
പാരിസ്: റയല്‍ മാഡ്രിഡ്(Real Madrid) ആരാധകരുടെ പ്രതീക്ഷകള്‍ക്ക് മേല്‍ ചുവപ്പുകാര്‍ഡ് വീശി ഫുട്ബോള്‍ ട്രാന്‍സ്‌ഫര്‍ ലോകം കാത്തിരുന്ന വാര്‍ത്തയെത്തി. സൂപ്പര്‍താരം കിലിയന്‍ എംബാപ്പെ(Kylian Mbappe) പിഎസ്‌ജിയില്‍ തുടരും എന്നാണ് പ്രമുഖ പ്രമുഖ കായിക മാധ്യമപ്രവർത്തകൻ ഫാബ്രിസിയോ റൊമാനോയുടെ ട്വീറ്റ്. എന്നാല്‍ പുതിയ കരാര്‍ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.
സീസണൊടുവില്‍ എംബാപ്പെ റയലിലെത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും യുവസൂപ്പര്‍ താരത്തെ നിലനിര്‍ത്താന്‍ പിഎസ്‌ജി സമാനതകളില്ലാത്ത ഓഫറുകളാണ് മുന്നോട്ടുവെച്ചിരിക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. പിഎസ്ജിക്കായി സീസണില്‍ എംബാപ്പെ 38 ഗോള്‍ നേടിയിരുന്നു.
എംബാപ്പെക്ക് പ്രതിമാസ പ്രതിഫലമായി 39 കോടി രൂപയാണ് പിഎസ്‌ജി വാഗ്ദാനം ചെയ്തിരിക്കുന്നതെന്ന് സ്കൈ സ്പോര്‍ട്സ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിലവിലെ പ്രതിഫലത്തിന്‍റെ ഇരട്ടിയാണിത്. ഈ വാര്‍ത്തകള്‍ സത്യമാണെങ്കില്‍, പ്രതിഫലം 39 കോടിയാകുന്നതോടെ എംബാപ്പെ മെസിയെയും റൊണാള്‍ഡോയെയും മറികടന്ന് ലോകത്തിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന കളിക്കാരനാവും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!