
പാരിസ്: ലിവർപൂളിന്റെ ഡച്ച് മധ്യനിര താരം ജോർജിനോ വൈനാൾഡം ഫ്രഞ്ച് ക്ലബ് പിഎസ്ജിയിലേക്ക്. സ്‌പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയുമായി കരാർ ഒപ്പിടുമെന്ന് കരുതിയിരുന്ന വൈനാൾഡം അവസാന നിമിഷം പിഎസ്ജിയിലേക്ക് കൂടുമാറുകയായിരുന്നു. ബാഴ്‌സലോണ ഉറപ്പുനല്‍കിയതിനേക്കാള്‍ ഇരട്ടി പ്രതിഫലമാണ് ഡച്ച് താരത്തിന് പിഎസ്ജി ഓഫർ ചെയ്‌തത്. മൂന്ന് വർഷ കരാറിലാണ് വൈനാൾഡം പാരീസിൽ എത്തുക.
ഈ സീസണോടെ ലിവർപൂളുമായുള്ള വൈനാൾഡത്തിന്റെ കരാർ അവസാനിച്ചിരുന്നു. ന്യൂകാസിലില്‍ നിന്ന് 2016ലാണ് വൈനാൾഡം ലിവര്‍പൂളില്‍ എത്തിയത്. ലിവര്‍പൂളിനായി എല്ലാ ടൂര്‍ണമെന്‍റുകളിലുമായി 237 മത്സരങ്ങള്‍ കളിച്ച താരം 22 ഗോളുകള്‍ നേടി. യുവേഫ ചാമ്പ്യന്‍സ് ലീഗ്, പ്രീമിയര്‍ ലീഗ്, യുവേഫ സൂപ്പര്‍ കപ്പ്, ഫിഫ ക്ലബ് ലോകകപ്പ് കിരീടങ്ങള്‍ നേടിയ ലിവര്‍പൂള്‍ ടീമിന്‍റെ ഭാഗമായി.
ന്യൂകാസിലില്‍ എത്തും മുമ്പ് പിഎസ്‌വി ഐന്തോവനില്‍ നാല് വര്‍ഷം കളിച്ചു. അവിടെ 154 മത്സരങ്ങളില്‍ 56 തവണ വല ചലിപ്പിച്ചു. നെതര്‍ലന്‍ഡ്‌സ് ദേശീയ ടീമിനായി 74 മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. 2014 ലോകകപ്പില്‍ മൂന്നാം സ്ഥാനത്തെത്തിയ ഡച്ച് ടീമില്‍ അംഗമായി.
യൂറോ കപ്പിൽ നെതര്‍ലന്‍ഡ്‌സിന്‍റെ നായകനാണ് വൈനാൾഡം. പരിശീലകന്‍ ഫ്രാങ്ക് ഡി ബോയർ പ്രഖ്യാപിച്ച 26 അംഗ ടീമില്‍ പരുക്കേറ്റ് പിൻമാറിയ ക്യാപ്റ്റൻ വിർജിൽ വാൻഡൈക്കിന് പകരമാണ് വൈനാൾഡം നായകനാവുന്നത്. ജൂൺ 13ന് ഉക്രെയ്‌നെതിരെയാണ് ഹോളണ്ടിന്റെ ആദ്യ മത്സരം. ഗ്രൂപ്പ് സിയിൽ മാസിഡോണിയ, ഓസ്‌ട്രിയ എന്നിവരാണ് മറ്റ് എതിരാളികൾ.
യൂറോ കപ്പ്: സന്നാഹം ഉശാറാക്കി ഹോളണ്ട്, ഇംഗ്ലണ്ടിനും ജയം
കാന്‍റെ ബാലന്‍ ഡി ഓറിന് അര്‍ഹന്‍; പിന്തുണച്ച് ഫ്രഞ്ച് പരിശീലകനും താരവും
കോപ്പയിലെ അനിശ്ചിതത്വം നീങ്ങുന്നില്ല: ബഹിഷ്‌കരണ നീക്കവുമായി ബ്രസീല്‍ താരങ്ങള്‍ മുന്നോട്ട്
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!