ബ്രസീല്‍-ഇന്ത്യ പോരാട്ടം ഇന്ന്‌, മികച്ച മത്സരമാകുമെന്ന്‌ കാര്‍ലോ ആഞ്ചലോട്ടി, ആത്മവിശ്വാസത്തോടെ ഖാലിദ്‌ ജമീല്‍

Published : Oct 03, 2026, 09:25 AM IST
CARLO ANCELOTTI

Synopsis

ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകര്‍ കാത്തിരുന്ന ദിവസം. അഞ്ച്‌ തവണ ലോകചാമ്പ്യന്‍മാരായ, ബ്രസീലിന്റെ മഞ്ഞപ്പടയും ഇന്ത്യയും അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഇന്ന്‌ നേര്‍ക്കുനേര്‍. കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ ലേക്ക്‌ സ്‌റ്റേഡിയത്തില്‍ രാത്രി 7.30 നാണ്‌ മത്സരം. സോണി ടെന്‍, സോണി ലിവ്‌ ചാനലുകളില്‍ തത്സമയം.

കൊല്‍ക്കത്ത: ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകര്‍ കാത്തിരുന്ന ദിവസം. അഞ്ച്‌ തവണ ലോകചാമ്പ്യന്‍മാരായ, ബ്രസീലിന്റെ മഞ്ഞപ്പടയും ഇന്ത്യയും അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഇന്ന്‌ നേര്‍ക്കുനേര്‍. കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ ലേക്ക്‌ സ്‌റ്റേഡിയത്തില്‍ രാത്രി 7.30 നാണ്‌ മത്സരം. സോണി ടെന്‍, സോണി ലിവ്‌ ചാനലുകളില്‍ തത്സമയം.

അന്താരാഷ്ട്ര സീനിയര്‍ ഫുട്‌ബോളില്‍ ഇന്ത്യയുടെയും ബ്രസീലിന്റെയും ദേശീയ ടീമുകള്‍ ഏറ്റുമുട്ടുന്നത്‌ ഇത്‌ ആദ്യമായിട്ടാണ്‌. ഫിഫ റാങ്കിംഗില്‍ അഞ്ചാം സ്ഥാനത്തുള്ള ബ്രസീലും 138 താം സ്ഥാനത്തുള്ള ഇന്ത്യയും മുഖാമുഖം വരുമ്പോള്‍ ഫലം ഏകപക്ഷീയമാകുമെന്ന വിലയിരുത്തലുണ്ട്‌. ലോകകപ്പിലെ തിരിച്ചടിക്ക്‌ ശേഷം കാര്‍ലോ ആഞ്ചലോട്ടിയുടെ ബ്രസീല്‍ പുതിയൊരു തുടക്കം ലക്ഷ്യമിട്ടാണ്‌ സൗഹൃദ മത്സരങ്ങള്‍ക്കിറങ്ങുന്നത്‌. എതിരാളികളെ നിഷ്‌പ്രഭമാക്കുന്ന പ്രകടനം കാഴ്‌ചവെക്കുക തന്നെയാകും കാനറികളുടെ ലക്ഷ്യം. സൂപ്പര്‍താരങ്ങളായ വിനീഷ്യസ്‌ ജൂനിയര്‍, എന്‍ഡ്രിക്‌ , മാര്‍ക്വൂഞ്ഞോസ്‌, ഗബ്രയേല്‍ മഗല്‍ഹേസ്‌ എന്നിവര്‍ ബ്രസീല്‍ നിരയിലുണ്ട്‌. റയാന്‍ വില്യംസ്‌, മാന്‍വീര്‍ സിംഗ്‌, ആകാശ്‌ മിശ്ര എന്നിവരാണ്‌ ഖാലിദ്‌ ജമീല്‍ തന്ത്രമൊരുക്കുന്ന ഇന്ത്യയുടെ സൂപ്പര്‍താരങ്ങള്‍.

സൗഹൃദ മത്സരത്തില്‍ പാനമയെ 1-1ന്‌ സമനില പിടിച്ചതിന്റെ ആത്മവിശ്വാസം ഇന്ത്യക്കുണ്ട്‌. അതേസമയം, ബ്രസീല്‍ 4-2ന്‌ ഓസ്‌ട്രേലിയയെ തകര്‍ത്തിട്ടാണ്‌ വരുന്നത്‌.ബ്രിസ്‌ബനില്‍ നിന്ന്‌ പ്രൈവറ്റ്‌ ജെറ്റില്‍ കൊല്‍ക്കത്തയിലെത്തിയ ബ്രസീല്‍ ടീം പരിശീലനം നടത്തി തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി. ഇന്ത്യന്‍ ടീം മികച്ച നിലവാരത്തിലുള്ളതാണെന്നും, പാനമക്കെതിരെ മികച്ച പ്രകടനം കാഴ്‌ചവെച്ചുവെന്നും ബ്രസീല്‍ കോച്ച്‌ കാര്‍ലോ ആഞ്ചലോട്ടി പറഞ്ഞു. ടീം ലൈനപ്പിനെ കുറിച്ച്‌ ചോദിച്ചപ്പോള്‍, അത്‌ പറയില്ല എന്നായിരുന്നു ചിരിച്ചു കൊണ്ട്‌ ആഞ്ചലോട്ടി നല്‍കിയ മറുപടി. ആത്മാര്‍ഥതയും നിലവാരവും ആഹ്ലാദവും ചേരുന്നിടത്താണ്‌ നല്ല ഫുട്‌ബോള്‍ ഉണ്ടാവുക. ബ്രസീലിന്‌ അങ്ങനെയൊരു ടീമിനെ വാര്‍ത്തെടുക്കാനാണ്‌ താന്‍ ശ്രമിക്കുന്നതെന്ന്‌ ഇറ്റാലിയന്‍ കോച്ച്‌ ആഞ്ചലോട്ടി വ്യക്തമാക്കി. ബ്രസീലിനെ പോലൊരു ചരിത്രമുള്ള ടീമിനെ നേരിടാന്‍ പോകുന്നതിന്റെ ത്രില്ലിലാണ്‌ ഇന്ത്യന്‍ ടീം കോച്ച്‌ ഖാലിദ്‌ ജമീല്‍.

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ്‌ ലിങ്ക്‌: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ക്ലാസിക്‌ മലബാര്‍ ഡെര്‍ബിയില്‍ ഷൂട്ടൗട്ടില്‍ കാലിക്കറ്റിന്‌ ജയം, മലപ്പുറം മടങ്ങിയത്‌ ആതിഥേയരെ വിറപ്പിച്ചിട്ട്‌
ഷൂട്ടൗട്ടില്‍ മാജിക്‌ പുറത്തെടുത്ത്‌ ഫോഴ്‌സ കൊച്ചി, തുടരെ രണ്ടാം തോല്‍വിയേറ്റ്‌ തൃശൂര്‍ മാജിക്‌ എഫ്‌ സി