂട്ടോ പെരേര സ്റ്റേഡിയത്തിൽ ഇത്തരമൊരു സംഭവം ആദ്യമായല്ല നടക്കുന്നത്. 2014-ൽ സാവോ പോളോയ്‌ക്കെതിരായ മത്സരത്തിനിടെ കുരിറ്റിബയുടെ സ്ട്രൈക്കർ ജോയലും ഗോൾ ആഘോഷത്തിനിടെ ഇതേ രീതിയിൽ കുഴിയിൽ വീണിരുന്നു. അന്ന് ജോയലിനെ രക്ഷിക്കാൻ ഓടിയെത്തിയ അതേ സെക്യൂരിറ്റി ജീവനക്കാരൻ തന്നെയാണ് 12 വർഷത്തിന് ശേഷം ജാസിയെയും രക്ഷിക്കാൻ എത്തിയത് എന്നതും കൗതുകമായി. കനത്ത പോരാട്ടം നടന്ന മത്സരത്തിൽ ചാപെക്കോയൻസെയെ 2-1 ന് തോൽപ്പിച്ച് കുരിറ്റിബ വിജയം സ്വന്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

റൊണാൾഡോയുടെ വിവാഹമെന്ന് കരുതി ഇരച്ചുകയറി ആരാധകർ; വധുവരൻമാരെ കണ്ടപ്പോള്‍ അമ്പരപ്പ്; പ്രതികരിച്ച് സിആർ7
അർജന്റീനൻ ഇതിഹാസം ലയണൽ മെസ്സിയുടെ പിതാവ് ഹോര്‍ഹെ മെസ്സി അന്തരിച്ചു