
യുവേഫ നേഷന്‍സ് ലീഗില്‍ ഡെന്‍മാര്‍ക്കിനെതിരെ പോര്‍ച്ചുഗല്‍ കളിക്കാനിറങ്ങുന്നത് ക്രിസ്‌റ്റിയാനോ റൊണാള്‍ഡോക്ക് ആദരമര്‍പ്പിക്കാന്‍ കൂടിയാണ്. ഇന്ത്യന്‍ സമയം ഞായര്‍ രാത്രി 1.15ന് ആരംഭിക്കുന്ന മത്സരത്തിന് പോര്‍ച്ചുഗല്‍ താരങ്ങള്‍ ഗ്രൗണ്ടിലേക്ക് പ്രവേശിക്കുക ക്രിസ്റ്റ്യാനോയുടെ ഐതിഹാസികമായ ഏഴാം നമ്പര്‍ ജഴ്‌സി ധരിച്ചിട്ടാകും. അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഒരുക്കുന്ന ആദരിക്കല്‍ പരിപാടികളോട് സഹകരിക്കുന്നില്ല.വിട പറയല്‍ മത്സരം ആലോചിച്ചെങ്കിലും കോച്ച് ഹോര്‍ഹെ ജെസ്യൂസിന് കീഴില്‍ ഒരു മത്സരം കളിക്കാന്‍ തയ്യാറല്ലെന്ന നിലപാടിലാണ് താരം.
അതേസമയം, യുവേഫയുടെ പ്രത്യേക അനുമതി വാങ്ങി പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഡെന്‍മാര്‍ക്കിനെതിരായ മത്സരത്തിനിടെ ഇതിഹാസ താരത്തിന് ആദരം അര്‍പ്പിക്കും. ബ്രാഗയിലെ എസ്റ്റാഡിയോ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിന് മുന്നോടിയായി ഗ്രൗണ്ടിലേക്ക് പ്രവേശിക്കുമ്പോഴാണ് എല്ലാ പോര്‍ച്ചുഗല്‍ താരങ്ങളും റൊണാള്‍ഡോയുടെ ഏഴാം നമ്പര്‍ ജഴ്‌സി ധരിക്കുക.
മത്സരത്തിന്റെ ഏഴാം മിനിറ്റില്‍ കളി കുറച്ച് നേരം നിര്‍ത്തിവെക്കുകയും, കാണികള്‍ എഴുന്നേറ്റ് നിന്ന് കൈയ്യടിച്ച് റൊണാള്‍ഡോയ്‌ക്ക് ആദരമര്‍പ്പിക്കുകയും ചെയ്യും. പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് പെഡ്രോ പ്രോയെങ്ക, പരിശീലകന്‍ ഹൊര്‍ഹെ ജെസ്യൂസ്, താരങ്ങളായ ബെര്‍നാഡോ സില്‍വ, റുബന്‍ ഡയസ്, ബ്രൂണോ ഫെര്‍നാണ്ടസ് എന്നിവര്‍ ചേര്‍ന്നാണ് ഇങ്ങനെയൊരു ആദരവ് തീരുമാനിച്ചത്.
പ്രി മാച്ച് ചടങ്ങുകള്‍ക്ക് ശേഷം പോര്‍ച്ചുഗല്‍ താരങ്ങള്‍ ഏഴാം നമ്പര്‍ ജഴ്‌സിക്ക് പകരം അവരവരുടെ ജഴ്‌സിയിലേക്ക് മാറും. റാഫേല്‍ ലിയോ മാത്രം ഏഴാം നമ്പര്‍ ജഴ്‌സിയില്‍ തുടരും. ക്രിസ്റ്റ്യാനോയുടെ ഐക്കോണിക് ഏഴാം നമ്പറിന്റെ പുതിയ അവകാശി റാഫേല്‍ ലിയോ ആണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് ലിങ്ക്:https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!