ബംഗ്ലാദേശിനെ തകര്‍ത്ത്‌ ഇന്ത്യ അണ്ടര്‍ 20 ഏഷ്യന്‍ കപ്പ്‌ ഫുട്‌ബോളിന്‌ യോഗ്യത നേടി, അവസാനിച്ചത്‌ 20 വര്‍ഷത്തെ കാത്തിരിപ്പ്‌

Published : Sep 07, 2026, 03:42 PM IST
india under 20 team

Synopsis

ഇരുപത്‌ വര്‍ഷത്തിനിടെ ആദ്യമായി ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം എ എഫ്‌ സി അണ്ടര്‍ 20 ഏഷ്യന്‍ കപ്പിന്‌ യോഗ്യത നേടി. ക്വാളിഫൈയിംഗ്‌ റൗണ്ടിലെ അവസാന ഗ്രൂപ്പ്‌ മത്സരത്തില്‍ ബംഗ്ലാദേശിനെ എതിരില്ലാത്ത മൂന്ന്‌ ഗോളുകള്‍ക്ക്‌ തകര്‍ത്തതും, മറ്റൊരു മത്സരത്തില്‍ ഉസ്‌ബെക്കിസ്ഥാന്‍ 2-0ന്‌ സിറിയയെ തോല്‍പ്പിച്ചതുമാണ്‌ ഇന്ത്യക്ക്‌ മുന്നോട്ടുള്ള വഴി തുറന്നത്‌.

ന്യൂഡല്‍ഹി: ഇരുപത്‌ വര്‍ഷത്തിനിടെ ആദ്യമായി ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം എ എഫ്‌ സി അണ്ടര്‍ 20 ഏഷ്യന്‍ കപ്പിന്‌ യോഗ്യത നേടി. ക്വാളിഫൈയിംഗ്‌ റൗണ്ടിലെ അവസാന ഗ്രൂപ്പ്‌ മത്സരത്തില്‍ ബംഗ്ലാദേശിനെ എതിരില്ലാത്ത മൂന്ന്‌ ഗോളുകള്‍ക്ക്‌ തകര്‍ത്തതും, മറ്റൊരു മത്സരത്തില്‍ ഉസ്‌ബെക്കിസ്ഥാന്‍ 2-0ന്‌ സിറിയയെ തോല്‍പ്പിച്ചതുമാണ്‌ ഇന്ത്യക്ക്‌ മുന്നോട്ടുള്ള വഴി തുറന്നത്‌.

ഇന്ത്യക്ക്‌ വേണ്ടി ഡാനി മെയ്‌തേയ്‌ ലെയ്‌ഷറാം, വിശാല്‍ യാദവ്‌, പകരക്കാരനായിറങ്ങിയ അര്‍ബാഷ്‌ എന്നിവര്‍ സ്‌കോര്‍ ചെയ്‌തു.ഗ്രൂപ്പില്‍ മൂന്ന്‌ മത്സരങ്ങളില്‍ നിന്ന്‌ രണ്ട്‌ ജയം നേടിയ ഇന്ത്യ ആറ്‌ പോയിന്റുമായി യോഗ്യതാ റൗണ്ടിലെ എട്ട്‌ ഗ്രൂപ്പുകളിലെ ഏഴ്‌ ബെസ്‌റ്റ്‌ റണ്ണേഴ്‌സപ്പുകളില്‍ ഒരു ടീമായിട്ടാണ്‌ പ്രധാന ടൂര്‍ണമെന്റിന്‌ യോഗ്യത നേടിയത്‌. 2006 ലാണ്‌ ഇന്ത്യ അവസാനമായി എ എഫ്‌ സി അണ്ടര്‍ 20 ഏഷ്യന്‍ കപ്പ്‌ കളിച്ചത്‌.അടുത്ത വര്‍ഷം മാര്‍ച്ച്‌ 24 മുതല്‍ ഏപ്രില്‍ 10 വരെ ചൈനയിലാണ്‌ ഏഷ്യന്‍ കപ്പ്‌.

ഗ്രൂപ്പിലെ മൂന്ന്‌ മത്സരവും ജയിച്ച്‌, ഒമ്പത്‌ പോയിന്റോടെ ഉസ്‌ബെക്കിസ്ഥാന്‍ ചാമ്പ്യന്‍മാരായാണ്‌ ഏഷ്യന്‍ കപ്പിന്റെ പ്രധാന ടൂര്‍ണമെന്റിന്‌ യോഗ്യത നേടിയത്‌. മൂന്ന്‌ പോയിന്റുമായി സിറിയ മൂന്നാം സ്ഥാനത്തായി. എല്ലാ കളിയും തോറ്റ ബംഗ്ലാദേശ്‌ ഡെവലപ്‌മെന്റ്‌ ഫേസിലേക്ക്‌ തരംതാഴ്‌ത്തപ്പെട്ടു.

ഇന്ത്യയുടെ ഹൈ പ്രസ്സിംഗ്‌ ഗെയിം ബംഗ്ലാദേശിനെ പ്രതിരോധത്തിലാക്കി. ഇരുപത്തഞ്ചാം മിനിറ്റിലാണ്‌ ഡാനിയുടെ സ്‌കോറിംഗ്‌. ഒമ്പത്‌ മിനിറ്റിനുള്ളില്‍ ഡാനിയുടെ തകര്‍പ്പന്‍ ഫ്രീകിക്ക്‌ ബംഗ്ലാദേശ്‌ ഗോളിയെ പരീക്ഷിച്ചു. ഗോളി രാജ്‌ ചൗദരി മികച്ച സേവ്‌ നടത്തിയില്ലായിരുന്നെങ്കില്‍ ഇന്ത്യയുടെ ലീഡ്‌ ആദ്യപകുതിയില്‍ തന്നെ ഇരട്ടിയാകുമായിരുന്നു. മത്സരം ഒരു മണിക്കൂറിലെത്തിയപ്പോള്‍, വിശാലിന്റെ ആക്രോബാറ്റിക്‌ ഫിനിഷ്‌. പെനാല്‍റ്റി മേഖലയിലേക്ക്‌ വന്ന നീളന്‍ ത്രോ ബോളാണ്‌ ഗോളിലേക്ക്‌ വഴി തുറന്നത്‌. ഇന്ത്യയുടെ ഹെഡ്‌ കോച്ച്‌ മഹേഷ്‌ ഗവാലി ചെറിയൊരു മാറ്റം വരുത്തിയത്‌ മൂന്നാം ഗോളില്‍ കലാശിച്ചു. ഗോളടിച്ച ഡാനിയേയും വിശാലിനെയും തിരിച്ചുവിളിച്ച്‌ അര്‍ബാഷിനെയും പ്രശാന്‍ ജാജോയെയും കളത്തിലിറക്കി. ഏഴ്‌ മിനിറ്റിനുള്ളില്‍, കോച്ചിന്റെ തീരുമാനം ശരിവെക്കും വിധം 72ാം മിനിറ്റില്‍ അര്‍ബാഷിന്റെ ഗോള്‍.

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ്‌ ലിങ്ക്‌: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

സ്റ്റോപ്പേജ്‌ ടൈമില്‍ മാഞ്ചസ്‌റ്ററിന്റെ വലയില്‍ വെടിച്ചില്ല്‌ ഗോള്‍! ട്രാന്‍സ്‌ഫര്‍ വിന്‍ഡോയുടെ അവസാന ദിവസം ടീമിലെത്തിയ താരം എവര്‍ട്ടന്റെ രക്ഷകനായി
മെസിയും റൊണാള്‍ഡോയും ഒരേ ടീമില്‍ കളിക്കുന്നത്‌ കാണാം, നന്ദി പറയേണ്ടത്‌ കാര്‍ലോസ്‌ ടെവസിന്‌