പിഎസ്ജി വിടാനൊരുങ്ങി കിലിയന്‍ എംബപ്പെ; താല്‍പര്യം കാണിച്ച് ലിവര്‍പൂള്‍

Published : Oct 12, 2022, 09:00 AM IST
പിഎസ്ജി വിടാനൊരുങ്ങി കിലിയന്‍ എംബപ്പെ; താല്‍പര്യം കാണിച്ച് ലിവര്‍പൂള്‍

Synopsis

റയല്‍ മാഡ്രിഡ് താരത്തിന് പിന്നാലെയുണ്ടായിരുന്നു. അവസാന നിമിഷമാണ് എംബപ്പെ പിഎസ്ജിക്കൊപ്പം തുടരാന്‍ തീരുമാനിച്ചത്. ഇത്തവണയും എംബപ്പെയെ വില്‍ക്കാന്‍ ടീം ഒരുക്കമാകില്ലെന്നാണ് സൂചന.

പാരീസ്: പിഎസ്ജി താരം കിലിയന്‍ എംബപ്പെ ക്ലബ്ബ് വിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. അടുത്ത ജനുവരിയിലെ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ പിഎസ്ജി വിടുമെന്നാണ് സൂചന. ടീമിന്റെ നിലവിലെ ശൈലിയില്‍താരം തൃപ്തനല്ലെന്നാണ് സൂചന. നേരത്തെ നെയ്മറുമായും താരം അതൃപ്തിയിലായിരുന്നു. നമ്പര്‍ 9 പൊസിഷനില്‍ കളിപ്പിക്കുന്നതിനെതിരെ താരത്തിന് പരാതിയുണ്ടെന്നാണ് സൂചന. കഴിഞ്ഞ മെയ് മാസത്തിലാണ് എംബാപ്പെ പിഎസ്ജിയുമായുള്ള കരാര്‍ നീട്ടിയത്.

ഇഞ്ചുറി ടൈമില്‍ സമനില പിടിച്ച് റയല്‍; പിഎസ്ജിയെ ബെന്‍ഫിക്ക വീണ്ടും തളച്ചിട്ടു

റയല്‍ മാഡ്രിഡ് താരത്തിന് പിന്നാലെയുണ്ടായിരുന്നു. അവസാന നിമിഷമാണ് എംബപ്പെ പിഎസ്ജിക്കൊപ്പം തുടരാന്‍ തീരുമാനിച്ചത്. ഇത്തവണയും എംബപ്പെയെ വില്‍ക്കാന്‍ ടീം ഒരുക്കമാകില്ലെന്നാണ് സൂചന. എന്നാല്‍ കടുത്ത സമ്മര്‍ദ്ദം പിഎസ്ജിക്ക് നടത്തേണ്ടി വരും. ഫ്രാന്‍സിന് വേണ്ടി ലോകകപ്പും യുവേഫ നേഷന്‍സ് ലീഗും സ്വന്തമാക്കിയ കിലിയന്‍ എംബപ്പെയെ സ്വന്തമാക്കാന്‍ ലിവര്‍പൂള്‍ രംഗത്തെത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. റയല്‍ മറ്റൊരു ശ്രമം കൂടി നടത്താന്‍ സാധ്യതയേറെയാണ്.

എംബപ്പെയ്ക്ക് ചാംപ്യന്‍സ് ലീഗ് റെക്കോര്‍ഡ്

യുവേഫ ചാംപ്യന്‍സ് ലീഗില്‍ പിഎസ്ജി വീണ്ടും ബെന്‍ഫിക്കയോട് സമനിലയില്‍ കുരുങ്ങി. കഴിഞ്ഞ മത്സരത്തിലെ പോലെ ഇത്തവണയും 1-1 ആണ് സ്‌കോര്‍. 39-ാം മിനിറ്റില്‍ കിലിയന്‍ എംബപ്പെയുടെ പെനാല്‍റ്റി ഗോളില്‍ പിഎസ്ജിയാണ് ആദ്യം മുന്നിലെത്തിയത്. പിഎസ്ജിക്കായി ചാംപ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ എന്ന റെക്കോര്‍ഡ് ഇതിലൂടെ എംബപ്പെ സ്വന്തമാക്കി. 62-ാം മിനിറ്റില്‍ യാവോ മരിയോയുടെ പെനാല്‍റ്റി ഗോളിലാണ് ബെന്‍ഫിക്ക സമനില പിടിച്ചത്.

ചെല്‍സിക്ക് ജയം

വമ്പന്മാരുടെ പോരില്‍ ചെല്‍സി ജയം കണ്ടു. മിലാനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ചെല്‍സി തോല്‍പ്പിച്ചത്. 21-ാംം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ജോര്‍ജീന്യോയും 34-ാം മിനിറ്റില്‍ ഔബമയോങ്ങുമാണ് ചെല്‍സിയുടെ ഗോളുകള്‍ നേടിയത്. അതേസമയം യുവന്റസിനെ മക്കാബി ഹൈഫ അട്ടിമറിച്ചു. എതിരില്ലാത്ത രണ്ട് ഗോളിനാണ് യുവന്റസ് തോറ്റത്. തോല്‍വിയോടെ യുവന്റസിന്റെ പ്രീക്വാര്‍ട്ടര്‍ സാധ്യതകള്‍ തുലാസിലായി.

PREV
Read more Articles on
click me!

Recommended Stories

ഫിഫ ലോകകപ്പ് മത്സരക്രമം ഇന്നറിയാം, ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് ഇന്ന്, തത്സമയം കാണാനുള്ള വഴികള്‍
റയാന്‍ വില്യംസിന് പിന്നാലെ, കനേഡിയന്‍ സ്‌ട്രൈക്കറായ ഷാന്‍ സിംഗ് ഹന്‍ഡാല്‍ ഇന്ത്യന്‍ ഫുട്‌ബോളിലേക്ക്