രണ്ട്‌ ഗോള്‍ ലീഡ്‌ നഷ്ടപ്പെടുത്തിയ കാലിക്കറ്റ്‌ എഫ്‌ സിക്ക്‌ തോല്‍വി, സെമി ഫൈനലിന്‌ മുമ്പ്‌ ഫോഴ്‌സ കൊച്ചിയുടെ കരുത്തറിയിക്കല്‍

Published : Nov 27, 2026, 08:05 AM IST
CALICUT FC VS FORCA KOCHI

Synopsis

സൂപ്പർ ലീഗ് കേരളയുടെ സെമി ഫൈനലിന് മുമ്പുള്ള ശക്തിപരീക്ഷയിൽ കരുത്തുകാട്ടി ഫോഴ്‌സ കൊച്ചി എഫ്‌സി. ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കാലിക്കറ്റ്‌ എഫ്സിക്കെതിരെ ആദ്യപകുതിയിൽ രണ്ട് ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷം ഗംഭീര തിരിച്ചുവരവുമായി (3-2) ന്റെ വിജയം സ്വന്തമാക്കി

കൊച്ചി: സൂപ്പര്‍ ലീഗ്‌ കേരളയിലെ ആവേശപ്പോരില്‍ കാലിക്കറ്റ്‌ എഫ്‌ സിയെ കീഴടക്കി ഫോഴ്‌സ കൊച്ചി. ഹോം ഗ്രൗണ്ടായ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ആദ്യ പകുതിയില്‍ രണ്ട്‌ ഗോളുകള്‍ക്ക്‌ പിറകിലായ ഫോഴ്‌സ കൊച്ചി രണ്ടാം പകുതിയില്‍ മൂന്ന്‌ ഗോള്‍ തിരിച്ചടിച്ചാണ്‌ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കിയത്‌ (3-2).ഡീഗോ ഹെർണാണ്ടസ്, അഖിൽ പ്രവീൺ, രാഹുൽ രാജു എന്നിവർ കൊച്ചിക്കായി ഗോൾ നേടി. കാലിക്കറ്റിന്റെ ഗോളുകൾ ആൻഡ്രൂസിന്റെയും കാൽവിൻ തോമസിന്റെയും ബൂട്ടുകളിൽ നിന്ന്.

പത്ത് മത്സരങ്ങളും പൂർത്തിയാക്കിയ കാലിക്കറ്റ് 23 പോയന്റുമായി ഒന്നാംസ്ഥാനത്ത്‌. 16 പോയന്റുള്ള ഫോഴ്‌സ കൊച്ചി മൂന്നാം സ്ഥാനം ഉറപ്പാക്കി. ഇതോടെ സെമിയിൽ ഫോഴ്‌സ കൊച്ചി ടേബിളിലെ രണ്ടാംസ്ഥാനക്കാരായ മലപ്പുറം എഫ്സിയെ നേരിടും. മത്സരത്തിൽ ആദ്യത്തെ ശ്രദ്ധേയ മുന്നേറ്റം കണ്ടത് കൊച്ചിയുടെ ഭാഗത്തുനിന്ന്. ഒൻപതാം മിനിറ്റിൽ ഡീഗോ ഹെർണാണ്ടസിന്റെ പാസ് ഇടതുവിങിൽ സ്വീകരിച്ച രാഹുൽ രാജു, കാലിക്കറ്റ് പ്രതിരോധത്തിലെ സ്പേസ് മുതലെടുത്ത് ഷോട്ടുതിർത്തു. പന്ത് പോസ്റ്റിനെ തൊട്ടുരുമ്മി പുറത്തേക്ക് പോയി.

31-ാം മിനിറ്റിൽ കാലിക്കറ്റ് ലീഡ് നേടി. സ്വന്തം ഹാഫിൽ നിന്ന് അമീൻ നീട്ടിയടിച്ച പന്ത് കൊച്ചി നായകൻ അജയ് അലക്സിനും ഗോൾകീപ്പർ ജെയ്മി ജോയിക്കും ഇടയിൽ ആശയക്കുഴപ്പം സൃഷ്ടിച്ചപ്പോൾ അവസരം മുതലെടുത്ത ആൻഡ്രൂസ് പന്ത് വലയിലാക്കി (1-0). ഏഴ് മിനിറ്റിനകം കാലിക്കറ്റ് ലീഡുയർത്തി. ഇടതുവിങിലൂടെ മുന്നേറി ആൻഡ്രൂസ് ബോക്സിലേക്ക് നൽകിയ പന്ത് കാൽവിൻ തോമസ് ഗോളാക്കി (2-0).

ഒന്നാംപകുതിയുടെ ഇഞ്ചുറിടൈമിൽ കൊച്ചി ഗോൾകീപ്പർ ജയ്മി ജോയ് പരിക്കേറ്റ് കളംവിട്ടു. പകരമെത്തിയത് ദേബ്ജിത്ത് മജുംദാർ. 55-ാം മിനിറ്റിൽ കൊച്ചി ഒരുഗോൾ മടക്കി. രാഹുൽ രാജുവിന്റെ പാസിൽ മെക്സിക്കൻ താരം ഡീഗോ ഹെർണാണ്ടസിന്റേതായിരുന്നു ഗോൾ. തൊട്ടുപിന്നാലെ ഹെർണാണ്ടസിന്റെ മറ്റൊരു ശ്രമം ക്രോസ് ബാറിൽ തട്ടിത്തെറിച്ചു.

68-ാം മിനിറ്റിൽ കോർണറിൽ നിന്ന് വന്ന പന്ത് ഹെഡ് ചെയ്ത് അഖിൽ പ്രവീൺ കൊച്ചിയെ ഒപ്പമെത്തിച്ചു (2-2). 77-ാം മിനിറ്റിൽ കൊച്ചിയുടെ വിജയഗോൾ. അലൻ സജിയുടെ പാസ് രാഹുൽ രാജുവാണ് പോസ്റ്റിലെത്തിച്ചത് (3-2). ലീഗിൽ രാഹുൽ രാജു നേടുന്ന ഏഴാമത്തെ ഗോൾ.ലീഗ് റൗണ്ടിലെ അവസാന മത്സരത്തിൽ വെള്ളിയാഴ്ച (നവംബർ 27) തൃശൂർ മാജിക് എഫ്സി, തിരുവനന്തപുരം കൊമ്പൻസ് എഫ്സിയെ നേരിടും. തൃശൂർ കോർപറേഷൻ സ്റ്റേഡിയമാണ് വേദി. കിക്കോഫ് രാത്രി 7.30ന്.

ഒൻപത് കളികളിൽ 11 പോയന്റുള്ള കൊമ്പൻസിന് മത്സരം നിർണായകമാണ്. വിജയം നേടിയാൽ 12 പോയന്റുള്ള കണ്ണൂരിനെ മറികടന്ന് സെമി ഫൈനലിന് യോഗ്യത നേടാം. ഷൂട്ടൗട്ടിൽ തോറ്റാലും ഹെഡ് ടു ഹെഡ് ആനുകൂല്യത്തിൽ കൊമ്പൻസ് സെമിയിലെത്തും. ഏഴ് പോയന്റ് മാത്രമുള്ള തൃശൂർ സെമി കാണാതെ നേരത്തെ പുറത്തായി.

മത്സരം തത്സമയം കാണാൻ: സീ5 (ഇന്ത്യ), ഇത്തിസാലാത്ത് ടിവി (യുഎഇ), സ്റ്റാർസ്പ്ലേ (മിഡിൽ ഈസ്റ്റ് & വടക്കേ ആഫ്രിക്ക മേഖല)

ടിക്കറ്റുകൾക്ക് https://wwwu.superleaguekerala.com/tickets സന്ദർശിക്കുക. സ്റ്റേഡിയത്തിലെ ബോക്സ് ഓഫീസുകളിലും ടിക്കറ്റ് ലഭിക്കും.

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ്‌ ലിങ്ക്‌: https://www.youtube.com/live/0QMlfUjUVzk?si=WcgK_nsTCE3rYMoP

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

റയല്‍ മാഡ്രിഡില്‍ സിദാനെ മറികടന്ന്‌ ബെല്ലിംഗ്‌ഹാമിന്റെ കുതിപ്പ്‌, സിദാന്റെ ചാമ്പ്യന്‍സ്‌ ലീഗ്‌ ഗോളിനോട്‌ മത്സരിക്കാന്‍ ബെല്ലിംഗ്‌ഹാമിന്റെ ഗോള്‍
ലോകകപ്പിലെ പിഴവ്‌ ആത്മവിശ്വാസം നഷ്ടമാക്കി, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്‌ താരത്തെ ഇപ്പോഴും അത്‌ വേട്ടയാടുന്നു, ഇതിഹാസതാരത്തിന്റെ നിരീക്ഷണം