
പാരീസ്: സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയെ(Kylian Mbappe) നിലനിര്‍ത്തിയതിന് പിന്നാലെ മറ്റൊരു സൂപ്പര്‍ താരം പിഎസ്‌ജി(PSG) വിടുന്നു. അര്‍ജന്‍റീന സൂപ്പര്‍ താരം എയ്ഞ്ചല്‍ ഡി മരിയ(Angel Di Maria) ആണ് ക്ലബ്ബ് വിടാനൊരുങ്ങുന്നത്. പിഎസ്‌ജിയുമായുള്ള ഡി മരിയയുടെ കരാര്‍ ഈ സീസണൊടുവില്‍ അവസാനിക്കും.
34കാരനായ ഡി മരിയയുമായുള്ള കരാര്‍ പുതുക്കില്ലെന്ന് ക്ലബ്ബ് വ്യക്തമാക്കി. പി എസ്‌ജിക്കായി 295 മത്സരങ്ങളില്‍ നിന്ന് 91 ഗോളുകളും ക്ലബ്ബ് റെക്കോര്‍ഡായ 111 അസിസ്റ്റുകളും ഡി മരിയയുടെ പേരിലുണ്ട്. ഡി മരിയ ക്ലബ്ബിന്‍റെ ചരിത്രത്തില്‍ ഇടം പിടിച്ചാണ് മടങ്ങുന്നതെന്ന് ക്ലബ്ബ് പ്രസിഡന്‍റ് നാസര്‍ അല്‍ ഖലാഫി പറഞ്ഞു.
ആരാധകരുടെ മനസിലും ഓര്‍മകളിലും ഡി മരിയ എല്ലായ്പ്പോഴും മധുരമുളള ഓര്‍മയായിരിക്കുമെന്നും അല്‍ ഖലാഫി വ്യക്തമാക്കി. നാളെ എഫ്‌സി മെറ്റ്സ്- പിഎസ്‌ജിയുടെ മത്സരമാകും ഡി മരിയയുടെ ക്ലബ്ബിനുവേണ്ടിയുള്ള അവസാന മത്സരം. ഡി മരിയക്ക് ഉചിതമായ യാത്രയയപ്പ് നല്‍കാന്‍ ആരാധകരോട് സ്റ്റേഡിത്തിലെത്തണമെന്ന് ഖലാഫി ആഹ്വാനം ചെയ്തു.
കിലിയന്‍ എംബാപ്പെ പിഎസ്‌ജിയില്‍ തുടരും; ഫുട്ബോള്‍ ലോകം കാത്തിരുന്ന വാര്‍ത്ത എത്തി
2015ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നാണ് ഡി മരിയ പിഎസ്‌ജിയിലെത്തുന്നത്. 2010-2014 സീസണില്‍ റയല്‍ മാഡ്രിഡ് താരമായിരുന്ന ഡി മരിയ പി എസ് ജിയിലെത്തി ആദ്യ സീസണില്‍ തന്നെ 15 ഗോളുകളും 25 അസിസ്റ്റുകളുമായി വരവറിയിച്ചു. ക്ലബ്ബിനൊപ്പം അഞ്ച് ലീഗ് വണ്‍ കീരീടനേട്ടത്തില്‍ ഡി മരിയ പങ്കാളിയായി. ഫ്രഞ്ച് കപ്പ്, നാലു തവണ ലീഗ് കപ്പ് നേട്ടത്തിലും ഡി മരിയ പിഎസ്ജിക്കൊപ്പമുണ്ടായിരുന്നു.
വിംഗറായും അറ്റാക്കിംഗ് മിഡ് ഫീല്‍ഡറായും പിഎസ്‌ജിയില്‍ തിളങ്ങിയ ഡി മരിയയുടെ കരിയറില്‍ പലപ്പോഴും പരിക്ക് വില്ലനായി. പി എസ് ജി വിടുന്ന ഡി മരിയയുടെ അടുത്ത ക്ലബ്ബ് ഏതാണെന്ന് വ്യക്തമാക്കിയിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!