ഇന്റര്‍മിയാമി യൂത്ത്‌ അക്കാദമിയെ കിരീടത്തിലേക്ക്‌ നയിച്ച്‌ മെസിയുടെ രണ്ടാമത്തെ മകന്‍, മൂത്തവന്‍ തനി മെസി, ഇളയവന്‍ ഫ്രീകിക്ക്‌ സ്‌പെഷ്യലിസ്റ്റ്‌..!

Published : Sep 07, 2026, 05:37 PM IST
MATEO MESSI

Synopsis

മെസിയുടെ രണ്ടാമത്തെ മകന്‍ മാറ്റിയോ തന്റെ ഫുട്‌ബോള്‍ കരിയറിലെ ഒരു പൊന്‍തൂവല്‍ സ്വന്തമാക്കിയിരിക്കുന്നു. മെസി കളിക്കുന്ന ഇന്റര്‍മിയാമി ക്ലബ്ബിന്റെ അക്കാദമി ടീമിന്‌ മാറ്റിയോ നാപ്പിള്‍സ്‌ കപ്പ്‌ നേടിക്കൊടുത്തു. മാറ്റിയോ ആയിരുന്നു ടീമിന്റെ നായകന്‍.

ന്യൂയോര്‍ക്ക്‌: ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയോടെ ആ കാല്‍പ്പന്ത്‌കളിയുടെ മാന്ത്രികത അവസാനിക്കുന്നില്ല. മെസിയുടെ രണ്ടാമത്തെ മകന്‍ മാറ്റിയോ തന്റെ ഫുട്‌ബോള്‍ കരിയറിലെ ഒരു പൊന്‍തൂവല്‍ സ്വന്തമാക്കിയിരിക്കുന്നു. മെസി കളിക്കുന്ന ഇന്റര്‍മിയാമി ക്ലബ്ബിന്റെ അക്കാദമി ടീമിന്‌ മാറ്റിയോ നാപ്പിള്‍സ്‌ കപ്പ്‌ നേടിക്കൊടുത്തു. മാറ്റിയോ ആയിരുന്നു ടീമിന്റെ നായകന്‍. പതിനൊന്ന്‌ വയസുള്ള മാറ്റിയോ കപ്പുമായി നില്‍ക്കുന്ന വീഡിയോ സ്‌പാനിഷ്‌ പത്രമായ മാര്‍ക സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്‌തു. നിരവധി പേരാണ്‌ മാറ്റിയോക്ക്‌ അഭിനന്ദനങ്ങളുമായി രംഗത്ത്‌ വന്നത്‌.

മെസിക്ക്‌ മൂന്ന്‌ മക്കളാണ്‌. അതില്‍ രണ്ടാമനാണ്‌ മാറ്റിയോ. സെപ്‌തംബര്‍ 11ന്‌ പതിനൊന്നാം ജന്മദിനം ആഘോഷിക്കാനിരിക്കെയാണ്‌ മാറ്റിയോയെ തേടി കിരീട വിജയം എത്തിയത്‌. പതിമൂന്ന്‌ വയസുള്ള തിയഗോയാണ്‌ മൂത്ത ആള്‍. മൂന്നാമത്തെ മകന്‍ സിറോക്ക്‌ എട്ട്‌ വയസാണ്‌. അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന്‌ വിരമിക്കല്‍ പ്രഖ്യാപിച്ച മെസി, കരിയറില്‍ തനിക്കൊന്നും തന്നെ ഇനി രാജ്യത്തിനായി സമര്‍പ്പിക്കാനില്ലെന്ന്‌ വ്യക്തമാക്കിയിരുന്നു. മക്കളുടെ ഫുട്‌ബോള്‍ കരിയര്‍ ശ്രദ്ധിക്കാന്‍ കൂടുതല്‍ സമയം കണ്ടെത്താന്‍ കൂടിയാണ്‌ മെസിയുടെ വിരമിക്കല്‍.

മാറ്റിയോ മാത്രമല്ല, മറ്റ്‌ രണ്ട്‌ മക്കളും ഇന്റര്‍മിയാമിയുടെ യൂത്ത്‌ അക്കാദമിയിലൂടെയാണ്‌ കരിയര്‍ കെട്ടിപ്പടുക്കുന്നത്‌. തിയാഗോ മെസി ഇന്റര്‍ മിയാമിയുടെ അണ്ടര്‍ 12 സ്‌ക്വാഡ്‌ അംഗമാണ്‌. മിഡ്‌ഫീല്‍ഡറാണ്‌ തിയാഗോ. മെസിയുടെ കരിയറിന്റെ തുടക്കകാലത്തെ ഓര്‍മപ്പെടുത്തും വിധമാണ്‌ തിയാഗോയുടെ കളിശൈലി. മാറ്റിയോ സ്‌ട്രൈക്കറാണ്‌. അണ്ടര്‍ 8 ടീം അംഗമായ സിറോ അറ്റാക്കിംഗ്‌ ഗെയിമാണ്‌ ഇഷ്ടപ്പെടുന്നത്‌. മെസിയെ പോലെ ഫ്രീകിക്കുകള്‍ ഗോളാക്കാനുള്ള മിടുക്ക്‌ സിറോയ്‌ക്കുണ്ട്‌.

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ്‌ ലിങ്ക്‌: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ബംഗ്ലാദേശിനെ തകര്‍ത്ത്‌ ഇന്ത്യ അണ്ടര്‍ 20 ഏഷ്യന്‍ കപ്പ്‌ ഫുട്‌ബോളിന്‌ യോഗ്യത നേടി, അവസാനിച്ചത്‌ 20 വര്‍ഷത്തെ കാത്തിരിപ്പ്‌
സ്റ്റോപ്പേജ്‌ ടൈമില്‍ മാഞ്ചസ്‌റ്ററിന്റെ വലയില്‍ വെടിച്ചില്ല്‌ ഗോള്‍! ട്രാന്‍സ്‌ഫര്‍ വിന്‍ഡോയുടെ അവസാന ദിവസം ടീമിലെത്തിയ താരം എവര്‍ട്ടന്റെ രക്ഷകനായി