എഐഎഫ്എഫ് അണ്ടര്‍ 18 എലൈറ്റ് യൂത്ത് ലീഗ്, പോരാട്ടത്തിനൊരുങ്ങി ബ്ലാസ്റ്റേഴ്സിന്‍റെ യുവതുര്‍ക്കികള്‍

Published : Nov 25, 2025, 07:20 AM IST
Kerala Blasters Youth Team

Synopsis

നവംബർ 2025 മുതൽ മാർച്ച് 2026 വരെ നീളുന്ന ലീഗ് സീസണിൽ ഗ്രൂപ്പ് ഇ-യിൽ ഉൾപ്പെട്ട ബ്ലാസ്റ്റേഴ്‌സ്, ഏഴ് ശക്തരായ എതിരാളികളെയാണ് നേരിടുക.

കൊച്ചി: അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍റെ 18 വയസില്‍ താഴെയുള്ളവര്‍ക്കായുള്ള എലൈറ്റ് ലീഗ് പോരാട്ടങ്ങൾക്കായി തയ്യാറായി ബ്ലാസ്റ്റേഴ്‌സിന്‍റെ യുവനിര. ഗ്രൂപ്പ് ഇ യിൽ ഉൾപ്പെട്ട 24 അംഗ ടീമിനെ ഹെഡ് കോച്ച് രോഹൻ ഷായാണ് നയിക്കുന്നത്. നാല് മാസം നീണ്ടുനിൽക്കുന്ന ലീഗിലെ ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ മത്സരം നാളെ മലപ്പുറത്ത് വെച്ച് മുത്തൂറ്റ് ഫുട്ബോൾ അക്കാദമിക്കെതിരെയാണ്.

നവംബർ 2025 മുതൽ മാർച്ച് 2026 വരെ നീളുന്ന ലീഗ് സീസണിൽ ഗ്രൂപ്പ് ഇ-യിൽ ഉൾപ്പെട്ട ബ്ലാസ്റ്റേഴ്‌സ്, ഏഴ് ശക്തരായ എതിരാളികളെയാണ് നേരിടുക. ഗോകുലം കേരള എഫ്‌സി, ബെംഗളൂരു എഫ്‌സി, കിക്ക്സ്റ്റാർട്ട് എഫ്‌സി, ആൽക്കെമി ഇന്റർനാഷണൽ എഫ്‌എ, സൗത്ത് യുണൈറ്റഡ് എഫ്‌സി, എസി മിലാൻ അക്കാദമി കേരള, മുത്തൂറ്റ് ഫുട്ബോൾ അക്കാദമി എന്നിവരാണ് ഗ്രൂപ്പ് ഇ-യിലെ മറ്റ് ടീമുകൾ. ഓരോ ടീമും പരസ്പരം രണ്ടുതവണ ഏറ്റുമുട്ടുന്ന ഈ ടൂർണമെന്‍റിൽ, മുന്നോട്ടുള്ള പ്രയാണത്തിന് ടീമിന്‍റെ സ്ഥിരത നിർണായകമാണ്.

 

രാജ്യത്തെ മികച്ച അക്കാദമി കളിക്കാരെ പ്രൊഫഷണൽ ഫുട്ബോളിനായി ഒരുക്കുന്ന ഇന്ത്യയുടെ മുൻനിര യുവ ടൂർണമെന്‍റാണ് എഐഎഫ്എഫ് അണ്ടര്‍ 18 എലൈറ്റ് ലീഗ്. യുവ പ്രതിഭകളെ വാർത്തെടുക്കുന്നതിൽ ഈ ലീഗ് സുപ്രധാന പങ്ക് വഹിക്കുന്നു. ഉയർന്ന മത്സരതീവ്രതയുള്ള സാഹചര്യങ്ങളുമായി പരിചയപ്പെടാനും, യുവ ഫുട്ബോളും സീനിയർ തല മത്സരങ്ങളും തമ്മിലുള്ള അന്തരം കുറയ്ക്കാനും ഈ മത്സരങ്ങൾ യുവതാരങ്ങളെ സഹായിക്കും.

കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി അണ്ടര്‍ 18 ടീമിന്‍റെ ഹോം മത്സരങ്ങൾ മഹാരാജാസ് ഗ്രൗണ്ടിൽ വെച്ചായിരിക്കും നടക്കുക. ആദ്യ ഹോം മത്സരം ഡിസംബർ 23 ന് എസി മിലാൻ അക്കാദമി കേരളയ്ക്ക് എതിരെയാണ്. ബ്ലാസ്റ്റേഴ്സ് പ്രതിഭകളുടെ അടുത്ത നിര ശ്രദ്ധാകേന്ദ്രമാകുമ്പോൾ, ആരാധകർക്ക് ആവേശകരമായ ഒരു യുവ ഫുട്ബോൾ സീസൺ പ്രതീക്ഷിക്കാം.

ഗോൾകീപ്പർമാർ: ഷെയ്ഖ് ജാവേദ്, ജിതിൻ പ്രതിരോധനിര: ഹസീബ്, ജോയൽ, ജിഫി, ദേവൻ, ഷാമിൽ, ജാക്സൺ, ഷഹീബ്.

മധ്യനിര: അനസ്, രാജുൽ, ശ്രീശാന്ത്, റിഷാൻ, അൽഫോൺസ്, ആന്‍റണി,അഫ്നാസ്.

മുന്നേറ്റനിര: എഫ്. ലാൽഡിൻസംഗ, എഹ്സാൻ, മിഷാൽ, ഹുസൈൻ, അമൽ, ജീവൻ, റൊണാൾഡ്, ദേവർഷ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

റയാന്‍ വില്യംസിന് പിന്നാലെ, കനേഡിയന്‍ സ്‌ട്രൈക്കറായ ഷാന്‍ സിംഗ് ഹന്‍ഡാല്‍ ഇന്ത്യന്‍ ഫുട്‌ബോളിലേക്ക്
ഫിഫ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് പ്രതിസന്ധിയില്‍; പ്രശ്‌നമാകുന്നത് അമേരിക്കയുടെ പുതിയ വിസാ നയം