
പാരിസ്: പുതിയ കോച്ച് ലിയോണല്‍ സ്‌കലോണിയുടെ കീഴില്‍ ഏറെ പുരോഗതി കൈവരിച്ച ടീമാണ് അര്‍ജന്റീന (Argentina). കഴിഞ്ഞ 33 മത്സരങ്ങളില്‍ അഅവര്‍ തോല്‍വി അറിഞ്ഞിട്ടില്ല. ഇതിനിടെ കോപ അമേരിക്കയും ഫൈനലിസിമയും ടീം സ്വന്തമാക്കി. ഖത്തര്‍ ലോകകപ്പ് അടുത്തിരിക്കെ കിരീട സാധ്യതയുള്ള ടീമുകളില്‍ അര്‍ജന്റീനയുടെ പേരുമുണ്ട്. ഇക്കാര്യം സ്പാനിഷ് കോച്ച് ലൂയിസ് എന്റ്വികെ വ്യക്തമാക്കിയിരുന്നു.
ഇതേ അഭിപ്രായം പങ്കുവെക്കുകയാണ് ക്രൊയേഷന്‍ മിഡ് ഫീല്‍ഡര്‍ ലൂക്ക മോഡ്രിച്ചും (Luka Modric). കഴിഞ്ഞ ലോകകപ്പ് പോലെയല്ല, അര്‍ജന്റീന ശക്തരായ സംഘമായി മാറിയിരിക്കുന്നുവെന്നാണ് മോഡ്രിച്ച് പറയുന്നത്. ''മെസി (Lionel Messi) നയിക്കാനുണ്ടാവുമ്പോള്‍ അര്‍ജന്റീന ലോകകപ്പിലെ ഫേവറൈറ്റ് തന്നെയാണ്. 2018 ലോകകപ്പില്‍ കളിച്ച ടീമല്ല അവരിപ്പോള്‍. അന്ന് ഞങ്ങള്‍ അവര്‍ക്കെതിരെ കളിച്ച് ജയിച്ചിരുന്നു. എന്നാല്‍ മികച്ച ടീമായി അവര്‍ മാറി. നാല് വര്‍ഷം കണ്ട ടീമില്ല അവരുടേത്. ആത്മവിശ്വാസത്തോടെ കളിക്കുന്ന ഒരു ടീം അവര്‍ക്കുണ്ട്. മെസി മുന്നില്‍ നിന്ന് നയിക്കുമ്പോള്‍ അവര്‍ എന്തിനും പോന്ന ടീമായി മാറിയിരിക്കുന്നു. കൂടുതല്‍ ഒത്തിണക്കം കാണിക്കുന്നു. ഒരുപാട് മത്സരങ്ങളില്‍ അവര്‍ തോറ്റിട്ടില്ലെന്ന പ്രത്യേകതയുമുണ്ട്.'' മോഡ്രിച്ച് പറഞ്ഞു.
ആദ്യ വിമര്‍ശനം, ഇപ്പോള്‍ പുകഴ്ത്തല്‍; റിഷഭ് പന്തിന്റെ ക്യാപ്റ്റന്‍ ഗംഭീരമെന്ന് സഹീര്‍ ഖാന്‍
നേരത്തെ, എന്റിക്വെ പറഞ്ഞതിങ്ങനെയായിരുന്നു... ''ഖത്തര്‍ ലോകകപ്പില്‍ കിരീടം നേടാന്‍ ഏറ്റവും സാധ്യതയുള്ള ടീം അര്‍ജന്റീനയാണ്. അര്‍ജന്റീനയ്ക്ക് പിന്നില്‍ ബ്രസീല്‍. ലിയോണല്‍ മെസിയുടെ സാന്നിധ്യം അര്‍ജന്റീനയുടെ സാധ്യത വര്‍ധിപ്പിക്കുന്നു. യൂറോപ്യന്‍ ടീമുകള്‍ ശക്തരാണെങ്കിലും മിക്ക ടീമുകള്‍ക്കും സ്ഥിരതയോടെ കളിക്കാനാവുന്നില്ല. അര്‍ജന്റീന സ്ഥിരതയോടെ മികച്ച പ്രകടനമാണ് നടത്തുന്നത്. ബ്രസീലും സാധ്യതാ പട്ടികയിലുണ്ട്.'' എന്റ്വികെ പറഞ്ഞു.
'രണ്ട് ലോകകപ്പ് ഫൈനലുകളെ കുറിച്ചോര്‍ത്ത് നിരാശയുണ്ട്'; മനസ് തുറന്ന് മിതാലി രാജ്
നവംബര്‍ 22നാണ് സൗദി അറേബ്യക്കെതിരെയാണ് അര്‍ജന്റീനയുടെ ആദ്യ മത്സരം. ഗ്രൂപ്പ് സിയിലാണ് അവര്‍ കളിക്കുന്നത്. പിന്നാലെ മെക്സിക്കോയേയും പോളണ്ടിനേയും നേരിടും.
2002ല്‍ ഏഷ്യ ആദ്യമായി വേദിയായ ലോകകപ്പില്‍ ബ്രസീലാണ് കിരീടം നേടിയത്. ഇതിന് ശേഷം ലാറ്റിനമേരിക്കന്‍ ടീമുകള്‍ക്ക് ലോകകിരീടം നേടാന്‍ കഴിഞ്ഞിട്ടില്ല.