ശസ്ത്രക്രിയക്ക് വിധേയനായ പെലെയുടെ ആരോഗ്യനില തൃപ്തികരം

By Web TeamFirst Published Sep 7, 2021, 7:29 PM IST
Highlights

വലിയ വിജയങ്ങളെല്ലാം ഞാന്‍ നിങ്ങളോടൊപ്പമാണ് ആഘോഷിച്ചിട്ടുള്ളത്. ഈ വിജയവും ഒരു ചെറു ചിരിയോടെ നിങ്ങളോടൊപ്പം ആഘോഷിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്-പെലെ കുറിച്ചു.

സാവോ പോളോ: വന്‍കുടലിലെ ട്യൂമര്‍ നീക്കം ചെയ്യാനായി ശസ്ത്രക്രിയക്ക് വിധേയനായ ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ ആരോഗ്യനില തൃപ്തികരം. സാവോ പോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍ തിങ്കളാഴ്ചയായിരുന്നു ശസ്ത്രക്രിയ. തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ച താരത്തെ ചൊവ്വാഴ്ച മുറിയിലേക്ക് മാറ്റി.

ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും താന്‍ സുഖമായിരിക്കുന്നതായും പെലെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. സുഖമായിരിക്കുന്നതിന് ദൈവത്തിന് നന്ദി, ഒപ്പം എന്നെ ചികിത്സിക്കുകയും ശുശ്രൂഷിക്കുകയും ചെയത ഡോ.ഫാബിയോക്കും ഡോ.മിഗ്വേയിലിനും. വലിയ വിജയങ്ങളെല്ലാം ഞാന്‍ നിങ്ങളോടൊപ്പമാണ് ആഘോഷിച്ചിട്ടുള്ളത്. ഈ വിജയവും ഒരു ചെറു ചിരിയോടെ നിങ്ങളോടൊപ്പം ആഘോഷിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്-എണ്‍പതുകാരനായ പെലെ കുറിച്ചു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Pelé (@pele)

കഴിഞ്ഞയാഴ്ച പതിവ് വൈദ്യ പരിശോദനകള്‍ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെലെയ്ക്ക് വിശദ പരിശോധനയിലാണ് വന്‍കുടലില്‍ ട്യൂമര്‍ ഉള്ളതായി കണ്ടെത്തിയത്. എന്നാല്‍ താന്‍ ഗുരുതരാവസ്ഥയിലാണെന്ന അഭ്യൂഹങ്ങള്‍ പെലെ തന്നെ സമൂഹമാധ്യമങ്ങളിലൂടെ നിഷേധിച്ചിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona.

click me!