
കൊച്ചി: മലയാളി താരം സലാഹുദ്ദീൻ അദ്നാനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. മോഹൻ ബഗാൻ സൂപ്പർ ജയന്‍റ്സിൽ നിന്നാണ് ഈ വിങ്ങർ ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. മുമ്പ് ബ്ലാസ്റ്റേഴ്‌സ് യൂത്ത് സിസ്റ്റത്തിന്‍റെ ഭാഗമായിരുന്ന സലാഹുദ്ദീന്‍റെ പഴയ തട്ടകത്തിലേക്ക് ഉള്ള തിരിച്ചു വരവ് കൂടിയാണിത്, സലാഹുദ്ദീന്‍റെ വരവ് ടീമിന്‍റെ ആക്രമണനിരയ്ക്ക് പുതിയ ഉണർവ് നൽകും.
വേഗതയേറിയ കളിശൈലിയും കളിക്കളത്തിലെ കഠിനാധ്വാനവും ആണ് വിങ്ങുകളിൽ സലാഹുദ്ദീനെ ശ്രദ്ധേയനാക്കുന്നത്. പ്രതിരോധക്കാരെ മറികടന്ന് മുന്നേറാനും അവസരങ്ങൾ സൃഷ്ടിക്കാനുമുള്ള അദ്ദേഹത്തിന്‍റെ മികവ് ടീമിന്‍റെ മുന്നേറ്റങ്ങളിൽ ഗുണകരമാകും.
സലാഹുദ്ദീനെ വീണ്ടും കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്സ് സിഇഒ അഭിക് ചാറ്റര്‍ജി പറഞ്ഞു. കഠിനാധ്വാനം ചെയ്യാൻ താൽപര്യമുള്ള യുവതാരമാണ് അദ്ദേഹം. ഞങ്ങളോടൊപ്പം വളരാനും ടീമിന് മികച്ച സംഭാവനകൾ നൽകാനും അദ്ദേഹത്തിന് സാധിക്കുമെന്നുമാണ് വിശ്വസിക്കുന്നുവെന്നും അഭിക് ചാറ്റര്‍ജി വ്യക്തമാക്കി.
ഫെബ്രുവരി 14ന് കൊൽക്കത്തയിൽ മോഹന്‍ ബഗാനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ മത്സരം. മത്സരക്രമം അനുസരിച്ച് കേരള ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ ഹോം മത്സരം ഫെബ്രുവരി 22ന് കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ നടക്കും. മുംബൈ സിറ്റി എഫ് സി ആണ് എതിരാളികൾ. ഫെബ്രുവരി 28, മാർച്ച് 7,21 ,ഏപ്രിൽ 15,18, 23 ,മെയ് 10,17 ദിവസങ്ങളിലും കോഴിക്കോട്ട് ബ്ലാസ്റ്റേഴ്സിന് ഹോം മത്സരങ്ങളുണ്ട്. ബ്ലാസ്റ്റേഴ്സിന്‍റെ എല്ലാ ഹോം മത്സരങ്ങളും കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിലാകും നടക്കുക.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!