
സാന്റോസ്: ബാഴ്സലോണയുടെ യുവതാരം ലാമിന് യമാലിനെ ലോകഫുട്ബോളിലെ ഏറ്റവും മികച്ച താരമെന്ന് പ്രശംസിച്ച് നെയ്മര്. മുന് ബാഴ്സലോണ താരമായ നെയ്മര് തന്റെ ഇന്സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് യമാലിനെ വാനോളം പുകഴ്ത്തിയത്. ബാലണ് ഡി ഓര് പുരസ്കാര പ്രഖ്യാപനം വരാനിരിക്കെയാണ് നെയ്മര് തന്റെ താത്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്.
സോഫസ്കോര്, സ്കോര്90 എന്നീ ഫുട്ബോള് സ്റ്റാറ്റിസ്റ്റിക്സ് പ്ലാറ്റ്ഫോമുകള് പുറത്തുവിട്ട ഒരു ഗ്രാഫ് പങ്കുവെച്ചുകൊണ്ടാണ് നെയ്മര് യമാലിനെ ബെസ്റ്റ് ഇന് ദ വേള്ഡ് എന്ന കാപ്ഷന് നല്കി പ്രശംസിച്ചത്. 2015-16 സീസണിന് ശേഷം യൂറോപ്പിലെ മുന്നിര ലീഗുകളില് കളിക്കാര് പുറത്തെടുത്ത ഏറ്റവും മികച്ച സീസണ് സ്റ്റാര്ട്ട് സംബന്ധിച്ച ശരാശരി റേറ്റിംഗുകളുടെ പട്ടികയായിരുന്നു അത്.
2017-18 സീസണില് ഫ്രഞ്ച് ക്ലബ്ബ് പി എസ് ജിയില് നെയ്മര് 27 മത്സരങ്ങളില് 25 ഗോളുകളും 16 അസിസ്റ്റുകളും നടത്തിയതിന്റെ ശരാശരി റേറ്റിംഗ് 8.81 ആണ് ഒന്നാം സ്ഥാനത്തുള്ളത്. രണ്ടാം സ്ഥാനത്ത് ഈ സീസണില് യമാല് നടത്തുന്ന 8.61 റേറ്റിംഗ് വരുന്ന പ്രകടനമാണ്. പത്ത് മത്സരങ്ങളില് നിന്ന് എട്ട് ഗോളുകളും ഒമ്പത് അസിസ്റ്റുകളും യമാല് നടത്തിക്കഴിഞ്ഞു. നെയ്മര് പതിനെട്ടുകാരനായ യമാലിനെ ടാഗ് ചെയ്തുകൊണ്ട് നല്കിയ പോസ്റ്റിന് യമാല് ലവ് ഇമോജിയോടെ നന്ദി അറിയിച്ചു.
കുട്ടിക്കാലം മുതല് യമാല് ഏറെ ആരാധനയോടെ നോക്കിക്കണ്ട താരമാണ് നെയ്മര്. യുട്യൂബില് നെയ്മറിന്റെ സ്കില് വീഡിയോസ് കാണുന്നത് യമാലിന്റെ ഇഷ്ട വിനോദമാണ്. ഇരുവരും തമ്മില് വലിയ സൗഹൃദവും സൂക്ഷിക്കുന്നു. 2025 ലെ വേനല്ക്കാല അവധിവേളയില് യമാല് ബ്രസീലില് നെയ്മറുടെ വസതി സന്ദര്ശിച്ചിരുന്നു. നെയ്മര് സാന്റോസിലെ ജഴ്സി താരത്തിന് സമ്മാനിക്കുകയും ചെയ്തിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് ലിങ്ക്: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!