വ്യത്യസ്തമായ തന്ത്രങ്ങളാണ് റിഷഭ് ഉപയോഗിച്ചതെന്ന് സഹീര്‍ വ്യക്തമാക്കി. ''വിശാഖപ്പട്ടണത്ത്, ആദ്യ പത്ത് ഓവറില്‍ ആറും എറിഞ്ഞത് സ്പിന്നര്‍മാരായാരുന്നു. അതിന്റെ ഗുണം കാണാനുമുണ്ടായിരുന്നു. ആദ്യ രണ്ട് ടി20യിലും ഇത്തരത്തിലല്ലായിരുന്നു കാര്യങ്ങള്‍.
മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ (SA vs IND) ആദ്യ രണ്ട് ടി20യിലും റിഷഭ് പന്തിന്റെ (Rishabh Pant) ക്യാപ്റ്റന്‍സി പരക്കെ വിശ്വസിക്കപ്പട്ടിരുന്നു. എന്നാല്‍ മൂന്നാം ടി20യില്‍ വിജയിച്ചതോടെ പലരും പിന്തുണ അറിയിച്ച് പലരും രംഗത്തെത്തി. അതിലൊരാളാണ് മുന്‍ ഇന്ത്യന്‍ താരം സഹീര്‍ ഖാന്‍ (Zahir Khan). നേരത്തെ, വിമര്‍ശിച്ചവരുടെ കൂട്ടത്തിലും അദ്ദേഹമുണ്ടായിരുന്നു. എന്നാലിപ്പോള്‍ സഹീര്‍ പറയുന്നത് റിഷഭിന്റെ ക്യാ്പറ്റന്‍സി ഗംഭീമാണെന്നാണ്.
വ്യത്യസ്തമായ തന്ത്രങ്ങളാണ് റിഷഭ് ഉപയോഗിച്ചതെന്ന് സഹീര്‍ വ്യക്തമാക്കി. ''വിശാഖപ്പട്ടണത്ത്, ആദ്യ പത്ത് ഓവറില്‍ ആറും എറിഞ്ഞത് സ്പിന്നര്‍മാരായാരുന്നു. അതിന്റെ ഗുണം കാണാനുമുണ്ടായിരുന്നു. ആദ്യ രണ്ട് ടി20യിലും ഇത്തരത്തിലല്ലായിരുന്നു കാര്യങ്ങള്‍. സാഹചര്യങ്ങള്‍ക്കു അനുസരിച്ച് സ്പിന്നര്‍മാര്‍ തങ്ങളുടെ ബൗളിങിലും ചില ക്രമീകരണങ്ങള്‍ വരുത്തി. ഇത്തരത്തില്‍ വ്യത്യസ്തമായിരുന്നു റിഷഭിന്റെ ക്യാപ്റ്റന്‍സി. സ്പിന്നര്‍മാര്‍ക്കും വ്യത്യസ്തമായ പദ്ധതികളുണ്ടായിരുന്നു. യൂസ്‌വേന്ദ്ര ചാഹലിന്റെ പ്രകടനമാണ് എടുത്തുപറയേണ്ടത്. വായുവില്‍ വേഗത്തില്‍ പന്തെറിയാന്‍ ചാഹല്‍ ശ്രമിച്ചു. രണ്ട് സ്പിന്നര്‍മാരും ഫ്‌ളാറ്റായിട്ടാണ് പന്തെറിഞ്ഞത്. അതിന്റെ ഫലം ഇരുവര്‍ക്കും ലഭിച്ചു.'' സഹീര്‍ പറഞ്ഞു.
സമ്മര്‍ദ്ദഘട്ടത്തില്‍ ഇന്ത്യ നടത്തിയ തിരിച്ചുവരവിനേയും സഹീര്‍ അഭിനന്ദിച്ചു. ''പരമ്പരയില്‍ 2-0ത്തില്‍ പിന്നിലായിട്ടും ഗംഭീര തിരിച്ചുവരവാണ് സഹീര്‍ നടത്തിയത്. പരമ്പരയിലേക്കു ശക്തമായ തിരിച്ചുവരവ് നടത്താനുള്ള ശേഷി തങ്ങള്‍ക്കുണ്ടെന്ന് ടീം തെളിയിച്ചു. ഇന്ത്യയുടെ ജയത്തോടെ പരമ്പരയിലെ ബാക്കിയുള്ള മത്സരങ്ങളും ആവേശകരമായി മാറി.'' സഹീര്‍ പറഞ്ഞു.
വരും മത്സരത്തിലെ പ്ലയിംഗ് ഇലവനെ കുറിച്ചും സഹീര്‍ സംസാരിച്ചു. ''മൂന്നാം ടി20യിലായിരുന്നു ഇന്ത്യന്‍ ടീം മാറ്റം വരുത്തേണ്ടിയിരുന്നു. എന്നാല്‍ പ്ലയിംഗ് ഇലവനില്‍ വിശ്വാസമര്‍പ്പിച്ചാണ് ടീം ഇറങ്ങിയത്. അതിന്റെ ഫലമാണ് കണ്ടത്. ഇനിയുള്ള മത്സരങ്ങളില്‍ മാറ്റം വരുത്താനും സാധ്യത കുറവാണ്. ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ മാത്രം മാറ്റം പ്രതീക്ഷിച്ചാല്‍ മതി.'' സഹീര്‍ കൂട്ടിച്ചേര്‍ത്തു.
ദക്ഷിണാഫ്രിക്കയെ 48 റണ്‍സിന് തകര്‍ത്താണ് ഇന്ത്യ പരമ്പരയില്‍ ജീവന്‍ നിലനിര്‍ത്തിയത്. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 180 റണ്‍സ് വിജലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 19.1 ഓവറില്‍ 131 റണ്‍സിന് ഓള്‍ ഔട്ടായി. 29 റണ്‍സെടുത്ത ഹെന്റിച്ച് ക്ലാസനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോററ്.
നാല് വിക്കറ്റ് വീഴ്ത്തിയ ഹര്‍ഷല്‍ പട്ടേലും മൂന്ന് വീഴ്ത്തിയ യുസ്വേന്ദ്ര ചാഹലും ചേര്‍ന്നാണ് ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ടത്. ജയിച്ചെങ്കിലും അഞ്ച് മത്സര പരമ്പരയില്‍ ദക്ഷിണാഫ്രിക്ക ഇപ്പോഴും 2-1ന് മുന്നിലാണ്.
