വിനീഷ്യസിന്റെ സ്ഥാനത്ത്‌ താനായിരുന്നെങ്കില്‍ റയല്‍ മാഡ്രിഡ്‌ വിടുമായിരുന്നു, ബ്രസീലിയന്‍ താരത്തിന്‌ പിന്തുണയുമായി മൗറീഞ്ഞോ

Published : Oct 18, 2026, 01:32 PM IST
Vinicius Jr

Synopsis

വിനീഷ്യസ്‌ ജൂനിയറിന്‌ സ്‌പെയ്‌നില്‍ കടുത്ത അവഗണനയും അവഹേളനവും നേരിടേണ്ടി വരുന്നുണ്ടെന്ന്‌ റയല്‍ മാഡ്രിഡ്‌ കോച്ച്‌ ഹൊസെ മൗറീഞ്ഞോ. വിനീഷ്യസിന്റെ സ്ഥാനത്ത്‌ താനായിരുന്നെങ്കില്‍ ഇപ്പോള്‍ റയല്‍ മാഡ്രിഡ്‌ വിട്ടു പോകുമായിരുന്നുവെന്നും മൗറീഞ്ഞോ പറഞ്ഞു.

മാഡ്രിഡ്‌: വിനീഷ്യസ്‌ ജൂനിയറിന്‌ സ്‌പെയ്‌നില്‍ കടുത്ത അവഗണനയും അവഹേളനവും നേരിടേണ്ടി വരുന്നുണ്ടെന്ന്‌ റയല്‍ മാഡ്രിഡ്‌ കോച്ച്‌ ഹൊസെ മൗറീഞ്ഞോ. വിനീഷ്യസിന്റെ സ്ഥാനത്ത്‌ താനായിരുന്നെങ്കില്‍ ഇപ്പോള്‍ റയല്‍ മാഡ്രിഡ്‌ വിട്ടു പോകുമായിരുന്നുവെന്നും മൗറീഞ്ഞോ പറഞ്ഞു. സ്‌പാനിഷ്‌ ലാ ലിഗയില്‍ സെവിയ്യക്കെതിരായ മത്സരത്തിന്‌ മുന്നോടിയായി നടത്തിയ പത്രസമ്മേളനത്തിലാണ്‌ മൗറീഞ്ഞോ തന്റെ താരത്തിന്‌ നേരെ നടക്കുന്ന മോശം പ്രവണതക്കെതിരെ തുറന്നടിച്ചത്‌.

റയല്‍ മാഡ്രിഡ്‌ എന്ന ക്ലബ്ബിനെയും ആ നഗരത്തെയും അവന്‍ അത്രയധികം ഇഷ്ടപ്പെടുന്നുണ്ട്‌. ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രയാസങ്ങള്‍ മാറുമെന്ന്‌ തന്നെ അവന്‍ കരുതുന്നു. അതുകൊണ്ടാണ്‌ താരം 2032 വരെ പുതിയ കരാര്‍ ഒപ്പിട്ടത്‌. ഞാന്‍ അവന്റെ സ്ഥാനത്തായിരുന്നെങ്കില്‍ കഴിഞ്ഞ സമ്മര്‍ ട്രാന്‍സ്‌ഫറില്‍ തന്നെ ടീം വിടാനുള്ള താത്‌പര്യം അറിയിക്കുമായിരുന്നു. എന്നിട്ട്‌ നമുക്ക്‌ ബഹുമാനം നല്‍കുന്ന മറ്റേതെങ്കിലും രാജ്യത്തേക്കോ ലീഗിലേക്കോ മാറിപ്പോകുമായിരുന്നു - മൗറീഞ്ഞോ പറഞ്ഞു.

വിയ്യാറയലിനെതിരെയുള്ള മത്സരത്തില്‍ ചുവപ്പ്‌ കാര്‍ഡ്‌ കണ്ടതിനെ തുടര്‍ന്ന്‌ വിനീഷ്യസിന്‌ ലാ ലിഗയില്‍ നാല്‌ മത്സരങ്ങളില്‍ വിലക്കുണ്ട്‌. ലാ ലിഗയിലെ ഈ കടുത്ത നടപടികളോടും മൗറീഞ്ഞോക്ക്‌ അമര്‍ഷമുണ്ട്‌.വിനീഷ്യസ്‌ ജൂനിയറിനെ ടീമിലെത്തിക്കാന്‍ ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ചാമ്പ്യന്‍മാരായ ആഴ്‌സണല്‍ വലിയ ശ്രമം നടത്തിയിരുന്നു. സൗദി പ്രോ ല ീഗ്‌ ക്ലബ്ബുകളും താരത്തിന്‌ പിറകെയുണ്ടായിരുന്നു.

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ്‌ ലിങ്ക്‌: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

വിസ്മയം തുടര്‍ന്ന് മെസി, നാല് മിനിറ്റിൽ രണ്ട് ഗോളുകൾ; മേജര്‍ ലീഗ് സോക്കറില്‍ അറ്റ്‌ലാന്‍റയെ തകർത്ത് ഇന്‍റർ മയാമി
വിജയത്തുടർച്ച ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് രണ്ടാം അങ്കത്തിനിറങ്ങുന്നു, എതിരാളികള്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്