ഫ്രാങ്കി ഡി യോംഗിനെ സ്വന്തമാക്കാനുള്ള ശ്രമം സജീവമാക്കി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്

Published : Jun 25, 2022, 02:04 PM IST
ഫ്രാങ്കി ഡി യോംഗിനെ സ്വന്തമാക്കാനുള്ള ശ്രമം സജീവമാക്കി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്

Synopsis

എറിക് ടീമിലെത്തിക്കണമെന്ന് ടീം മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടവരില്‍ പ്രധാനിയാണ് ബാഴ്‌സലോണയുടെ (Barcelona) മധ്യനിരതാരം ഫ്രങ്കി ഡിയോംഗ്. ഡച്ച്താരത്തെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ എത്തിക്കാനുള്ള യുണൈറ്റഡിന്റെ ശ്രമങ്ങളൊന്നും ഇതുവരെ വിജയിച്ചിട്ടില്ല.

മാഞ്ചസ്റ്റര്‍: ബാഴ്‌സലോണ താരം ഫ്രാങ്കി ഡിയോംഗിനെ സ്വന്തമാക്കാനുള്ള നീക്കം സജീവമാക്കി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് (Manchester United). പുതിയ കോച്ച് എറിക് ടെന്‍ഹാഗ് നോട്ടമിട്ട പ്രധാനതാരമാണ് ഡിയോംഗ് (Frenkie De Jong). സമീപകാലത്തെ തിരിച്ചടികളില്‍ നിന്ന് കരകയാറാന്‍ വരുന്ന സീസണിലേക്ക് ടീമിനെ ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. പുതിയ കോച്ച് എറിക് ടെന്‍ ഹാഗിന്റെ മേല്‍നോട്ടത്തിലാണ് അണിയറ നീക്കങ്ങള്‍ നടക്കുന്നത്. 

എറിക് ടീമിലെത്തിക്കണമെന്ന് ടീം മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടവരില്‍ പ്രധാനിയാണ് ബാഴ്‌സലോണയുടെ (Barcelona) മധ്യനിരതാരം ഫ്രങ്കി ഡിയോംഗ്. ഡച്ച്താരത്തെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ എത്തിക്കാനുള്ള യുണൈറ്റഡിന്റെ ശ്രമങ്ങളൊന്നും ഇതുവരെ വിജയിച്ചിട്ടില്ല. ഇതുകൊണ്ടുതന്നെ ഡിയോംഗിനായുള്ള ഓഫര്‍ വധിപ്പിച്ചിരിക്കുകയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. നേരത്തെ 60 ദശലക്ഷം യൂറോയാണ് യുണൈറ്റഡ് വാഗ്ദാനം ചെയ്തത്. 

പുതിയ ഓഫര്‍ എത്രയെന്ന് യുണൈറ്റഡ് വെളിപ്പെടുത്തിയിട്ടില്ല. ഡിയോംഗിനായി 75 ദശലക്ഷം യൂറോയാണ് ബാഴ്സലോണ പ്രതീക്ഷിക്കുന്നത്. 2019ല്‍ അയാക്‌സില്‍ നിന്നാണ് ഡിയോംഗ് ബാഴ്‌സയില്‍ എത്തിയത്. ഈ സീസണില്‍ 26 മത്സരങ്ങളില്‍ ആദ്യ ഇലവനില്‍ കളിച്ച ഡിയോംഗ് ആകെ 42 മത്സരങ്ങള്‍ ബാഴ്‌സ ജേഴ്‌സിയണിഞ്ഞു. നാലു ഗോള്‍ നേടി. നിലവില്‍ 2026 വരെയാണ് ഡിയോംഗിന് ബാഴ്‌സയുമായി കരാറുള്ളത്. 

ബാഴ്‌സയില്‍ തുടരാനാണ് ആഗ്രഹിക്കുന്നതെന്ന് ഡിയോംഗ് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും നല്ല വിലകിട്ടിയാല്‍ ഡച്ച് താരത്തെ വില്‍ക്കാനാണ് ബാഴ്‌സയുടെ നീക്കം. മുന്‍പ് അയാക്‌സില്‍ എറിക് ടെന്‍ഹാഗിന് കീഴില്‍ കളിച്ചിട്ടുള്ള താരമാണ് ഡിയോംഗ്. ഇതുകൊണ്ടുതന്നെയാണ് ഡിയോംഗിനെ ടീമിലെത്തിക്കണമെന്ന് എറിക് യൂണൈറ്റഡ് മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

കൊച്ചി വീണ്ടും മഞ്ഞക്കടലാകും; ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന്‍റെ ഹോം ഗ്രൗണ്ടായി നെഹ്‌റു സ്റ്റേഡിയം തന്നെ
സന്തോഷ് ട്രോഫി: കലാശപ്പോരില്‍ കേരളത്തെ മറികടന്ന് സര്‍വീസസ്; ഗോള്‍ വഴങ്ങിയത് എക്‌സ്ട്രാ ടൈമില്‍