
മാഞ്ചസ്റ്റര്‍: ബാഴ്സലോണ (Barcelona) താരം ഫ്രെങ്കി ഡിയോംഗിനെ (Frenkie de Jong) സ്വന്തമാക്കാനുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പ്രതീക്ഷ മങ്ങുന്നു. യുണൈറ്റഡിലേക്ക് (Manchester United) മാറാന്‍ താല്‍പര്യമില്ലെന്ന് ഡിയോംഗ് ആവര്‍ത്തിച്ചതോടെയാണിത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പുതിയ പരിശീലകന്‍ എറിക് ടെന്‍ ഹാഗാണ് ബാഴ്‌സലോണയുടെ ഡച്ച് താരം ഫ്രങ്കി ഡിയോംഗിനെ ടീമിലെത്തിക്കാന്‍ ക്ലബ് മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടത്. അയാക്‌സില്‍ എറിക്കിന് കീഴില്‍ കളിച്ചിട്ടുള്ള താരമാണ് ഡിയോംഗ്.
തന്റെ ശൈലി പരിചിതമായ താരങ്ങളെ ടീമിലെത്തിച്ച് ആദ്യ സീസണില്‍തന്നെ മികച്ച നേട്ടം സ്വന്തമാക്കുകയാണ് എറിക്കിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി യുണൈറ്റഡ് പ്രതിനിധികള്‍ ബാഴ്‌സലോണയുമായി ചര്‍ച്ച നടത്തുകയും ഡിയോംഗിനെ കൈമാറുന്നതില്‍ ധാരണയില്‍ എത്തുകയും ചെയ്തു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാല്‍ ഉയര്‍ന്ന പ്രതിഫലം പറ്റുന്ന ഡിയോംഗിനെ ഒഴിവാക്കേണ്ടത് ബാഴ്‌സയ്ക്കും അത്യാവശ്യമാണ്.
എന്നാലേ ശന്പളപരിധിക്കുള്ളില്‍ നില്‍ക്കാനും റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി, റഫീഞ്ഞ, ഫ്രാങ്ക് കെസി, ആന്ദ്രേസ് ക്രിസ്റ്റ്യന്‍സന്‍ എന്നിവരെ ലാലീഗയില്‍ രജിസ്റ്റര്‍ ചെയ്യാനും കഴിയൂ. ഇതേസമയം, ബാഴ്‌സലോണ വിടാന്‍ ഉദ്ദേശ്യമില്ലെന്ന് ആവര്‍ത്തിച്ചിരിക്കുകയാണ് ഇരുപത്തിയഞ്ചുകാരനായ ഡിയോംഗ്. കൊവിഡ് കാലത്തെ ശമ്പള കുടിശ്ശിക ഉള്ളതിനാലാണ് ഡിയോംഗ് ബാഴ്‌സലോണ വിടാന്‍ മടിക്കുന്നതെന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
യുണൈറ്റഡുമായുള്ള കരാര്‍ വ്യവസ്ഥയില്‍ ഇതുള്‍പ്പെട്ടിട്ടില്ല. ഏതെങ്കിലും സാഹചര്യത്തില്‍ ബാഴ്‌സലോണ വിടേണ്ടി വന്നാല്‍ ബയേണ്‍ മ്യൂണിക്കാവും ഡിയോംഗ് പരിഗണിക്കുക.
സൗരവ് ഗാംഗുലിക്ക് സ്ഥാനമൊഴിയേണ്ടിവരുമോ? ബിസിസിഐ ഭാരവാഹികള്‍ക്ക് ഇന്ന് നിര്‍ണായകം
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ചാന്പ്യന്‍സ് ലീഗിന് യോഗ്യത നേടാത്തതും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിനോടുള്ള അതൃപ്തിയുമാണ് ഡിയോംഗ് ബയേണ്‍ പരിഗണിക്കാന്‍ കാരണം. ഇതിനിടെ പ്രീമിയര്‍ ലീഗിലെ ചെല്‍സിയും ഡിയോംഗിനായി അണിയറ നീക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്.