മെസിയുടെ പിന്‍ഗാമിയെ കണ്ടെത്തി മെസിയുടെ അമ്മ, സമയമായിട്ടില്ലെന്ന്‌ കോച്ച്‌ സ്‌കലോണി

Published : Nov 19, 2026, 11:36 PM IST
nico paz and messi

Synopsis

മെസിയുടെ പിന്‍ഗാമിക്കുള്ള പത്താം നമ്പര്‍ സ്ഥിരതയുള്ള ഒരു താരത്തെ കണ്ടെത്തിയതിന്‌ ശേഷമേ നല്‍കൂ എന്ന തീരുമാനത്തിലാണ്‌ സ്‌കലോണി. കോസ്‌റ്റാറിക്കയ്‌ക്കെതിരെ അര്‍ജന്റീന ഏഴ്‌ ഗോളുകള്‍ക്ക്‌ ജയിച്ചപ്പോള്‍ ഇരട്ട ഗോളുകള്‍ നേടിയ നികോ പാസ്‌ അടുത്ത പത്താം നമ്പര്‍ താരം താനായിരിക്കുമെന്നതിന്റെ സൂചനകള്‍ നല്‍കി.

അര്‍ജന്റീന ഫുട്‌ബോളില്‍ മെസിയുടെ പിന്‍ഗാമിയാരെന്ന ചോദ്യം ഉയര്‍ന്നു കഴിഞ്ഞു. മെസിയുടെ പത്താം നമ്പര്‍ ജഴ്‌സി ഇപ്പോള്‍ വിശ്രമത്തിലാണ്‌. കോച്ച്‌ ലയണല്‍ സ്‌കലോണി ആ പത്താം നമ്പര്‍ ഇതുവരെ ആര്‍ക്കും സ്ഥിരമായി നല്‍കിയിട്ടില്ല. മെസിയുടെ പിന്‍ഗാമിക്കുള്ള പത്താം നമ്പര്‍ സ്ഥിരതയുള്ള ഒരു താരത്തെ കണ്ടെത്തിയതിന്‌ ശേഷമേ നല്‍കൂ എന്ന തീരുമാനത്തിലാണ്‌ സ്‌കലോണി. കോസ്‌റ്റാറിക്കയ്‌ക്കെതിരെ അര്‍ജന്റീന ഏഴ്‌ ഗോളുകള്‍ക്ക്‌ ജയിച്ചപ്പോള്‍ ഇരട്ട ഗോളുകള്‍ നേടിയ നികോ പാസ്‌ അടുത്ത പത്താം നമ്പര്‍ താരം താനായിരിക്കുമെന്നതിന്റെ സൂചനകള്‍ നല്‍കി. എന്നാല്‍, പത്താം നമ്പര്‍ ജഴ്‌സി പലര്‍ക്കായി മാറി മാറി നല്‍കാന്‍ ആഗ്രഹിക്കുന്നില്ലെന്നും തീരുമാനമെടുക്കുന്ന കാലം മുതല്‍ അത്‌ ദീര്‍ഘകാലം നിലനിര്‍ത്താന്‍ കഴിയുന്ന ഒരാള്‍ക്കായിരിക്കും നല്‍കുകയെന്ന നിലപാട്‌ സ്‌കലോണി മത്സരശേഷവും ആവര്‍ത്തിച്ചു. എന്നാല്‍, നികോ പാസ്‌ ആയിരിക്കും മെസിയുടെ പിന്‍ഗാമിയെന്ന ചര്‍ച്ച മറ്റൊരു തലത്തില്‍ നിന്ന്‌ ആരംഭിച്ചിട്ടുണ്ട്‌.

ലയണല്‍ മെസിയുടെ വിടവാങ്ങല്‍ മത്സരത്തിന്‌ പിന്നാലെ അര്‍ജന്റീനയുടെ യുവതാരം നിക്കോ പാസിനെ തന്റെ മകന്റെ പിന്‍ഗാമിയെന്ന്‌ മെസിയുടെ അമ്മ സീലിയ കുസിറ്റിനി വിശേഷിപ്പിച്ച വൈകാരിക നിമിഷമാണ്‌ ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്ത്‌ ചര്‍ച്ചയാകുന്നത്‌. ഒക്ടോബറില്‍ ബെനിനെതിരെ നടന്ന മെസിയുടെ അന്താരാഷ്ട്ര വിടവാങ്ങല്‍ മത്സരത്തിന്‌ ശേഷം ഡ്രസ്സിംഗ്‌ റൂമില്‍ നിന്ന്‌ പുറത്തുവന്ന നിക്കോ പാസ്‌, കരഞ്ഞു കൊണ്ടിരുന്ന മെസിയുടെ അമ്മ സീലിയയെ കണ്ടുമുട്ടി. മെസിയുടെ അമ്മയെ അടുത്തറിയാവുന്നതു കൊണ്ട്‌ തന്നെ നികോ പാസ്‌ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. അപ്പോള്‍, നികോ പാസിനെ സ്‌തബ്ധനാക്കിക്കൊണ്ട്‌ സീലിയ പറഞ്ഞു - നീയാണ്‌ ദേശീയ ടീമില്‍ എന്റെ മകന്റെ പിന്‍ഗാമി. ഈ കൂടിക്കാഴ്‌ചയും മെസിയുടെ അമ്മയുടെ വാക്കുകളും ഇപ്പോള്‍ പുറത്ത്‌ വിട്ടത്‌ നികോ പാസിന്റെ അമ്മാവന്‍ ഫാബിയന്‍ പാസ്‌ ആണ്‌. റേഡിയോ അഭിമുഖത്തിലാണ്‌ ഫാബിയന്‍ പാസ്‌ ആ വൈകാരിക നിമിഷം ഓര്‍ത്തെടുത്തത്‌. കോസ്‌റ്റാറിക്കക്കെതിരെ നികോ പാസ്‌ ഇരട്ട ഗോളുകളുമായി തിളങ്ങിയതിന്റെ പശ്ചാത്തലത്തിലായിരുന്നു മെസിയുടെ പിന്‍ഗാമിയായി നികോ പാസ്‌ മാറുമെന്ന ശുഭപ്രതീക്ഷ ഫാബിയോ പാസ്‌ പങ്കുവെച്ചത്‌.

നിക്കോ പാസ്‌ നിലവില്‍ ഇറ്റാലിയന്‍ ക്ലബ്ബായ കോമോയുടെയും അര്‍ജന്റീന ദേശീയ ടീമിന്റെയും പ്രധാന അറ്റാക്കിംഗ്‌ മിഡ്‌ഫീല്‍ഡറാണ്‌. മുന്‍ അര്‍ജന്റീന താരം പാബ്ലോ പാസിന്റെ മകനായ നിക്കോ പാസ്‌ റയല്‍മാഡ്രിഡ്‌ യൂത്ത്‌ അക്കാദമി പ്രൊഡക്ടാണ്‌. റയലിന്റെ ബി ടീമില്‍ തിളങ്ങിയ നിക്കോ പാസ്‌ 2023-24 സീസണില്‍ റയലിന്റെ സീനിയര്‍ ടീമില്‍ അരങ്ങേറുകയും ചെയ്‌തു. കൂടുതല്‍ അവസരങ്ങള്‍ക്കായി 2024 ഓഗസ്‌റ്റില്‍ ഇറ്റാലിയന്‍ സീരി എ ക്ലബ്ബായ കോമോയിലേക്ക്‌ മാറിയതാണ്‌ വഴിത്തിരിവായത്‌. മുന്‍ ബാഴ്‌സ താരം സെസ്‌ക്‌ ഫാബ്രിഗസിന്റെ പരിശീലനത്തിന്‌ കീഴില്‍ നിക്കോ പാസ്‌ തന്റെ പ്രതിഭ തിരിച്ചറിഞ്ഞു.

ആദ്യ സീസണില്‍ തന്നെ സീരി എയിലെ മികച്ച യുവതാരമായി തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ സീസണില്‍ ഇറ്റാലിയന്‍ ലീഗിലെ മികച്ച മിഡ്‌ഫീല്‍ഡറായതും നിക്കോ പാസാണ്‌. കോമോയെ ചരിത്രത്തിലാദ്യമായി യുവേഫ ചാമ്പ്യന്‍സ്‌ ലീഗ്‌ യോഗ്യതയിലേക്ക്‌ നയിക്കുന്നതില്‍ 12 ഗോളുകളും ആറ്‌ അസിസ്‌റ്റുകളുമായി നിക്കോ പാസ്‌ നിര്‍ണായക പങ്കുവഹിച്ചു. ഇവിടെയെല്ലാം നിക്കോ പാസില്‍ ഫുട്‌ബോള്‍ ലോകം ദര്‍ശിച്ച ഒരു പ്രത്യേകതയുണ്ട്‌. മെസിയെപ്പോലെ ഇടം കാല്‍ കൊണ്ട്‌ പന്ത്‌ നിയന്ത്രിക്കാനും മൈതാനത്തിന്റെ വലതുവശത്ത്‌ നിന്ന്‌ ഡി സര്‍ക്കിളിനുള്ളിലേക്ക്‌ പന്തുമായി കയറ വന്ന്‌ പ്രതിരോധ നിരയെ കീറിമുറിച്ച്‌ പാസുകള്‍ നല്‍കാനും ഗോളുകള്‍ നേടാനും നിക്കോ പാസിന്‌ കഴിയുന്നു... ഇതൊരു വലിയ സൂചനയാണ്‌, അര്‍ജന്റീനയുടെ പത്താം നമ്പര്‍ അധികം വൈകാതെ സ്ഥിരമായി നിക്കോ പാസ്‌ അണിയുന്നത്‌ കാണാന്‍ സാധിച്ചേക്കുമെന്ന സൂചന...

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ്‌ ലിങ്ക്‌: https://www.youtube.com/live/0QMlfUjUVzk?si=WcgK_nsTCE3rYMoP

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ബാഷ പാറ്‌..ബാഷ പാറ്‌...ഗാനത്തിന്റെ അകമ്പടിയോടെ ധോണി ക്രീസിലേക്ക്‌, ചെപ്പോക്കിലെ രജിനിഫിക്കേഷന്‍ ഓഫ്‌ ധോണി..! തമിഴ്‌ ജനത ആഘോഷമാക്കിയ ധോണിയുഗം
മെസിയില്ലാതെയും 'ഗോൾമഴ', കോസ്റ്ററിക്കയെ എതിരില്ലാത്ത ഏഴ് ഗോളുകൾക്ക് തകർത്ത് അർജന്‍റീനയുടെ പുതുയുഗപ്പിറവി